ഷമ്മി തകർത്തു, പക്ഷെ ഫഹദ് ഫാസിലിന് പിന്നീട് സംഭവിച്ചത്; വിമർശനം നേരിടുന്നതിനിടെ അഭിപ്രായങ്ങൾ‌

ഏറെക്കാലത്തിന് ശേഷം അഭിനയത്തിന്റെ പേരിൽ വിമർശനം നേരിടുകയാണ് നടൻ ഫഹദ് ഫാസിൽ. പുതിയ ചിത്രം ഓടും കുതിര ചാടും കുതിരയുടെ റിലീസിന് ശേഷമാണ് വിമർശനം വന്നത്. ഈ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതോടെയാണ് ഫഹദ് ഫാസിലിന്റെ കരിയറിലെ യഥാർത്ഥ സാഹചര്യം പലരും മനസിലാക്കിയത്. അഭിനയത്തിന്റെ പേരിൽ പ്രശംസ നേടുമ്പോഴും ഫഹദിന് തിയറ്റർ ഹിറ്റുകൾ കുറവാണ്. ശ്രദ്ധേയ സിനിമകളിൽ പലതും ഒടിടി റിലീസായിരുന്നു. ആവേശമാണ് നടന് അടുത്ത കാലത്ത് ലഭിച്ച സൂപ്പർഹിറ്റ്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയും ശ്രദ്ധിക്കപ്പട്ടു.

ഇങ്ങേര് കുമ്പളങ്ങി നെെറ്റ്സ് എന്ന പടം ചെയ്തതാണ് ഇപ്പൊ കരിയർ ഡൗൺ ഫോളിന് കാരണം എന്ന് തോന്നുന്നു.അതിനു ശേഷം വന്ന എല്ലാ പടത്തിലും ഷമ്മിയെ കാണാം. വലിയ വിജയം ആയ ആവേശം എന്ന സിനിമയിൽ പോലും അത് കാണാം.
ഇപ്പൊ വന്ന മരീസൻ, അതിലും ഷമ്മിയെ കാണാം. അവസാനം വന്ന ഓടും കുതിര ചാടും കുതിര അതും പരാജയം.
റിപീറ്റേഷൻ വളരെ കൂടുതൽ ആണ്. അത് മാറ്റി എടുക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇങ്ങേരു ഉടനെ ഔട്ട് ആകും. എന്തായാലും നല്ല ഒരു സിനിമ ആയിട്ട് തിരിച്ചു വരട്ടെ എന്നാണ് സിനിമാ പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഭിപ്രായം.

Fahadh Faasil

പിന്നാലെ പല അഭിപ്രായങ്ങൾ വന്നു. ആവേശം ഫഹദിന്റെ മികച്ച സിനിമയാണെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. ആവേശത്തിൽ രംഗ എന്ത് കിടു ആയിരുന്നു. പിന്നെ ഷമ്മി ചെയ്തതിന് ശേഷം ഒരു സെെക്കോ പോലുള്ള കഥാപാത്രങ്ങൾ ഫഫയ്ക്ക് വന്നു എന്നത് ശരിയാണ്. പക്ഷെ പാച്ചു ചെയ്തതും ഇതേ ഫഫ ആണ് അത് ഗംഭിരമാക്കി. കിടിലൻ നടൻ തന്നെ ആണ് ഇനി ഫഫ ഔട്ട് ആവില്ല എന്നുള്ളത് ഉറപ്പാണ്.

ആവേശത്തിൽ ഷമ്മി വന്നാലും ആര് വന്നാലും രംഗണ്ണനെ പുള്ളി കിടിലം ആക്കീട്ടുണ്ട്. പിന്നേ ഇങ്ങേരെ മഹാനാടൻ റേഞ്ചിലേക്ക് എല്ലാവരും ചേർന്ന് പൊക്കി വെച്ചേക്കുന്നത് കുറച്ചു ഓവർ ആണ്. ആവേശം ഡയറക്ടർ തന്നെ ഫഫയോട് പറഞ്ഞ റഫറൻസ് ഷമ്മി ആണ് എന്നാണ്. ഒരു ഇൻ്റർവ്യൂവിൽ പുള്ളി പറയുന്നുമുണ്ട്, പുള്ളി ഔട്ട് ആവില്ല. പുള്ളി തന്നെ ഒരു ബ്രേക്ക് എടുക്കാൻ ചാൻസ് ഉണ്ട്. അവസാനം ഇറങ്ങിയ 9 പടങ്ങളിൽ ഏഴും ഫ്ലോപ്പ് എന്നിങ്ങനെ കമന്റുകൾ നീളുന്നു. ‌‌‌

Fahadh Faasil

കുമ്പളങ്ങി നെെറ്റ്സിലെ ഷമ്മി എന്ന കഥാപാത്രം ഫഹദ് അനശ്വരമാക്കിയതാണ്. ഓടും കുതിര ചാടും കുതിര റിലീസ് ചെയ്യുന്നതിന് മുമ്പ് വരെ ഫഹദിന്റെ അഭിനയ മികവിനെ പുകഴ്ത്തിയവരാണ് ഭൂരിഭാ​ഗം പേരും. എന്നാൽ പെട്ടെന്ന് പല പ്രേക്ഷകരിൽ പലരുടെയും അഭിപ്രായം മാറിയിരിക്കുന്നു. 2002 ൽ കെെയെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് ഫഹദ് ഫാസിൽ അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. അന്ന് അഭിനയം മോശമാണെന്ന വിമർശനം ഫഹദിന് നേരെ വന്നു. പിന്നീട് ഫഹദ് പഠനത്തിന് വിദേശത്തേക്ക് പോയി. വർഷങ്ങൾക്കിപ്പുറം സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തി. നായക നടനനെക്കുറിച്ചുള്ള പതിവ് സങ്കൽപ്പങ്ങൾ മാറ്റി മറിക്കാൻ കഴിഞ്ഞ നടനാണ് ഫഹദ്. ഫഹദിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഫഹദിന്റെ സിനിമകൾക്ക് ഇന്ന് സ്വീകാര്യതയുണ്ട്.

More from Filmibeat

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X