നഷ്ടപരിഹാരം ഇത്രയേയുള്ളൂ! 600 കോടിയുടെ ആസ്തി, മകനുണ്ടാക്കുന്നതും കോടികൾ, എന്നിട്ടും...; വിജയ്ക്ക് വിമർശനം
തമിഴ്നാട്ടിലെ കരൂരിൽ 39 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം വലിയ ചർച്ചയായിരിക്കുകയാണ്. ടിവികെ അധ്യക്ഷൻ വിജയ് നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. നിരവധി പേർക്ക് പരിക്കുണ്ട്. സംഭവത്തിൽ വിജയ്ക്ക് നേരെ വ്യാപക വിമർശനാണ് വരുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും തയ്യാറാകാതെയാണ് വിജയ് ചെന്നെെയിലേക്ക് മടങ്ങിയത്. താരം പുറത്ത് വിട്ട പ്രസ്താവനയിൽ ക്ഷമ ചോദിക്കുന്നില്ലെന്ന വിമർശനമുണ്ട്. ഇതിനിടെ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹെെക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഇത്രയും വലിയ ദുരന്തം നടന്നിട്ടും രാഷ്ട്രീയപരമായ കാര്യങ്ങൾ ചിന്തിക്കാതെ വിജയ് മാനുഷികപരമായി ഇടപെടണമെന്ന് അഭിപ്രായം ശക്തമായി വരുന്നുണ്ട്. ഇതിനിടെ വിജയ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച ഓരോരുത്തരുടെയും പേരിൽ 20 ലക്ഷം രൂപ വീതമാണ് നൽകുന്നത്. പരിക്കേറ്റവരിൽ ഓരോരുത്തർക്കും രണ്ട് ലക്ഷം രൂപ വീതം നൽകും. നൂറോളം പേർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിജയുടെ പ്രഖ്യാപനം വന്ന ശേഷവും വിമർശനങ്ങൾ തുടരുന്നുണ്ട്. തിക്കും തിരക്കുമുണ്ടാകുമെന്നോ ജാഗ്രത പാലിക്കണമെന്നോ വിജയ് പരിപാടികൾ നടത്തിയപ്പോഴൊന്നും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ജനസാഗരത്തിൽ വിജയ് വലിയ സന്തോഷത്തിലായിരുന്നു. തന്റെ എതിരാളികളായ പാർട്ടികൾക്കുള്ള മുന്നറിപ്പായിരുന്നു വിജയ്ക്ക് ഈ ജനക്കൂട്ടങ്ങൾ.
എന്നാലിപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ ജനങ്ങളുടെ വിഷമത്തെ മനസിലാക്കി സംസാരിക്കുകയോ ചെയ്യാത്ത വിജയ് മുഖ്യമന്ത്രിയായിട്ട് എന്ത് കാര്യം എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. നഷ് പരിഹാരം നഷ്ടപ്പെട്ട ജീവനുകൾക്ക് പരിഹാരമാകില്ലെങ്കിൽ പോലും വിജയ് പ്രഖ്യാപിച്ച തുക പോരെന്നും അഭിപ്രായങ്ങളുണ്ട്. 20 ലക്ഷമാണ് 39 പേരുടെ കുടുംബത്തിന് വിജയ് നൽകുന്നത്. ആകെ 7 കോടി 80 ലക്ഷം രൂപ. പരിക്കേറ്റവർക്ക് വേറെയും.

എന്നാൽ വിജയുടെ സമ്പാദ്യം വെച്ച് ഇത് ചെറിയ തുകയാണെന്ന് വാദമുണ്ട്. കോടികൾ ആസ്തിയുള്ള നടനാണ് വിജയ്. റിപ്പോർട്ടുകൾ പ്രകാരം 600 കോടി രൂപയുടെ ആസ്തി വിജയ്ക്കുണ്ട്. 100 കോടിക്ക് മുകളിലാണ് നടൻ ഇന്ന് വാങ്ങുന്ന പ്രതിഫലം. വിജയുടെ താരമൂല്യം മകൻ ജേസൺ സഞ്ജയ്ക്കും ഗുണം ചെയ്യുന്നുണ്ട്. ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 10 കോടി രൂപയാണ് ജേസണിന് ആദ്യ ചിത്രത്തിൽ തന്നെ പ്രതിഫലമായി നൽകുന്നത്.


Click it and Unblock the Notifications











