'വ്യക്തി ജീവിതം നോക്കേണ്ടതില്ല, വിനയം അന്നും ഇന്നും കാവ്യയിലുണ്ട്, ആരും ആരുടേയും ജീവിതം നശിപ്പിക്കുന്നില്ല'

ദിലീപിനെ വിവാഹം ചെയ്തശേഷം കാവ്യയ്ക്ക് ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നിട്ടുള്ളത് അപമാനവും വെറുപ്പുമാണ്. അടുത്തിടെ ദുബായ് മലയാളികൾ സംഘടിപ്പിച്ച ഒരു ഫങ്ഷനിൽ അതിഥിയായി കാവ്യയാണ് എത്തിയത്. ദിലീപിനായിരുന്നു ക്ഷണം. എന്നാൽ അത്യാവശ്യമായി ചില കാര്യങ്ങൾ ചെയ്യേണ്ടതുള്ളതുകൊണ്ട് ഭാര്യയെ അയച്ചു. കാവ്യ അത് സന്തോഷത്തോടെ ഏറ്റെടുത്ത് ഭം​ഗിയാക്കി. പരിപാടിയിൽ സംസാരിക്കവെ ഫ്ലൈറ്റിൽ വെച്ച് ഒരു ആരാധകനെ കണ്ട അനുഭവവും മീശമാധവൻ സിനിമയെ കുറിച്ച് അയാൾ പറഞ്ഞ വാക്കുകളും നടി ആവർത്തിച്ചു.

ഞാൻ ചെന്നൈയിൽ നിന്നാണ് ഇവിടേക്ക് ട്രാവൽ ചെയ്ത് വന്നത്. ബിസിനസ് ക്ലാസിന്റെ ലോഞ്ചിൽ ഒരു ഷെഫുണ്ടായിരുന്നു. അദ്ദേഹം ഒരു തമിഴ്നാട് സ്വദേശിയാണ്. അദ്ദേഹം എന്റെ അടുത്ത് വന്ന് ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനാണെന്ന് പറഞ്ഞു.

Kavya Madhavan
Photo Credit: Kavya Madhavan / facebook

അയാൾക്ക് ആള് മാറിയതാകുമോയെന്ന് ഞാൻ ചിന്തിച്ചു. കാരണം ഞാൻ തമിഴ് സിനിമകൾ അധികം ചെയ്തിട്ടില്ല. ആകെ രണ്ടോ മൂന്നോ എണ്ണം മാത്രമെ ചെയ്തിട്ടുള്ളു. കൂടുതലും മലയാളമാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്ന് സംശയിച്ചു. പക്ഷെ താങ്ക്സൊക്കെ പറഞ്ഞു. എന്നാൽ ഉടനെ തന്നെ എന്റെ സംശയത്തെ ഇല്ലാതാക്കികൊണ്ട് അദ്ദേഹം പറഞ്ഞു... ഞാൻ ജോലി കിട്ടിയിട്ട് ആദ്യം ജോയിൻ ചെയ്തത് കേരളത്തിലെ കൊച്ചി എന്ന് പറയുന്ന സ്ഥലത്താണ്.

അത് മീശമാധവൻ എന്ന സിനിമ റിലീസ് ചെയ്ത കാലത്തായിരുന്നു. ആ വർഷമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആദ്യമായി കണ്ട മലയാള സിനിമ മീശമാധവനാണ്. നിങ്ങളുടെയൊക്കെ സിനിമകൾ കണ്ടിട്ടും മുഖം കണ്ടിട്ടുമാണ് ഞാൻ മലയാളം സംസാരിക്കാൻ പഠിച്ചത്. അത് കേട്ടപ്പോൾ ഞാൻ ആലോചിച്ചു.

23 വർഷമായി മീശമാധവനെന്ന സിനിമ റിലീസായിട്ട്. 2002ൽ ആണ് ആ സിനിമ റിലീസായത്. ഈ 2025ൽ അദ്ദേഹം വന്ന് മീശമാധവനെ കുറിച്ച് പറയുമ്പോൾ അടുത്തിടെ റിലീസ് ചെയ്ത ഒരു സിനിമയെ കുറിച്ച് കേൾക്കുമ്പോഴുള്ള ഒരു സന്തോഷവും അഭിമാനവുമൊക്കെ മനസിൽ തോന്നി. ആ സിനിമ എത്രത്തോളം ആളുകളുടെ ഉള്ളിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന് അപ്പോൾ ഞാൻ‌ ആലോചിച്ചു. നമ്മൾ ഒരു കാര്യം ചെയ്താൽ ആളുകൾ അത് പലതരത്തിലാകും എടുക്കുക.

ചിലപ്പോൾ‌ നമ്മൾ ചിന്തിക്കാത്ത മൈന്യൂട്ട് കാര്യങ്ങളിൽ വരെ ആളുകൾ വന്ന് അഭിപ്രായം പറയാറുണ്ട്. നമ്മൾ ചെയ്യുന്ന പ്രവൃത്തി എന്ത് തന്നെയായാലും അത് മുന്നോട്ട് വെക്കുന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ വിജയം എന്നാണ് ആരാധകനിൽ നിന്നും കിട്ടിയ നല്ല വാക്കുകൾ പങ്കിട്ട് നടി പറഞ്ഞത്. എന്നാൽ ആ വീഡിയോയുടെ കമന്റ് ബോക്സ് ഹേറ്റ് കമന്റുകൊണ്ട് നിറഞ്ഞു.

Kavya Madhavan
Photo Credit: Kavya Madhavan / facebook

തകർന്ന ഇമേജ് തിരികെ പിടിക്കാൻ നടി വിനയം അഭിനയിക്കുന്നുവെന്ന തരത്തിൽ വരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. അത്തരം വ്യക്തിഹത്യ കമന്റുകൾക്ക് എതിരെ ചിലർ പ്രതികരിച്ച് മറുപടി നൽകി. ആരും ആരുടേയും ജീവിതം നശിപ്പിക്കുന്നില്ല. ദിലീപും മഞ്ജുവും പിരിഞ്ഞെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാര്യം. അതിൽ കാവ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എത്രയോ കാലമായി അവർ പിരിഞ്ഞിട്ട്. ഇനിയെങ്കിലും കാവ്യയെ വെറുതെ വിട്ടുക. അവർ നന്നായി ജീവിക്കട്ടെ. മഞ്ജുവിനില്ലാത്ത വേദനയാണ് പുറത്ത് നിന്ന് കാഴ്ച കാണുന്നവർക്ക്, വ്യക്തിപരമായി എന്തെങ്കിലുമൊക്കെ ആയിക്കോട്ടെ. പക്ഷെ ഒരു കാര്യത്തിൽ കാവ്യയെ പ്രശംസിക്കാതിരിക്കാനാവില്ല. പെരുമാറാൻ അറിയാം. എത്ര വിനയത്തോട് കൂടിയാണ് എല്ലാവരോടും സംസാരിക്കുന്നത്. വ്യക്തിപരമായ ജീവിതം അത് അവരുടേതാണ്.

നമുക്കൊന്നും പറയാൻ പറ്റില്ല കാരണം അതിന്റെ പിന്നിൽ നിരവധി കാര്യകാരണങ്ങൾ ഉണ്ടാവും. അവർ ഒരു അറിയപ്പെടുന്ന കലാകാരി ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രം എന്നിങ്ങനെയായിരുന്നു കാവ്യയെ പിന്തുണച്ചവർ കുറിച്ചത്. മീഡിയയെ ഭയന്ന് ഒരിടയ്ക്ക് കാവ്യ എവിടേയും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. അടുത്ത കാലത്താണ് വീണ്ടും ആക്ടീവായി തുടങ്ങിയത്.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X