ലളിതമായ വസ്ത്രധാരണം നല്ലത് തന്നെ പക്ഷെ വയസായ സ്ത്രീകളെപോലെ നടക്കണോ?; സായ് പല്ലവിയെ കുറിച്ച് ചർച്ച

ഇന്ന് ഇന്ത്യൻ സിനിമാ വ്യവസായത്തിലുള്ള മുൻനിര നായികമാരിൽ നിന്നെല്ലാം വളരെ വ്യത്യസ്തയാണ് നടി സായ് പല്ലവി. ഹീറോയിൻ എന്ന തരത്തിലുള്ള ഒരു ആഢംബരവും പെരുമാറ്റവും നടിയിൽ കാണാൻ കഴിയില്ല. അഭിനയത്തികവുകൊണ്ട് സാക്ഷാൽ മണിരത്നത്തെപ്പോലും തന്റെ ഫാനാക്കി മാറ്റിയ താരം ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായിക നടിയാണ്. പ്രേമത്തിലെ മലർ ടീച്ചറുടെ മുഖമാണ് സായ് പല്ലവിയെന്ന പേര് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തുക.

അലസായി കെട്ടിയ ചുരുളൻ മുടിയും മുഖക്കുരുവുള്ള മുഖവുമായി വന്ന മലർ ടീച്ചറിന്റെ ഫാനായി മാറി വർഷങ്ങൾക്ക് മുമ്പ് പ്രേമം കണ്ടിറങ്ങിയവരെല്ലാം. അന്ന് എല്ലാവരും കരുതിയത് കഥാപാത്രത്തിന് വേണ്ടിയാകും വിത്ത് ഔട്ട് മേക്കപ്പിൽ സായ് പല്ലവി ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്നാണ്.

Sai Pallavi

എന്നാൽ യഥാർത്ഥ ജീവിതത്തിലും നടി വളരെ സിംപിളും എളിമയുമുള്ള വ്യക്തിയാണെന്ന് പിന്നീട് സായ് പല്ലവിയുടെ അഭിമുഖങ്ങളും വീഡിയോകളും കൂടുതലായി പുറത്ത് വന്നപ്പോഴാണ് പ്രേക്ഷകർക്ക് മനസിലായത്. മാന്യമായ വസ്ത്രധാരണം അതാണ് സായ് പല്ലവിക്ക് ഇത്രയേറെ പ്രേക്ഷക പിന്തുണ ലഭിക്കാൻ മറ്റൊരു കാരണം.

ഇന്ത്യയിൽ എവിടെ പ്രത്യക്ഷപ്പെട്ടാലും അത് പൊതു ചടങ്ങാണെങ്കിലും സ്വകാര്യ ഫങ്ഷനുകളിലാണെങ്കിലും എത്തിനിക്ക് വെയറുകളും സാരികളുമാണ് സായ് പല്ലവി ധരിക്കാറുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ മാത്രമാണ് സ്ലീവ് ലെസ്സും മോഡേൺ വസ്ത്ര രീതിയും നടി ഉപയോ​ഗിക്കാറുള്ളത്. പത്ത് വർഷത്തെ സിനിമാ ജീവിതത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്തുവെങ്കിലും ഒന്നിൽ പോലും തന്റെ ശരീരം എക്സ്പോസ് ചെയ്ത് സായ് പല്ലവി പ്രത്യക്ഷപ്പെട്ടിട്ടില്ല.

നല്ലൊരു ഡാൻസറായിട്ട് കൂടി വസ്ത്രത്തിൽ മാന്യത പാലിക്കാൻ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പൊതുവെ തമിഴ് സിനിമകളിലെ ഡെപ്പാം കൂത്ത് ​ഗാനങ്ങളിൽ നായികമാർ അഭിനയിക്കുമ്പോൾ അൽപം ​​ഗ്ലാമറസ് വേഷങ്ങൾ ധരിക്കാറുണ്ട്. എന്നാൽ അത്തരം ​​ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ​ഗ്ലാമറസ് ആകാതെ തന്നെ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ കൂട്ടാൻ സായ് പല്ലവിക്കായി. ഇന്നേവരെ സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യങ്ങളിലും നടി അഭിനയിച്ചിട്ടില്ല.

കോടികളുടെ ഓഫർ‌ വന്നിട്ടും നടി അത് നിരസിച്ചു. ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ അം​ഗം എന്നപോലെയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികൾ സായ് പല്ലവിയെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

Sai Pallavi

പിങ്ക് വില്ലയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട നടിയുടെ എയർപോട്ട് വീഡിയോയാണ് ചർച്ചയാകുന്നത്. പിങ്ക് നിറത്തിലുള്ള ഓവർസൈസ്ഡ് അനാർക്കലി മോഡൽ കുർത്തയാണ് നടി ധരിച്ചിരിക്കുന്നത്. വിത്ത് ഔട്ട് മേക്കപ്പിൽ ബൺ ഹെയർ സ്റ്റൈലും ചെയ്തിരിക്കുന്നു. വീഡിയോ വൈറലായതോടെ നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായി ചർച്ചകൾ. ഒരു വിഭാ​ഗം സായ് പല്ലവിയുടെ സിംപ്ലിസിറ്റിയേയും എളിമയുള്ള പെരുമാറ്റത്തെയും പ്രശംസിച്ചപ്പോൾ‌ മറ്റ് ചിലർ നടി മനപൂർവം സിംപ്ലിസിറ്റി കാണിക്കാൻ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി എത്തി.

എന്തിനാണ് ഇത്ര സിംപിൾ ആയി അഭിനയിക്കാൻ ശ്രമിക്കുന്നത്?. മേക്കപ്പ് ഇടാതിരിക്കുന്നതും ഓവറായുള്ള ഡ്രസ്സ് ഇടാതിരിക്കുന്നതും നല്ലത് തന്നെ. പക്ഷെ വല്ലാതെ സിംപിളാകാൻ ശ്രമിക്കേണ്ടതുണ്ടോ?, ലളിതമായ വസ്ത്രധാരണ നല്ലത് തന്നെ പക്ഷെ വയസായ സ്ത്രീകളെപോലെ വസ്ത്രം ധരിക്കണോ? എന്നിങ്ങനെയായിരുന്നു കമന്റുകൾ.

പുതിയ വീഡിയോയിൽ നടി ധരിച്ച വസ്ത്രം ഷെയ്പ്പ് ചെയ്യാത്തത് സിംപ്ലിസിറ്റിയാണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാനാണെന്നും കമന്റുകളുണ്ട്. തണ്ടേൽ ആണ് സായ് പല്ലവിയുടെ പുതിയ റിലീസ്. നാ​ഗചൈതന്യയാണ് ചിത്രത്തിൽ നായകൻ. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X