'മാളവികയ്ക്ക് പെട്ടന്ന് പക്വത വന്നതുപോലെ, മദർഹുഡ് ഒരു മാജിക്ക്'; ഗുൽസു വന്നശേഷമുള്ള മാളവികയെ കുറിച്ച് ആരാധകർ!
കഴിഞ്ഞ ദിവസമാണ് മകളുടെ നൂലുകെട്ടിന്റെയും പേരിടൽ ചടങ്ങിന്റെയും വിശേഷങ്ങൾ മാളവിക കൃഷ്ണദാസും തേജസും സോഷ്യൽമീഡിയ വഴിയും യുട്യൂബ് ചാനലിലൂടെയും പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോട് അടുക്കുമ്പോഴാണ് ഇരുവർക്കും ഇടയിലേക്ക് ആദ്യത്തെ കുഞ്ഞ് എത്തിയത്. ഞാന്‍ കൊടുത്ത സര്‍പ്രൈസിന് എനിക്ക് തിരിച്ചുകിട്ടിയ സര്‍പ്രൈസ് എന്ന് തലക്കെട്ട് നൽകിയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ മാളവിക അറിയിച്ചത്.
പ്ലാൻ ചെയ്ത പ്രഗ്നൻസിയായിരുന്നില്ലെന്നും മാളവിക വെളിപ്പെടുത്തിയിരുന്നു. യുട്യൂബിൽ സജീവമായ മാളവിക ഗർഭകാല വിശേഷങ്ങളെല്ലാം വ്ലോഗായി ആരാധകരിലേക്ക് എത്തിച്ചിരുന്നു. മാളവികയുടെ ഡെലിവറി വീഡിയോയും വൈറലായിരുന്നു. ഭാര്യയ്ക്ക് വേണ്ടി ഡെലിവറി വീഡിയോ പകർത്തിയത് തേജസായിരുന്നു.

വയറ്റുപൊങ്കാല, വളൈകാപ്പ് തുടങ്ങിയ ചടങ്ങുകളുടെ വിശേഷങ്ങളും മാളവികയും തേജസും പങ്കുവെച്ചിരുന്നു. ഡെലിവറി വീഡിയോയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചശേഷം മാളവിക പിന്നീട് സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. കുഞ്ഞിന്റെയും അമ്മയുടേയും വിശേഷങ്ങൾ തിരക്കി ആരാധകരുടെ കമന്റുകൾ നിറഞ്ഞതോടെയാണ് നൂലുകെട്ടിന്റെ വീഡിയോയും വിശേഷങ്ങളുമായി മാളവിക എത്തിയത്.
കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്ത ആഘോഷമായിരുന്നു മാളവികയുടെ മകളുടെ നൂലുകെട്ട്. റുത്വി തേജസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വീട്ടിൽ ഗുൽസു എന്ന ഓമനപ്പേരിലാണ് റുത്വി അറിയപ്പെടുക. ജൂനിയർ മാളവികയുടെ ചിത്രങ്ങൾ വൈറലായതോടെ ഒരു വിഭാഗം കുഞ്ഞിന് മാളവികയുടെ അമ്മയുടെ ഛായയാണെന്നും മറ്റൊരു വിഭാഗം തേജസിനെപ്പോലെയാണ് കുഞ്ഞെന്നും കുറിച്ചു.
നൂലുകെട്ട് ചിത്രങ്ങൾ മാളവിക പങ്കിട്ടപ്പോൾ മാളവികയ്ക്ക് പെട്ടന്ന് പക്വത വന്നതുപോലെ തോന്നിയെന്നും ആരാധകർ കുറിച്ചിട്ടുണ്ട്. മദർഹുഡ് ഒരു മാജിക്കാണെന്നാണ് ആ കമന്റിന് മറ്റൊരാൾ നൽകിയ മറുപടി. ഇരുപത്തിയഞ്ചുകാരിയായ മാളവിക വളരെ പക്വതയോടെയാണ് ഗർഭകാലത്തും കുഞ്ഞിന്റെ വരവിനുശേഷം കാര്യങ്ങൾ ചെയ്യുന്നതും കാണുന്നതുമെല്ലാം.
കുഞ്ഞ് പിറക്കുന്ന അതേ സമയത്ത് തന്നെ ഒരു അമ്മയും ജനിക്കും. ആ അമ്മ മുമ്പുണ്ടായിരുന്നവളല്ല. മുമ്പ് ഉണ്ടായിരുന്നത് ഒരു സ്ത്രീ മാത്രമായിരുന്നു. അവൾ അമ്മയായിരുന്നില്ല. കുഞ്ഞിന്റെ ജനനം ഒരു അമ്മയുടെ പിറവിക്ക് കൂടി കാരണമാവുകയായിരുന്നു. അമ്മയാവുക എന്നത് തീർച്ചയായും പുതുമയേറിയ ഒരു കാര്യമാണ്. ആദ്യമായി അമ്മയാകുക എന്നത് അധികം സ്ത്രീകളിലും ഒരുപാട് ആഹ്ലാദം ജനിപ്പിക്കുന്ന കാര്യമാണ്.

എത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും മാതൃത്വം എന്നത് വലിയൊരു പരിണാമവും പാഠവുമാണ്. കുഞ്ഞിനെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളെ കുറിച്ചും ധാരണയില്ലെങ്കിലും പല ദിവസങ്ങളും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണെങ്കിലും അമ്മയാവുക എന്ന അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരാണ് സ്ത്രീകളില്‍ അധികവും. മാളവികയിലും ആദ്യമായി അമ്മയായതിന്റെ മാറ്റങ്ങൾ പ്രകടമാണ്.
എല്ലാത്തിനും തേജസിന്റെ പിന്തുണയുണ്ടെന്നത് തന്നെയാണ് മാളവികയ്ക്ക് കരുത്താകുന്നതും. മാളവികയ്ക്കും തേജസിനും കുഞ്ഞിനും ആശംസകൾ നേർന്ന് നിരവധി പേർ എത്തിയിട്ടുണ്ട്. ഗുൽസുവിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയി പങ്കിടണമെന്നും ആരാധകർ മാളവികയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications