'ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കാൻ സൂര്യ സമ്മതിച്ചുവോ?, ജ്യോതികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല'; നടിക്ക് വിമർശനം

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ളതും പലരും മാതൃകയാക്കുന്നതും സൂര്യ-ജ്യോതിക ദമ്പതികളുടെ ദാമ്പത്യത്തേയും പ്രണയത്തേയുമാണ്. ഇവരെപ്പോലെ ഹൃദയം കവർന്നൊരു താരദമ്പതികൾ തമിഴ് സിനിമയിൽ വേറെയില്ല. ഇരുവരും വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം വിവാ​ഹിതരായവരാണ്. സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടിയത് പൂവെല്ലാം കെട്ടുപ്പാർ എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ചാണ്. അതിന് ശേഷം പതിനൊന്നോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പതിയെ സൗഹൃദം പ്രണയമായി.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 2006ല്‍ ആയിരുന്നു വിവാഹം. രണ്ട് മക്കളാണ് സൂര്യയ്ക്കും ജ്യോതികയ്ക്കും. വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. എങ്ങനെയാണ് 25 വര്‍ഷക്കാലമായി ഇത്ര സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന് ചോദിച്ചാല്‍ ജ്യോതികയ്ക്ക് അതിന് കൃത്യമായ മറുപടിയുണ്ട്.

Jyothika 69th Filmfare Awards South

അതിന് കാരണം ഞങ്ങളുടെ സൗഹൃദമാണെന്ന് ജ്യോതിക പറയുന്നു. എല്ലാ നായിക നടിമാരെയും പോലെ ജ്യോതികയും വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാൽ സൂര്യ തന്നെ എല്ലാവിധ പിന്തുണയും നൽകി ജ്യോതികയെ തിരികെ അഭിനയത്തിലേക്ക് കൊണ്ടുവന്നു. ഇന്ന് വിവാഹത്തിന് മുമ്പ് ചെയ്തിരുന്നതിനേക്കാൾ കാമ്പുള്ള കഥാപാത്രങ്ങളാണ് ജ്യോതികയ്ക്ക് ലഭിക്കുന്നത്.

രണ്ടാം വരവിൽ തമിഴ് സിനിമകളിൽ മാത്രമല്ല ക്രമേണ ബോളിവുഡ്, മലയാളം സിനിമകളിലും അഭിനയിച്ച് തുടങ്ങി നടി. അടുത്തിടെ ജ്യോതികയുടെ മലയാളം ചിത്രം കാതൽ ദി കോർ വൻ ഹിറ്റായിരുന്നു. ഇതിന് പുറമെ സൈത്താൻ എന്ന ഹിന്ദി ചിത്രത്തിൽ മാധവനൊപ്പം ഒരു കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. മക്കൾ മുതിർന്നതോടെ അവരുടെ വിദ്യാഭ്യാസത്തിനും മറ്റുമായി സൂര്യയും ജ്യോതികയും ഇപ്പോൾ മുംബൈയിൽ സെറ്റിൽഡാണ്.

മുംബൈയിൽ സെറ്റിൽഡായതിനാൽ‌ ബോളിവുഡിൽ നിന്നും വരുന്ന അവസരങ്ങൾ കൃത്യമായി ഉപയോ​ഗിക്കാനും നടിക്ക് അവസരം ലഭിക്കുന്നുണ്ട്. ജ്യോതിക മാത്രമല്ല സൂര്യയും ബോളിവുഡിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. അതിനായുള്ള ഒരുക്കങ്ങൾ നടൻ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. നാൽപ്പത്തിയഞ്ചുകാരിയായ ജ്യോതിക ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

എന്നാൽ സൂര്യയെ വിവാഹം ചെയ്തശേഷം പക്ക തമിഴ്പെണ്ണായി ജ്യോതിക അടിമുടി മാറിയിരുന്നു. എന്നാൽ വീണ്ടും മുംബൈയിൽ സെറ്റിൽഡായശേഷം ബോളിവുഡ് ഡ്രസ്സിങ് സ്റ്റൈൽ അടക്കം ജ്യോതിക പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ തെന്നിന്ത്യൻ ആരാധകർക്ക് അത് അത്ര ബോധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ അടുത്തിടെയായി വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം 69ാമത് ഫിലിംഫെയർ സൗത്ത് പുരസ്കാര ദാന ചടങ്ങിൽ എത്തിയ ജ്യോതികയുടെ വീഡിയോയും ഫോട്ടോയുമാണ് വിമർശിക്കപ്പെടുന്നത്.

Jyothika 69th Filmfare Awards South

​ഗ്ലാമറസായി വസ്ത്രം ധരിച്ചതിനാണ് നടിയെ സോഷ്യൽമീഡിയ പരിഹസിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലാക്ക് ബ്രായ്ക്കൊപ്പം ബ്ലെയ്സറും ഹെവി നെക്ക് പീസും മറ്റ് ജ്വല്ലറികളും സ്റ്റൈൽ ചെയ്ത് ക്ലാസി ലുക്കിലാണ് നടി എത്തിയത്. എന്നാൽ ​ജ്യോതികയുടെ ​ഗ്ലാമറസ് ലുക്കിന് പ്രശംസയെക്കാൾ ഏറെ വിമർശനമാണ് ലഭിച്ചത്.

ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കാൻ സൂര്യ ജ്യോതികയെ സമ്മതിച്ചുവോ?, ജ്യോതികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ജ്യോതികയോടുള്ള സ്നേഹം ഇല്ലാതെയായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ചിലർ നടിയുടെ ഫാഷൻ സെൻസിനെയും യുവത്വത്തെയും പ്രശംസിച്ചു. വസ്ത്രധാരണത്തിന്റെ പേരിൽ ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്തുന്നത് ന്യായമല്ലെന്നാണ് നടിയെ അനുകൂലിച്ചവർ കുറിച്ചത്.

ബ്ലെയ്സറിൽ ജ്യോതികയ്ക്ക് പത്ത് വയസ് കുറഞ്ഞതായി തോന്നുന്നുവെന്നും കമന്റുകളുണ്ട്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെങ്കിലും മുൻ നിര നായിക നടിമാരെ വരെ പിന്നിലാക്കുന്നതാണ് ജ്യോതികയുടെ ഫിറ്റ്നസ്. നാൽപ്പത്തിയൊമ്പതുകാരനായ സൂര്യയും യുവത്വം നിലനിർ‌ത്തുന്നതിന്റെയും ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതിന്റെയും കാര്യത്തിൽ ഒട്ടും പിറകിലല്ല. ഇരുവരും ഒരുമിച്ചാണ് വർക്കൗട്ട് അടക്കമുള്ളവ ചെയ്യുന്നത്.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X