'അപ്പോ അപ്പു പൊട്ടനാ..?', യാത്ര ഇഷ്ടമുള്ളത് ടൊവിക്കെന്ന് സന്തോഷ്, പ്രണവിനെ വിട്ടുപോയതാണോയെന്ന് കമന്റ്

കേരളം കണ്ട വലിയ സഞ്ചാരി അതാണ് മലയാളികൾക്ക് സന്തോഷ് ജോർജ് കുളങ്ങര. സോഷ്യൽമീഡിയയൊന്നും ഇല്ലാതിരുന്ന കാലത്ത് സ്വന്തം പൈസ മുടക്കി ലോകം മുഴുവൻ സഞ്ചരിച്ച് അത് എപ്പിസോ‍ഡുകളായി ടെലികാസ്റ്റ് ചെയ്ത് മലയാളികളെയും തനിക്കൊപ്പം അദ്ദേഹം ലോകം കാണിച്ചു. ഇത്രയും ലോക അനുഭവവും യാത്ര അനുഭവവും ഉള്ള ഒരു മലയാളിയുണ്ടോയെന്ന് പോലും സംശയമാണ്. മലയാളിയെ യാത്രകളുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വിസ്മയിപ്പിക്കുകയും സ്വന്തം ജീവിതം തന്നെ സന്ദേശമാക്കുകയും ഒരുപാട് ജീവിതങ്ങള്‍ക്ക് പ്രചോദനവുമായി മാറിയ പ്രിയ സഞ്ചാരിയാണ് യാത്രകളെ പ്രണയിക്കാൻ മലയാളികളെ പഠിപ്പിച്ചത്.

സന്തോഷ് ജോർജ് കുളങ്ങരയെ എന്നും ഒരു വിസ്മയമായാണ് മലയാളികൾ കാണുന്നതും സ്നേഹിക്കുന്നതും. 130ൽ അധികം രാജ്യങ്ങളിൽ സന്തോഷ് ജോർജ് കുളങ്ങര സഞ്ചരിച്ച് കഴിഞ്ഞുവെന്നാണ് കണക്കുകൾ.

Santhosh George Kulangara tovino thomas

ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ യാത്രകളെ അത്രയേറെ പാഷനേറ്റായി കാണുന്നൊരാളാടുടെ പേര് പറയാൻ അവതാരക ആവശ്യപ്പെട്ടപ്പോൾ സന്തോഷ് ജോർജ് പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്. ടൊവിനോയുടെ പേരാണ് സന്തോഷ് ജോർജ് പറഞ്ഞത്.

മലയാള സിനിമയിൽ യാത്രകളെ അത്രയേറെ പാഷനേറ്റായി കാണുന്നൊരാളെ കുറിച്ച് ചോദിച്ചാൽ അതിനുത്തരം ടൊവിനോ എന്നാകും. ടൊവിനോ നന്നായി യാത്ര ചെയ്യുന്നൊരാളാണ്. മിക്കവാറും എല്ലാ താരങ്ങളും യാത്ര ചെയ്യാറുണ്ട്. പക്ഷെ ചെറുപ്പക്കാരിൽ ഇപ്പോൾ വന്നവരിൽ ടൊവിനോയാണ്. ഒരു സിനിമ കഴിഞ്ഞാൽ കുറേനാൾ യാത്ര ചെയ്തേ പറ്റൂവെന്ന് വാശിപിടിക്കുന്നയാളാണ് ടൊവിനോ. ഞാൻ സിനിമകൾ കാണാറുണ്ട്.

ഈ അടുത്ത കാലത്ത് ആടുജീവിതം വന്നപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ പത്ത് വർഷമായി തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നില്ലെന്ന്. ആടുജീവിതമാണ് പത്ത് വർഷം കഴിഞ്ഞ് കാണുന്നത്. അതിനിടയിൽ ഒരു പ്രിവ്യു തിയേറ്ററിൽ‌ പോയി എന്റെ ബ്രദർ നിർമ്മിച്ച ഒരു സിനിമയുണ്ടായിരുന്നു ഈ.മ.യൗ. ഈ സിനിമയുടെ പ്രിവ്യുവിന് ഞാൻ പോയിരുന്നു. പക്ഷെ എന്റെ ഹോം തിയേറ്ററിൽ എല്ലാ സിനിമയും അപ്ഡേറ്റാണ് എന്നാണ് സന്തോഷ് ജോർജ് പറഞ്ഞത്.

എന്നാൽ പാഷിനേറ്റ് യാത്രികനായി ടൊവിനോയുടെ പേര് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രണവ് മോഹൻലാലിനോളം യാത്ര ചെയ്യുന്നൊരാൾ വേറെയില്ലെന്നായിരുന്നു വീഡിയോയ്ക്ക് ആരാധകർ ഏറെയും കുറച്ച കമന്റുകൾ. പ്രണവിന്റെ പേര് പറയാൻ സന്തോഷ് ജോർജ് വിട്ടുപോയതാണോയെന്നും കമന്റുകളുണ്ട്. വിദേശത്ത് പോകുന്നതല്ല യാത്രയെങ്കിൽ പ്രണവ് മോഹൻലാലാണ് യാഥാർത്ഥ യാത്രികൻ എന്നായിരുന്നു ഒരു കമന്റ്.

Santhosh George Kulangara tovino thomas

പ്രണവ് കഴിഞ്ഞേ മറ്റാരുമുള്ളു. പ്രണവിന്റെ യാത്രകളാണ് ആത്മാവുള്ള യാത്രകൾ, എത്ര ടൊവിനോ വന്നാലും പ്രണവിന്റെ തട്ട് താണ് തന്നെ ഇരിക്കും, സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് പ്രണവിനെ അറിയാത്തതുകൊണ്ടാണ് ടൊവിനോയുടെ പേര് പറഞ്ഞത്, പേര് മാറി ടൊവിനോയെന്ന് പറഞ്ഞതാണോ? പ്രണവ് എന്നാണോ ഉദേശിച്ചേയ, സന്തോഷ് ജോർജ് കുളങ്ങര പ്രണവിന്റെ പേര് പറയാത്തത് യാത്രക്കിടയിൽ സിനിമ ചെയ്യുന്നുണ്ടാണോ? എന്നിങ്ങനെ നിരവധി രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

സിനിമയേക്കാളും താരപുത്രൻ ടാ​ഗ് നൽകുന്ന സൗഭാ​ഗ്യങ്ങളെക്കാളും തന്‍റെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രണവ്. അതുകൊണ്ട് തന്നെ യാത്രയും സാഹസീകതയും എഴുത്തും സംഗീതവും ചേര്‍ന്നതാണ് പ്രണവിന്‍റെ ജീവിതം.

Read more about: tovino thomas pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X