മകൾക്ക് മുന്നിൽ ഇത് വേണമായിരുന്നോ?, മുമ്പും ചെയ്തിട്ടുള്ളതല്ലേ; ചർച്ചയായി ശ്രിയയുടെ ഫോട്ടോയും ലിപ് ലോക്കും!

തെന്നിന്ത്യ മുഴുവനും സംക്രാന്തിയും പൊങ്കലും ആ​ഘോഷിക്കുന്ന തിരക്കിലാണ്. പുലർച്ചെ മുതൽ സോഷ്യൽമീഡിയ പേജുകൾ താരങ്ങളുടെ സെലിബ്രേഷൻ ഫോട്ടോകളും ആശംസകളും കൊണ്ട് നിറഞ്ഞു. നടിമാരായ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ സൂപ്പർ താരം വിജയ്ക്കൊപ്പമാണ് പൊങ്കൽ ആഘോഷിച്ചത്. അല്ലു അർജുൻ, രാം ചരൺ, ചിരഞ്ജീവി തുടങ്ങിയ താരങ്ങളും സംക്രാന്തി ആഘോഷങ്ങളും ഫോട്ടോകൾ പങ്കിട്ടെത്തി.

താരങ്ങളുടെ ട്രെ‍ഡീഷണൽ ലുക്കിലുള്ള പൊങ്കൽ, സംക്രാന്തി ആഘോഷങ്ങളുടെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ നിറയുമ്പോൾ ബിക്കിനിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ മനം കവരുകയാണ് നടി ശ്രിയ ശരൺ. കുടുംബത്തോടൊപ്പം മാൽഡീവ്സിൽ അവധി ആ​ഘോഷിക്കുകയാണ് കുറച്ച് ദിവസങ്ങളായി ശ്രിയ.

Shriya Saran Bikini Photoshoot

ഏക മകൾ രാധയുടെ പിറന്നാളും മാൽഡീവ്സിലാണ് ശ്രിയയും കുടുംബവും ആഘോഷിച്ചത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റാഗ്രാമിലാണ് പങ്കിട്ടത്. റീൽ‌ ജീവിതത്തിനേക്കാൾ റിയൽ ലൈഫിനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രിയ പ്രാധാന്യം നൽകുന്നത്. വളരെ വിരളമായി മാത്രമാണ് നടി സിനിമകൾ ചെയ്യുന്നത്.

ഒരു കാലത്ത് തെന്നിന്ത്യയിലെ മുൻനിര നായികയായിരുന്നു ശ്രിയ. പെർഫെക്റ്റ് വീക്കെൻഡ് എന്ന അടിക്കുറിപ്പോടെ ശ്രിയ ശരൺ പങ്കിട്ട ഫോട്ടോകൾക്ക് ഇതിനോടകം വൈറലാണ്. ഭർത്താവിനെ ലിപ് ലോക്ക് ചെയ്യുന്നതും ബിക്കിനിയിൽ ​​ഗ്ലാമറസായി ബീച്ചിൽ നിൽക്കുന്ന ചിത്രവും മകളുടെ വീഡിയോകളും എല്ലാമാണ് ശ്രിയ പങ്കിട്ട പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചിലർ മകളുടെ മുന്നിൽ വെച്ച് ഭർത്താവിനെ ലിപ് ലോക്ക് ചെയ്തതിന് ശ്രിയയെ വിമർശിച്ചപ്പോൾ അമ്മയായിട്ടും ഫിറ്റ്നസ് നിലനിർത്തി ​ഗ്ലാമറസ് വേഷങ്ങൾ ട്രൈ ചെയ്യുന്നതിന് ഒരു വിഭാ​ഗം നടിയെ അഭിനന്ദിച്ചു. പത്ത് വ​ർഷങ്ങൾക്ക് മുമ്പ് എങ്ങനെയായിരുന്നുവോ അതേ ബോഡി ഫിറ്റ്നസ് ഇപ്പോഴും ശ്രിയയ്ക്കുണ്ട്. മുമ്പ് പരസ്യമായി പൊതുവേദിയിൽ വെച്ച് ഭർത്താവിനെ ലിപ് ലോക്ക് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് ശ്രിയ.

മകളുടെ മുമ്പിൽ വെച്ച് തന്നെ ബിക്കിനിയിൽ ഫോട്ടോഷൂട്ട് നടത്തണമായിരുന്നോ എന്നും ചിലർ നടിയെ വിമർശിച്ച് കുറിച്ചു. എന്നാൽ സോഷ്യൽമീഡിയയിൽ വരുന്ന വിമർശനങ്ങൾക്ക് ശ്രിയ ചെവി കൊടുക്കാറില്ല. 2018 ലായിരുന്നു ശ്രിയയും റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊശ്ചീവ് തമ്മിലുള്ള വിവാഹം നടന്നത്. ശ്രിയയുടെ മുംബൈയിലെ അന്ധേരിയിലെ വസതിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

Shriya Saran Bikini Photoshoot

വളരെ രഹസ്യമായിട്ടായിരുന്നു ശ്രിയയുടെ പ്രണയവും വിവാഹവും. മുമ്പ് ഗോസിപ്പ് കോളങ്ങളില്‍ ശ്രിയയുടെ പേരിനൊപ്പം എത്തിയ ആള്‍ തന്നെയായിരുന്നു റഷ്യന്‍ ടെന്നിസ് താരവും ബിസിനസുകാരനുമായ ആന്ദ്രേ കൊശ്ചീവ്. 2021ലാണ് ശ്രിയയ്ക്കും കൊശ്ചീവിനും മകൾ പിറന്നത്. രാധ എന്നാണ് കുഞ്ഞിന് ശ്രിയയും കുടുംബവും പേരിട്ടിരിക്കുന്നത്.

2020ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷം എന്നാണ് ​ഗർഭകാലത്തെ കുറിച്ച് ഒരിക്കൽ സോഷ്യൽമീഡിയയിൽ ശ്രിയ കുറിച്ചത്. നാൽപ്പത്തിരണ്ടുകാരിയായ താരം വിവാഹശേഷം ഭർത്താവിനൊപ്പം റഷ്യയിലാണ് താമസം. ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്.

പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്.

കാര്‍ത്തിക് നരേന്റെ നരഗാസുരന്‍, ഗമനം, തട്ക, ആര്‍ആര്‍ആര്‍, കബ്സ തുടങ്ങിയവയാണ് ശ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമകളിൽ ചിലത്.

More from Filmibeat

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X