'വെറുതെ അല്ല ഭാര്യക്ക് കൊണ്ടുപോയി എന്ന തെറ്റ് മാത്രമെ സുനിച്ചൻ ചെയ്തിട്ടുള്ളു'; മഞ്ജുവിനെതിരെ വീണ്ടും കമന്റുകൾ
സോഷ്യൽമീഡിയയുടെ വരവോടെയാണ് ആർക്കും ആരുടെ ജീവിതത്തിലും കയറി എന്ത് അഭിപ്രായവും പറയാം എന്ന സ്ഥിതിയായത്. സെലിബ്രിറ്റികളെയാണ് അത് കൂടുതൽ ബാധിക്കുന്നത്. സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതും അല്ലാതെ പ്രചരിക്കുന്നതുമായ വീഡിയോകളും ഫോട്ടോയും കണ്ട് ഒരു വിഭാഗം വിലയിരുത്തലുകൾ നടത്തി കുറ്റപ്പെടുത്തിയും ചീത്ത പറഞ്ഞും കമന്റുകൾ കുറിക്കും.
സോഷ്യൽമീഡിയ ബുള്ളിയിങ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സെലിബ്രിറ്റികളായ സ്ത്രീകളാണ്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി മോശം കമന്റുകൾ നിരവധി കേട്ടുകൊണ്ടിരിക്കുന്ന അഭിനേത്രിയാണ് മഞ്ജു പത്രോസ്.
റിയാലിറ്റി ഷോകളിലൂടെ കരിയൽ ആരംഭിച്ച മഞ്ജു സിനിമയും സീരിയലുമായി ഇപ്പോൾ സജീവമാണ്. അടുത്തിടെയാണ് സ്വന്തം അധ്വാനത്തിലൂടെ മഞ്ജു പത്രോസ് മനോഹരമായ ഒരു വീട് നിർമിച്ചത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചതിനെ കുറിച്ച് മഞ്ജു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് താരം സ്വന്തമായി ഒരു വീടെന്ന സ്വപനത്തിലേക്ക് എത്തിയത്.

മൂന്ന് ബെഡ്റൂമുകൾ ഉള്ള മോഡേൺ സ്റ്റൈൽ വീടാണ് മഞ്ജുവിന്റേത്. കുറച്ച് നാളുകൾക്ക് മുമ്പാണ് വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. ഒരുപാടുപേരുടെ സ്നേഹവും സഹകരണവും കൊണ്ടാണ് തനിക്ക് സ്വന്തമായി ഒരു വീടുണ്ടായതെന്ന് മഞ്ജു സ്വന്തം ചാനലായ ബ്ലാക്കീസിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ കരിയർ മാറിയത്. അവിടെ നിന്ന് അങ്ങോട്ട് സിനിമാ അവസരങ്ങളും സീരിയലുകളിൽ പ്രധാന വേഷങ്ങളും ലഭിക്കുകയായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം ഭർത്താവ് സുനിച്ചനെ മഞ്ജുവിനൊപ്പം കാണാറില്ല. ഒരു കുടുംബചിത്രം പോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമില്ല.
അതുകൊണ്ട് തന്നെ മഞ്ജുവും ഭർത്താവും വേർപിരിഞ്ഞുവോയെന്ന ചോദ്യങ്ങൾ നിരവധി ഉയരാനും തുടങ്ങി. ഏത് ഫോട്ടോ പങ്കുവെച്ചാലും വീഡിയോ പങ്കുവെച്ചാലും ആദ്യം വരുന്ന കമന്റ് സുനിച്ചൻ എവിടെ?, സുനിച്ചനുമായി വേർപിരിഞ്ഞുവോ? എന്നിങ്ങനെയുള്ളവയാണ്. കണ്ട് മടുത്ത ചോദ്യങ്ങളായതിനാൽ മഞ്ജു ഇപ്പോൾ പ്രതികരിക്കാതെയായി.
ഒരു മകനാണ് താരത്തിനുള്ളത്. അതേസമയം ഇപ്പോഴിതാ ബിഹൈൻവുഡ്സ് എന്ന യുട്യൂബ് ചാനലിലെ സെലിബ്രിറ്റി ഹോം ടൂർ സെഗ്മെന്റിൽ അതിഥിയായി മഞ്ജു എത്തിയിരിക്കുകയാണ്. പുത്തൻ വീടിന്റെ ഓരോ പ്രത്യേകതകളും മഞ്ജു വീഡിയോയിൽ വിവരിക്കുന്നുണ്ട്. കിടപ്പ് മുറികൾക്കല്ലാതെ മറ്റൊന്നിനും ചുവരുകൾ വേണ്ടെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ആ ആശയത്തിലാണ് വീട് നിർമിച്ചിരിക്കുന്നതെന്നും മഞ്ജു പറയുന്നു.

കാറ്റും വെളിച്ചവും വീടിനുള്ളിലേക്ക് നിരവധിയായി ലഭിക്കുന്നതിന് വലിയ ഭീമൻ ജനലുകളും ഗ്ലാസ് ഡോറുകളും മഞ്ജു വെച്ചിട്ടുണ്ട്. മഞ്ജുവിന്റെ കിടപ്പ് മുറിയിലിരുന്ന് മഴ ആസ്വദിക്കാനുള്ള സജീകരണങ്ങളുമുണ്ട്. പുതിയ വീടൊക്കെ പണിതുവെങ്കിലും ഇതുവരെ രണ്ട് ദിവസത്തിൽ കൂടുതൽ താമസിച്ചിട്ടില്ലെന്നും വീടുമായി ബന്ധപ്പെട്ടുള്ള കടങ്ങൾ തീർക്കാൻ വിശ്രമിക്കാതെ പണിയെടുക്കുകയാണെന്നും മകൻ ഇടയ്ക്കിടെ വന്ന് താമസിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.
താരത്തിന്റെ ഹോം ടൂർ വീഡിയോ ശ്രദ്ധനേടിയതോടെ ചർച്ചയാകുന്നത് വീഡിയോയ്ക്ക് വന്ന ചില കമന്റുകളാണ്. പതിവുപോലെ മഞ്ജുവിന്റെ കുടുംബജീവിതം തന്നെയാണ് കമന്റിലെ വിഷയം.
'വെറുതെ അല്ല ഭാര്യക്ക് കൊണ്ട് പോയി എന്ന തെറ്റ് മാത്രമെ സുനിച്ചൻ ചെയ്തിട്ടുള്ളു. അതിനുശേഷം നൈസായി സുനിച്ചനെ ഒഴിവാക്കിയെന്ന് തോന്നുന്നു. മഞ്ജു സുനിച്ചൻ എന്ന ഇപ്പോഴത്തെ മഞ്ജു പത്രോസ് പറയുന്നത്... ഇപ്പോൾ കിട്ടുന്ന പൈസ പോരാഞ്ഞിട്ട് ഗൾഫിൽ പണിയെടുക്കാൻ സുനിച്ചൻ പോയിരിക്കുന്നു', എന്നാണ് മഞ്ജുവിനെതിരെ വന്ന ഒരു കമന്റ്.
ഇത്തരത്തിൽ വേറെയും നിരവധി കമന്റുകൾ മഞ്ജുവിന് എതിരെ വന്നിട്ടുണ്ട്. വിവാദങ്ങളും കമന്റുകളും കണ്ട് മടുത്തതിനാൽ താൻ ഇപ്പോൾ യുട്യൂബ് തുറക്കാറില്ലെന്നാണ് ഹോം ടൂർ വീഡിയോയിൽ സംസാരിക്കവെ മഞ്ജു പറഞ്ഞത്.


Click it and Unblock the Notifications