'നെഗറ്റീവ് കമൻ്റ്സ് ഡിലീറ്റ് ചെയ്ത് പോസിറ്റീവ് വൈബ്സ് നിറയ്ക്കുന്ന പേളി'; മെറീന വിഷയത്തിൽ പേളിക്ക് വിമർശനം!
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകയും കപ്പിളുമാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. അവതാരകയായി ലൈം ലൈറ്റിലേക്ക് എത്തിയ പേളി ഇന്ന് നടിയും ഗായികയും യുട്യൂബറും സംരംഭകയും അറിയപ്പെടുന്ന സെലിബ്രിറ്റിയുമെല്ലാമാണ്. യുട്യൂബിൽ മാത്രം നാൽപ്പത് ലക്ഷത്തിന് അടുത്താണ് പേളിക്കുള്ള സബ്സ്ക്രൈബേഴ്സ്. എന്ത് വീഡിയോ ഇട്ടാലും ഉടൻ അത് ട്രെന്റിങ്ങിൽ സ്ഥാനം പിടിക്കും. പേളി എന്നാൽ മലയാളികൾക്ക് പോസിറ്റിവിറ്റിയാണ്.
അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം യുവനടി മെറീന മൈക്കിൾ പേളിയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ വൈറലായപ്പോൾ ഭൂരിഭാഗം മലയാളികൾക്കും വിശ്വസിക്കാനായില്ല. താൻ ഗസ്റ്റായി വരുന്നുവെന്നതിന്റെ പേരിൽ അതുവരെ ആങ്കറിങ് ചെയ്തിരുന്ന ഷോയിൽ നിന്ന് പേളി പിന്മാറിയെന്നാണ് മെറീന വെളിപ്പെടുത്തിയത്.

കുറച്ച് നാളുകൾക്ക് മുമ്പ് ഇന്റസ്ട്രിയിൽ നിന്നും നേരിട്ടിട്ടുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തലും തുറന്ന് പറയവെയാണ് പേളി മാണിയുമായി ബന്ധപ്പെട്ട സംഭവം മെറീന വെളിപ്പെടുത്തിയത്. എന്നാൽ അന്ന് തനിക്ക് മോശം അനുഭവം ഉണ്ടായ അവതാരകയുടെ പേര് മെറീന വെളിപ്പെടുത്തിയിരുന്നില്ല. സോഷ്യൽമീഡിയയാണ് മെറീന പറഞ്ഞ അടയാളങ്ങൾ വെച്ച് അത് പേളിയാകാമെന്ന് കണ്ടെത്തിയത്.
മാത്രമല്ല മെറീനയുടെ വെളിപ്പെടുത്തൽ വൈറലായപ്പോൾ പേളി നടിയെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും മെറീനയെ അപമാനിച്ചശേഷമാണത്രെ പേളി ഫോൺ കോൾ കട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഒരു യുട്യൂബറുടെ വീഡിയോയിൽ മെറീന പേളി ഫോൺ വിളിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മെറീന വിഷയം വലിയ രീതിയിൽ ചർച്ചയായപ്പോൾ പേളി വിശദീകരണം നൽകിയിരുന്നു.
മെറീന ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പേളിയുടെ വിശദീകരണം. ചാനലുകാരുമായി പെയ്മെന്റ് പ്രശ്നങ്ങൾ വന്നപ്പോഴാണ് താൻ പിന്മാറിയതെന്നും അല്ലെങ്കിലും ഒരു അവതാരകയ്ക്ക് ഗസ്റ്റിനെ തീരുമാനിക്കാനുള്ള അവകാശം ഇല്ലെന്നുമെല്ലാമാണ് പേളി മറുപടി കുറിപ്പിൽ പറഞ്ഞത്. പേളിയുടെ വിശദീകരണം പ്രത്യക്ഷപ്പെട്ടതോടെ പേളിയുടെ വിശദീകരണം ശരിവെച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വന്നിരുന്നു.
എന്നാൽ തന്റെ കമ്യൂണിറ്റി പോസ്റ്റിന് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ പേളി കുത്തിയിരുന്ന് ഡിലീറ്റ് ചെയ്യുകയാണെന്ന ആക്ഷേപവും പേളിയുടെ സബ്സ്ക്രൈബേഴ്സിൽ ചിലർ ഉന്നയിച്ചു. സക്സസ്ഫുള്ളായിക്കൊണ്ടിരിക്കുന്നവരെ കാണുമ്പോൾ ചിലർക്ക് ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാകും. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കും. അതുകേട്ട് കാര്യമറിയാതെ ഊതിപെരുപ്പിക്കാൻ മറ്റ് ചിലരും വന്നെന്നിരിക്കും.

പക്ഷെ പേളി ചേച്ചി എന്താണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്കറിയാവുന്ന പേർളി ചേച്ചിയെ ചുമ്മാ രണ്ട് വാക്ക് പറഞ്ഞെന്നും പറഞ്ഞ് ഒരാൾക്കും തളർത്താൻ പറ്റില്ല. ഇത്രയുമാളുകൾ അത്രത്തോളം സ്നേഹിക്കണമെങ്കിൽ അത് നല്ലൊരു വ്യക്തിത്വമുള്ളതുകൊണ്ടാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതുകൊണ്ടാണ്. ഒരുപാട് ആളുകൾക്ക് ധൈര്യവും ഊർജവും നൽകുന്ന ഒരാളെ ഒരു ചെറിയ കാറ്റിന് വന്ന് ഊതികെടുത്താൻ പറ്റുമെന്ന് കരുതിയെങ്കിൽ തെറ്റി, അല്ലേലും ആ വീഡിയോ കണ്ടപ്പോൾ മുതൽ പേളിയെ തന്നെയാണ് സപ്പോർട്ട് ചെയ്യുന്നത്.
അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. നിങ്ങളെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. അവർ പറയുന്ന പോലൊരു ആളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, സെൻസിറ്റീവായ ഒരു വിഷയത്തെ നമാന്യമായ രീതിയിൽ കൈകാര്യം ചെയ്യുന്ന പേളിക്ക് അഭിനന്ദനങ്ങൾ എന്നിങ്ങനെ നീളുന്നു അഭിനന്ദിച്ച് വന്ന കമന്റുകൾ.
അതേസമയം പേളി മാണി വിമർശിച്ച് വന്ന കമന്റുകൾ കുത്തിയിരുന്ന് ഡിലീറ്റ് ചെയ്യുകയാണന്നും ആരോപണമുണ്ട്. നെഗറ്റീവ് കമൻ്റ്സ് ഡിലീറ്റ് ചെയ്ത് പോസിറ്റീവ് വൈബ്സ് നിറയ്ക്കുന്ന പേളി എന്നാണ് ഒരാൾ വിമർശിച്ച് കുറിച്ചത്. അതുപോലെ മെറീനയെ ഫോണിൽ വിളിച്ച് അപമാനിച്ചതിന് പേളിയെ വിമർശിച്ചും പ്രേക്ഷകരിൽ ചിലർ എത്തി.


Click it and Unblock the Notifications











