'ആ വാതിലിന് പുറകിൽ നിന്ന അമ്മയെ ഓടിച്ച് വിട്ടല്ലേ....?'; നടൻ ഹരീഷ് കണാരന്റെ ഹോംടൂർ വീഡിയോയ്ക്ക് വിമർശനം!

അടുത്തിടെയായിരുന്നു നടൻ ഹരീഷ് കണാരന്‍ പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ ഫോട്ടോയും വീഡിയോയും താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന വീട് നവീകരിക്കുകയാണ് നടൻ ചെയ്തത്. വീട് പണി കഴിഞ്ഞ് പണിക്കാരെ പിരിച്ചുവിടുന്ന അന്ന് എല്ലാവരുടെയും സ്റ്റാറ്റസ് ഈ വീടായിരുന്നു. അങ്ങനെയാണെന്ന് തോന്നുന്നു ഇത് അഞ്ച് കോടിയുടെ വീടായത്.

പുറമെ നിന്ന് കാണുന്നവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ തെറ്റില്ലെന്നായിരുന്നു നേരത്തെ ഹരീഷിന്റെ വീട് സന്ദർശിച്ച് രാജ് കലേഷ് പറഞ്ഞത്. ഹരീഷിന്റെ ആഢംബര വീടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. അഞ്ച് കോടി മുടക്കി ഹരീഷ് വീട് വെച്ചുവെന്നാണ് വാർത്തകൾ വന്നത്. എന്നാൽ സത്യാവസ്ഥ അതല്ലെന്നാണ് ബിഹൈൻ‌വുഡ്സ് എന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ ഹരീഷ് കണാരൻ പറഞ്ഞത്.

Hareesh Kanaran

നേരത്തെയുണ്ടായിരുന്നു വീട് നവീകരിച്ചതാണ് ഇത്. മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് വെച്ച വീടാണ് ഇത്. പ്രത്യേകമായൊരു അറ്റാച്ച്‌മെന്റുണ്ടായിരുന്നു ഈ വീടിനോട്. വീട് വെക്കാനായി സ്ഥലം മേടിച്ചെങ്കിലും അതൊന്നും അത്ര സെറ്റായില്ല. വാസ്തുവില്‍ നല്ല വിശ്വാസമാണ്. അതൊക്കെ നോക്കിയാണ് ഈ വീട് നവീകരിച്ചതെന്നാണ് ഹരീഷ് കണാരൻ പറഞ്ഞത്.

പെരുമണ്ണ അമ്മയുടെ നാടാണ്. അവിടെയുണ്ടായിരുന്ന തറവാട് വീട് ആൾ താമസമില്ലാത്ത പൊളിഞ്ഞുപോയി. പിന്നീട് അമ്മയുടെ 20 സെന്റ് ഭൂമി വിറ്റ് അമ്മയുടെ പേരിലുണ്ടായിരുന്ന മറ്റൊരു 27 സെന്റ് ഭൂമിയിൽ ഞാനൊരു വീടുവെച്ചു. വിവാഹശേഷം ഭാര്യയെയും കൊണ്ട് കയറിച്ചെല്ലുന്നത് ആ വീട്ടിലേക്കാണ്. അന്ന് ആ വീടിന്റെ ഫ്ലോറിങ് പോലും ചെയ്തിരുന്നില്ലെന്നും ഹരീഷ് പറയുന്നു.

പഴയൊരു മന കാണുന്ന പ്രതീതിയാണ് ഹരീഷിന്റെ വീട് കാണുമ്പോൾ തോന്നുക. പഴമ തോന്നിപ്പിക്കുന്ന ത​രത്തിൽ പരമ്പരാ​ഗത രീതിയിൽ വീട് വേണമെന്നത് താനും ഭാര്യയും ആദ്യമെ തന്നെ തീരുമാനിച്ചിരുന്നുവെന്നും ഹരീഷ് പറയുന്നു. ആദ്യത്തെ വീട്ടിൽ രണ്ട് മുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

പലരും പറയുന്നത് പോലെ അഞ്ച് കോടിയൊന്നും വീടിന് ചിലവായിട്ടില്ലെന്നും പോക്കറ്റ് കീറാത്ത രീതിയിലാണ് തന്റെ സ്വപ്ന വീട് സ്വന്തമാക്കിയതെന്നും ഹരീഷ് കണാരൻ പറഞ്ഞു. താൻ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങൾക്കൊപ്പം കുടുംബ സമേതമുള്ള ചിത്രങ്ങൾ‌ ഒരു ഭിത്തി നിറയെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് ഹരീഷ്.

Hareesh Kanaran

സംസാരത്തിനിടെ നടൻ ഇന്നസെന്റിനൊപ്പമുള്ള ഓർമകളും ​ഹരീഷ് പങ്കുവെച്ചു. രണ്ട് മൂന്ന് പടത്തിലെ ഇന്നസെന്റ് ചേട്ടനൊപ്പം ഒരുമിച്ച് അഭിനയിച്ചിട്ടുള്ളുവെങ്കിലും അ​ദ്ദേഹവുമായി താൻ ഭയങ്കര കമ്പനിയായിരുന്നുവെന്നും ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നുവെന്നും ഹരീഷ് പറയുന്നു. വീട് പണിയുടെ ഓരോ സ്‌റ്റെപ്പിലും ഇടപെടലുകളുണ്ടായിരുന്നു.

ഷൂട്ടിനിടയില്‍ ഒരുദിവസത്തെ ഗ്യാപ്പ് കിട്ടിയാല്‍ നേരെ ഇങ്ങോട്ടേക്ക് പോരുമായിരുന്നുവെന്നും ഹരീഷ് കണാരൻ പറയുന്നു. അതേസമയം താരത്തിന്റെ ഹോം ടൂർ വീഡിയോ വൈറലായതോടെ വിമർശനങ്ങളാണ് കൂടുതൽ വരുന്നത്. താരം വീട് പരിചയപ്പെടുത്തുന്നതിനിടെ വീടിനുള്ളിലുള്ള ഒരു സ്ത്രീ ​ഹരീഷ് സംസാരിക്കുന്നത് എത്തി നോക്കുന്നത് കാണാം.

ആ സ്ത്രീയെ ഫ്രെയിമിലേക്ക് കൊണ്ടുവരാതെ ഹരീഷും ഭാര്യയും അവതാരികയും ചേർന്ന് ഒഴിവാക്കിയെന്നാണ് വിമർശനം വരുന്നത്. അമ്മ കിടക്കുകയാണെന്ന് പറഞ്ഞിട്ട് അമ്മ വാതിൽ വന്ന് നിൽക്കുകയാണല്ലോ?, ആ വാതിലിന് പുറകിൽ നിന്ന അമ്മയെ എന്താ കാണിക്കാതിരുന്നേ?, ആ നൈറ്റി ഇട്ട് വന്ന ആളെ ഓടിച്ചു അല്ലേ എന്നിങ്ങനെയെല്ലാമായിരുന്നു കമന്റുകൾ. വിമർശനം കൂടിയപ്പോൾ ഹരീഷ് കണാരന്റെ ഭാര്യയുടെ സഹോദരിയുടെ മകളാണെന്ന് അവകാശപ്പെട്ടുകൊണ്ട് വൃന്ദ എന്നൊരാൾ വിശദീകരണ കമന്റിട്ടിട്ടുണ്ട്.

പ്രിയമുള്ളവരേ.... ഹരീഷ് കണാരന്റെ ഭാര്യ സന്ധ്യയുടെ ചേച്ചിയുടെ മകളാണ് ഞാൻ... അമ്മയെന്ന് വീഡിയോയിൽ പറഞ്ഞത് സന്ധ്യേച്ചിയുടെ അമ്മയെയാണ്. അതായത് എന്റെ അമ്മമ്മ. ഹരീഷേട്ടന്റെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചുപോയതാണ്. എന്റെ അമ്മമ്മ.... നിങ്ങൾ ഒഴിവാക്കിയെന്ന് പറയുന്ന അമ്മ 80 വയസ് പ്രായമുള്ള അൽഷിമേഴ്സ് ബാധിതയായ ഒരാളാണ്. ചില ദിവസങ്ങളിൽ വളരെ ആക്ടീവ് ആയിരിക്കും. ചില ദിവസങ്ങളിൽ ഉറക്കം തന്നെ.

അന്ന് അമ്മമ്മ ഉറങ്ങുകയായിരുന്നു. വാതിലിൽ നിന്നും എത്തി നോക്കുന്നത് അമ്മമ്മയല്ല. വീട്ടിൽ സഹായത്തിന് വരുന്ന ചേച്ചിയാണ്. ഉറങ്ങിക്കിടക്കുന്ന അൽഷിമേഴ്സ് ബാധിതയായ ഒരാളെ വിളിച്ചുണർത്തിയാൽ അവർക്ക് ദേഷ്യമാണുണ്ടാവുക. അമ്മമ്മയ്ക്കും അതേ.... കാര്യമറിയാതെ ഒരാളെയും കുറ്റം പറയരുത് എന്നായിരുന്നു കമന്റ്.

More from Filmibeat

Read more about: hareesh kanaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X