For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെവിടെയോട് കാണിക്കുന്നത് അനീതി, ചാനൽ നീതിപാലിക്കണമെന്ന് ആരാധകർ

  |

  മിനിസ്കീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

  koodevide

  ബിസിനസ് തുടങ്ങി, അത് പൊളിഞ്ഞു, കിട്ടിയ പൈസ മുഴുവൻ പോയി, കുടുംബവിളക്ക് താരം കൃഷ്ണകുമാർ മേനോൻ

  സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടിഅൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോർജ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണകുമാർ മിനിസ്ക്രീനിൽ എത്തിയിരിക്കുന്നത്. ശ്രീധന്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

  മോഹൻലാൽ ചിരിച്ചത് ഒരു സീനിൽ മാത്രം, ആ ചിത്രത്തോടെ ഇമേജ് മാറി, വെളിപ്പെടുത്തി ഷിബു ചക്രവർത്തി

  ഇപ്പോഴിത ഏഷ്യനെറ്റിനോട് ഒരു അഭ്യർത്ഥനയുമായി കൂടെവിടെ ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. സീരിയലിന്റെ സമയം വർധിപ്പിക്കണമെന്നാണ് ആരാധകർ പറയുന്നത്.നിലവിൽ 15 മിനിട്ടാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മറ്റുള്ള സീരിയൽ 30 മിനിറ്റ് സംപ്രേക്ഷണം ചെയ്യുമ്പോൾ കൂടെവിടെ 15 മിനിട്ട് മാത്രമാണുള്ളത്. ഇത മാറ്റി 30 മിനിട്ടാക്കണമെന്നാണ് ആരാധകർ പറയുന്നത്. തുടക്കം സമയത്ത് അര മണിക്കൂറായിരുന്നു പരമ്പര. എന്നാൽ പിന്നീട് കൂടെവിടേയുടേയും മൗനരാഗത്തിന്റെയും സമയം കുറയ്ക്കുകയായിരുന്നു. സീരിയൽ സംഭവബഹുലമാകുമ്പോഴാണ് ആരാധകർ ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

  പ്രെമോവീഡിയോയ്ക്ക് ചുവടെ കന്റ് ചെയ്തു കൊണ്ടാണ് ഈ ആവശ്യം പ്രേക്ഷകർ അറിയിച്ചിരിക്കുന്നത്. ദയവു ചെയ്ത് ഈ സീരിയൽ അര മണിക്കൂർ തന്നെ ആക്കണം,കുറച്ചു ലെങ്ത് കൂടി ഇടാം കേട്ടോ അതും നല്ല എപ്പിസോഡ് ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ അവഹണന കാണിക്കരുത്,#ഏഷ്യാനെറ്റ്‌ #നീതി #പാലിക്കുക justice for കൂടെവിടെ,കൂടെവിടെ പഴയ പോലെ 30 മിനിറ്റസ്‌ വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ,ഓണസദ്യക്ക് എല്ലാം ഗംഭീരമായി വിളമ്പി അവസാനം ഇലയുടെ അറ്റത്ത് തൊട്ടു കൂട്ടാന്‍ അച്ചാറു വച്ചേക്കുന്ന പോലെയാണ് കൂടെവിടെ എഷ്യാനെറ്റിന്, 15 മിനിറ്റ് സ്ഥിരം ആക്കിയാൽ നമ്മുടെ സീരിയൽ എങ്ങും എത്തില്ല, കാണുന്നവർ കൂടി പോകും,ഇവരിത് സ്ഥിരം പരിപാടി ആക്കാന്‍ ഉള്ള ഉദ്ദേശ്യമാണോ എന്ന് ആര്‍ക്കറിയാം,

  ഭർത്താവ് ജയിലിൽ, ഷൂട്ടിംഗ് സെറ്റിലെത്തി ശില്പഷെട്ടി

  ഒരു മൗന രാഗം കാരണം കൂടെവിടെ ഫാൻസിന് വിഷമമാണ്. ദയവുചെയ്തു ഏഷ്യനെറ്റ് ഇങ്ങനെ കാണിക്കരുത് .അര മണിക്കൂർ കൃത്യമായിട്ട് എല്ലാം സീരിയയും ഇടും പക്ഷെ കൂടെവിടെ മാത്രം 10 മണി ആവാറാവുമ്പോൾ ഇടുന്നു ഇത് എന്തു പരിപാടിയാണ്. ഇങ്ങനെ കുറച്ച് മിനിറ്റ് മാത്രം കൂടെവിടെ ഇട്ടിട്ട് എന്താ കാര്യം. ഇതിലും ഭേദം ഇടാതിരിക്കണതാണ്. ഒരു ദിവസമാണ് 10 മണി ആവുമ്പോൾ ഇട്ടതെങ്കിലും ക്ഷമിക്കാം. പക്ഷെ ഇതിപ്പോ എപ്പോഴും ഇങ്ങനാ ആണല്ലോ ആ ഓണത്തിന് ഒള്ള എപ്പിസോഡ് എങ്കിലും കാണാൻ ഒന്ന് കറക്ട് സമയത്ത് ഇട്ടാൽമതിയായിരുന്നു. എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. #asianet#pls #stop #partiality#treat#all#serial#equally #we#want#stable #time #for #koodevide#at #9:30#to#10 എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയിരിക്കുകയാണ്.

  Read more about: serial tv
  English summary
  Netizens Demanded Asianet To Increase The Watch Time Of Koodevide Serial,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X