'അമ്മയുടെ കൂടെ താമസിക്കുന്നില്ല, പിന്നെയാണോ? അച്ഛനുണ്ടായിരുന്നെങ്കിലും ഇതേ അവസ്ഥ'; പൂർണിമയ്ക്ക് വിമർശനം

എപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് മല്ലക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം അറിയപ്പെടുന്നവർ. ഇവരെക്കുറിച്ചാണ് മിക്ക അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ സംസാരിക്കാറുള്ളത്. പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമ വിവാദത്തിലായപ്പോൾ പൃഥ്വിക്ക് വേണ്ടി ഏറ്റവും ശക്തമായി സംസാരിച്ചത് മല്ലിക സുകുമാരനാണ്. സുകുമാരന്റെ വിയോ​ഗത്തെക്കുറിച്ച് ഇന്നും മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും പഠിക്കുന്ന കാലത്താണ് സുകുമാരൻ ലോകത്തോട് വിട പറയുന്നത്.

സുകുമാരനെക്കുറിച്ച് മരുമകൾ പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'ഇന്ദ്രൻ ഇടയ്ക്കിടയ്ക്ക് പറയും, അച്ഛനുണ്ടായിരുന്നെങ്കിൽ നമ്മൾ ഒരുമിച്ചായിരുന്നെങ്കിൽ എങ്ങനെ ആയിരുന്നേനെയെന്ന്. അമ്മ അമ്മയുടെ കാര്യങ്ങൾ പറയും. ഇന്ദ്രൻ അച്ഛനെ ഇമിറ്റേറ്റ് ചെയ്ത് സംസാരിക്കും. എല്ലാവരും കൂടെ ഇരിക്കുമ്പോഴായിരിക്കും. വലിയൊരു ഫാമിലി ആയിരുന്നെങ്കിൽ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ആലോചിച്ച് നോക്കാറുണ്ട്. എല്ലാത്തിന്റെയും അടിസ്ഥാനം എല്ലാവരും ഹാപ്പിയായി ജീവിക്കാൻ പറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. എല്ലാവർക്കും ത്രെെവ് ചെയ്യാൻ പറ്റുന്ന അന്തരീക്ഷമാണ് ഏറ്റവും ഉചിതം,'പൂർണിമ പറഞ്ഞതിങ്ങനെ.

Poornima Indrajith

അഭിമുഖത്തിലെ ചെറിയൊരു ഭാ​ഗം വീണ്ടും വെെറലായിരിക്കെ പല അഭിപ്രായങ്ങളാണ് വരുന്നത്. അച്ഛനില്ലെങ്കിലും അമ്മയ്ക്കൊപ്പം മക്കൾക്കും മരുമക്കൾക്കും താമസിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. മല്ലിക സുകുമാരൻ ഈ പ്രായത്തിലും ഒറ്റയ്ക്ക് താമസിക്കുന്നതും പലരും ചൂണ്ടിക്കാട്ടി. അച്ഛൻ ഇല്ലാത്തത് കൊണ്ട് ഇങ്ങനെ പറയുന്നു, ഉണ്ടായിരുന്നെങ്കിൽ ജീവിച്ചിരിക്കുന്ന അമ്മയുടെ അവസ്ഥ ആയിരുന്നേനെ ഒരാളുടെ കമന്റിങ്ങനെ.

എനിക്ക് മല്ലിക ചേച്ചിയെ ഓർക്കുമ്പോൾ അത്ഭുതമാണ്. ചെറിയ പ്രായത്തിൽ ഭർത്താവ് പോയി. കഷ്ടപ്പെട്ട് മക്കളെ വളർത്തി അവരെ ഭാര്യയുടെ കൂടെ വിട്ട് ഒറ്റയ്ക്ക് നിൽക്കുന്നു. ഇപ്പോൾ ഇത് പോലെയുള്ള അമ്മയെ കാണില്ല. ഞാനടക്കം സ്വാർത്ഥരായിരിക്കും, മറ്റൊരാൾ കുറിച്ചു. ഒടുക്കത്തെ സ്നേഹം ആണല്ലോ. അത് കൊണ്ടാണ് അമ്മ ഒറ്റയ്ക്ക്...അദ്ദേഹം ഉണ്ടെങ്കിൽ ആ അമ്മ ഒറ്റയ്ക്കാകില്ലായിരുന്നു. അല്ലാതെ നിങ്ങൾക്ക് ഒന്നുമില്ല, ഒരാൾ കമന്റ് ചെയ്തു.

Poornima Indrajith

അമ്മയുടെ കൂടെ താമസിക്കാത്തവർ ആണ് അച്ഛന്റെ കൂടെ താമസിക്കുന്ന കാര്യം പറയുന്നത്, എന്നും കമന്റുണ്ട്. മക്കളുടെ ഒപ്പം താമസിക്കാത്തതിനെക്കുറിച്ച് മല്ലിക സുകുമാരൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. മക്കൾ അവരുടെ കുടുംബ ജീവിതം നയിക്കുകയാണ്. അതിനിടയിൽ ശല്യമാകാൻ താനില്ലെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. അതേസമയം മക്കൾക്കൊപ്പം സമയം കിട്ടാത്തതിന്റെ വിഷമവും ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

മക്കൾ രണ്ട് പേരും എന്താവശ്യമുണ്ടെങ്കിലും ഓടിയെത്തും. അത് മതി. ആരെന്ത് പറഞ്ഞാലും തന്റെ മക്കളെ തനിക്കറിയാമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അതേസമയം ഭർത്താവ് സുകുമാരൻ ജീവിച്ചിരുന്നെങ്കിൽ മക്കൾ രണ്ട് പേരും രണ്ടിടത്ത് താമസിക്കില്ലായിരുന്നെന്നും ഒരു വീട്ടിലായിരുന്നേനെയെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.

അഭിനയ രം​ഗത്ത് മല്ലിക സുകുമാരൻ ഇപ്പോൾ സജീവമാണ്. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൃഥ്വിരാജും കുടുംബവുമിപ്പോൾ. ചിത്രത്തിലെ വിവാദ സീനുകളാണിതിന് കാരണമായത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചയായി എമ്പുരാൻ മാറി. വിഷയത്തിൽ പൃഥ്വിരാജ് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം മല്ലിക സുകുമാരൻ ശക്തമായി പ്രതികരിച്ചു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മല്ലിക സുകുമാരൻ തുറന്നടിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X