'പഴയത് പിച്ച് ഔട്ടായി പോയോ ഗോപി അണ്ണാ..., അടുത്ത ഓഡീഷൻ തുടങ്ങി'; ഗോപി സുന്ദറിനെ പരിഹസിച്ച് കമന്റുകൾ!
സോഷ്യൽമീഡിയയിൽ എപ്പോഴും സജീവമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. വിവാദങ്ങളും വിമർശനങ്ങളും സോഷ്യൽമീഡിയ ബുള്ളിയിങും വിടാതെ പിന്തുടരുന്ന ഒരു സെലിബ്രിറ്റി കൂടിയാണ് താരം. മുമ്പൊക്കെ ഗോപി സുന്ദർ ചെയ്യുന്ന മ്യൂസിക്കുകൾ കോപ്പിയടിയാണെന്ന ആരോപണമായിരുന്നു ഏറ്റവും കൂടുതൽ.
ശേഷം താരത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില സംഭവങ്ങൾ കാരണവും വിമർശനങ്ങൾ നേരിടേണ്ടി വരാൻ തുടങ്ങി. നിയമപരമായി വിവാഹം ചെയ്ത ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീക്കൊപ്പം വർഷങ്ങളോളം ലിവിങ് റിലേഷനിൽ ഏർപ്പെട്ടുവെന്നതായിരുന്നു അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
പിന്നീട് ആ ലിവിങ് റിലേഷനും ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലായി. ഇരുവരും ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ജീവിക്കുന്നത്. അമൃത വിവാഹമോചിതയാണ്. ഒരു വർഷം മുമ്പാണ് താൻ അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം ഗോപി സുന്ദർ വെളിപ്പെടുത്തിയത്.

ആദ്യ ഭാര്യയിൽ രണ്ട് ആൺമക്കളും ഗോപി സുന്ദറിനുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു കുറിപ്പും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. താൻ വ്യത്യസ്ത ശബ്ദമുള്ള വനിതാ ഗായകരെ തിരയുകയാണെന്നും താൽപര്യമുള്ളവർ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തനിക്ക് മെയിൻ ചെയ്യാനും അറിയിച്ചാണ് ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ കുറിച്ചത്.
പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് കമന്റുകൾ ഏറെയും വന്നത്. അമൃതയെ ഉപേക്ഷിച്ച് പുതിയ സ്ത്രീയുമായി പ്രണയം ആരംഭിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണോ സോഷ്യൽമീഡിയ പോസ്റ്റെന്ന തരത്തിലും കമന്റുകളുണ്ട്.
'അഭയ ഹിരണ്‍മയി എന്നൊരു ഗായികയുണ്ട് നന്നായി പാടും, അടുത്ത ഓഡിഷൻ തുടങ്ങി സീസൺ 4, പഴയത് പിച്ച് ഔട്ടായി പോയോ ഗോപി അണ്ണാ..., പുതിയ ഗാനം പുതിയ ടൂൺ പുതിയ എഞ്ചിൻ, വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ..., അടുത്ത കല്ല്യാണത്തിന് ഉള്ള സമയമായി', എന്നിങ്ങനെ ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു ഏറെയും കമന്റുകൾ.
എന്നാൽ നെഗറ്റീവ് കമന്റുകൾക്കിടയിൽ അദ്ദേഹത്തിന്റെ സംഗീതം ഇഷ്ടപ്പെടുന്ന ചിലർ പ്രശംസിച്ചും ആശംസകൾ അറിയിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ ഗോപി സുന്ദർ അമൃതയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയ പേജിൽ നിന്നും നീക്കം ചെയ്തിരുന്നു.

അമൃതയും ഗോപി സുന്ദറിനെ ടാഗ് ചെയ്യുന്നതും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതും നിർത്തിയിരുന്നു. അമൃതയുടെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിനും ഗോപി സുന്ദർ എത്തിയിരുന്നില്ല. ഇതോടെയാണ് അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
രണ്ട് ദിവസത്തോളം സോഷ്യൽമീഡിയ മുഴുവൻ അമൃത-ഗോപി സുന്ദർ ബന്ധം അവസാനിച്ചുവെന്നുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരുന്നു. ശേഷം ഗോപി സുന്ദർ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തി. അമൃതയ്ക്കൊപ്പമുള്ള ഒരു റൊമാന്റിക്ക് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചാണ് ഗോപി സുന്ദർ മറുപടി നൽകിയത്.
അതോടെ ഇരുവരും വേർപിരിഞ്ഞിട്ടില്ലെന്ന കാര്യം ആരാധകർക്കും ബോധ്യപ്പെട്ടു. അമൃതയുടെ ആദ്യ ഭർത്താവ് നടൻ ബാലയായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. എന്നാൽ കുഞ്ഞ് പിറന്ന് വൈകാതെ ഇരുവരും വിവാഹമോചിതരായി.
വിവാഹത്തോടെ സംഗീതലോകത്ത് നിന്ന് തന്നെ അമൃതയെ കാണാതായിരുന്നു. ഏക മകൾ അവന്തിക അമൃതയ്ക്കൊപ്പമാണ് താമസം. ബാല എലിസബത്തിനെയാണ് ഒരു വർഷം മുമ്പ് വിവാഹം ചെയ്തത്. അടുത്തിടെ ബാല ആശുപത്രിയിൽ ആയിരുന്നപ്പോൾ മകൾക്കൊപ്പം അമൃത കാണാനെത്തിയിരുന്നു.


Click it and Unblock the Notifications