'വർഷങ്ങളായി പരിചയമുള്ള സുഹാസിനി, എന്നിട്ടും...; ഇത് കൊണ്ടാകാം മോഹൻലാൽ ക്ലോസ്ഡ് ഗ്രൂപ്പിൽ തന്നെ കഴിയുന്നത്'
കഴിഞ്ഞ ദിവസമാണ് നടൻ മോഹൻമോഹൻലാൽ ഒന്നിലേറെ തമിഴ് മീഡിയകൾക്ക് അഭിമുഖം നൽകിയത്. ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു അഭിമുഖങ്ങൾ. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം മോഹൻലാൽ സംസാരിച്ചു. എന്നാൽ പലരും ശ്രദ്ധിച്ചത് തുറന്ന് സംസാരിക്കാനുള്ള മോഹൻലാലിന്റെ മടിയാണ്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള നടനായിട്ടും സംസാരത്തിൽ ഇന്നും മോഹൻലാലിന് ഒരു പുതുമുഖത്തെ പോലെ പതർച്ചയുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
തമിഴ് സംസാരിക്കുന്നതിൽ നടന് പരിമിതിയുണ്ടെന്നും അഭിപ്രായങ്ങൾ വന്നു. 'തമിഴ് യൂട്യൂബ് ചാനലുകൾക്ക് ലാലേട്ടൻ കൊടുത്ത ഇൻ്റർവ്യൂകൾ കണ്ടപ്പോൾ ഉള്ളിലൊരു സമാധാനമായി. മൂപ്പരും നമ്മളെപ്പോലെ തന്നെ. മലയാളമല്ലാതെ മറ്റൊരു ഭാഷയും ഫ്ലുവൻ്റായി സംസാരിക്കാനറിയില്ല. മാത്രമല്ല ആളുകളെ അഭിമുഖീകരിക്കാനുള്ള നാണവും. നാല്പ്ത്തഞ്ച് വർഷമായി ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്ന ഒരു നടൻ ഇൻ്റർവ്യൂകളിൽ ഒരു പുതുമുഖത്തെപ്പോലെ പതറുന്നു'

'ഒരിൻ്റർവ്യൂവിൽ അപ്പുറത്തിരിക്കുന്നത് സുഹാസിനിയാണ്. ലാലേട്ടന് നാല് ദശാബ്ദങ്ങളുടെ പരിചയമുള്ള ആളാണല്ലോ സുഹാസിനി. എന്നിട്ടും ലാലേട്ടന് വാക്കുകൾ മുട്ടുന്നു. മൂപ്പരുടെ തമിഴാണ് രസകരം. അതിലും നല്ല തമിഴ് നമ്മള് പേശും. നാല് മലയാളം വാക്കും രണ്ട് ഇംഗ്ലീഷ് വാക്കും ഒപ്പം ആറുക്കും, ഇറുക്കും അപ്പടിയാവും ഒപ്പം ചേർക്കുന്നതാണ് ലാലേട്ടൻ്റെ തമിഴ്. ഇതിലും നല്ല തമിഴ് ടൊവീനോ വരെ പറഞ്ഞേക്കും'
'ഇത്രയ്ക്ക് Shy ആയ ഒരു നടനെ വേറെ കാണാൻ കിട്ടില്ല. ഇക്കാരണം കൊണ്ടാവും ലാലേട്ടൻ എപ്പോഴും ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ തന്നെ കഴിയുന്നത്. മൂപ്പർക്ക് കംഫർട്ട് അവിടെയായിരിക്കും,' സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പിൽ പറയുന്നതിങ്ങനെ.ഗലാട്ട തമിഴ് എന്ന മീഡിയയിലാണ് സുഹാസിനിയും മോഹൻലാലും സംസാരിക്കുന്നത്. അഭിമുഖം ചെയ്യുന്ന സുഹാസിനിയാണ് മോഹൻലാലിനേക്കാൾ കൂടുതൽ വിശേഷങ്ങൾ നടനെക്കുറിച്ച് പങ്കുവെച്ചത്.
വിവാഹം മുതൽ സെറ്റുകളിലെ മോഹൻലാലിനെക്കുറിച്ച് വരെ സുഹാസിനി സംസാരിച്ചു. എന്നാൽ പലപ്പോഴും ഒരു പുഞ്ചിരിയായിരുന്നു മോഹൻലാലിന്റെ മറുപടി. മറ്റ് അഭിമുഖങ്ങളിലും ഇത് തന്നെയാണ് ആരാധകർ കണ്ടത്. പൊതുവെ തന്റേതായ കംഫർട്ട് സോണിൽ നിൽക്കാൻ ആഗ്രഹിക്കുന്നയാളാണ് മോഹൻലാൽ. ഇതേക്കുറിച്ച് സഹപ്രവർത്തകർ പറയാറുണ്ട്.


Click it and Unblock the Notifications











