​'ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത്, ഇതിലും ഭേദം ബിക്കിനി'; മാളവിക മോഹനനെ പരിഹസിച്ച് ആരാധകർ!

തെന്നിന്ത്യയിൽ വളരെപ്പെട്ടന്ന് തന്നെ വളർന്നുവന്ന താരമാണ് മാളവിക മോഹനൻ. പട്ടം പോലെയെന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും പിന്നീട് മാളവിക അഭിനയിച്ചിരുന്നു. പട്ടം പോലെയിൽ ദുൽഖറിന്റെ നായിക വേഷം ഭം​ഗിയായാണ് മാളവിക അവതരിപ്പിച്ചത്.

പിന്നീട് രജിനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ചിത്രത്തിൽ യുവതാരം മാത്യുവായിരുന്നു നായകൻ. പാ.രഞ്ജിത്തിന്റെ തങ്കലാനാണ് മാളവികയുടെ പുതിയ പ്രോജക്ട്. വിക്രം നായകനാകുന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്.

Malavika Mohanan

പാർവതി തിരുവോത്തും മാളവികയ്ക്കൊപ്പം തങ്കലാനിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസിന്റെ അടുത്ത ചിത്രമായ രാജാ സാബിലും നായികയായി എത്തുന്നത് മാളവികയാണ്. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബോളിവുഡ് സുന്ദരിമാരെ തോൽപ്പിക്കുന്ന ലുക്കിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. അതീവ ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡലിങിൽ അതീവ താൽപര്യമുള്ള മാളവിക പുത്തൻ ഫോട്ടോ ഷൂട്ടിൽ ഷിമറി ബ്രെലെറ്റ് ടോപ്പും ജീൻസും ഓവർസൈസ്ഡ് ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്.

കാര്യമായി മേക്കപ്പൊന്നും ചെയ്തിട്ടില്ല. സ്മോക്കി ഐ മേക്കപ്പും ലിപ്സ്റ്റിക്കും മാത്രമാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്. കയ്യിൽ റോളക്സ് വാച്ചും ധരിച്ചിട്ടുണ്ട്. പൊതുവെ ​ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നയാളാണ് മാളവികയെങ്കിലും ഇത്തവണത്തേത് അൽപ്പം കൂടിപ്പോയി എന്നാണ് ആരാധകരുടെ പക്ഷം. ഒരു മണിക്കൂറ് കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് പുതിയ ചിത്രങ്ങൾ ലൈക്ക് ചെയ്തത്.

കൂടാതെ വിമർശിച്ചും അശ്ലീല ചുവയുള്ളതുമായ നിരവധി കമന്റുകളും പുതിയ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് കുറച്ചുകൂടിപ്പോയി ഇതിലും ഭേദം ബിക്കിനിായിരുന്നു, ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത് എന്നെല്ലാമാണ് കമന്റുകൾ. ഇതുവരെ അഭിനയത്തിലൂടെ പ്രേക്ഷകരെ സമ്പാദിക്കാൻ മാളവികയ്ക്ക് സാധിച്ചിട്ടില്ല.

malavika mohanan

അതുകൊണ്ട് തന്നെ അടുത്തിടെ നയൻതാരയെ വിമർശിച്ചപ്പോഴും മാളവികയ്ക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. നായികമാരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്നായിരുന്നു മാളവിക മോഹനന്‍റെ പരാമര്‍ശം. ക്രിസ്റ്റിയുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.

മാളവികയുടെ പരാമര്‍ശം തെന്നിന്ത്യന്‍ താരറാണി നയന്‍താരയെ ഉന്നം വെച്ചുള്ളതാണെന്ന് പ്രചരിച്ചതോടെ നയന്‍സ് ആരാധകര്‍ മാളവികയ്ക്കെതിരെ രംഗത്തെത്തി. മുമ്പ് ഒരു സിനിമയിലെ രംഗത്തില്‍ ആശുപത്രി കിടക്കയില്‍ ഫുള്‍ മേക്കപ്പോടെ ഒരു സീനിയര്‍ നായിക അഭിനയിച്ചതിരെ മാളവിക സംസാരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നയന്‍താര മാളവികയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

മാളവികയുടെ തുടര്‍ച്ചയായ പരാമര്‍ശങ്ങളില്‍ നയന്‍താരയെ ലക്ഷ്യംവെക്കുന്നു എന്ന പ്രചാരം ശക്തമായതോടെ മാളവിക തന്നെ ഒടുവില്‍ സംഭവത്തില്‍ വിശദീകരണവുമായെത്തിയിരുന്നു. ജീവിതത്തിൽ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് നയൻതാരയെന്നാണ് പിന്നീട് മാളവിക മോഹനൻ പറഞ്ഞത്. സിനിമയിൽ സീനിയർ എന്ന നിലയിൽ അവരുടെ അവിശ്വസനീയമായ യാത്രയെ ശരിക്കും നോക്കികാണാറുണ്ടെന്നും മാളവിക പറഞ്ഞതോടെ വിവാദ കെട്ടടങ്ങി.

More from Filmibeat

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X