ജോളിയായി നടക്കുന്ന പെണ്‍കുട്ടികളുടെ ആഗ്രഹം കേട്ടപ്പോള്‍ സന്തോഷമായി! ദിയ ഇങ്ങനെ പേടിച്ചാലോ എന്ന് ആരാധകര്‍
താരപുത്രിയും ഇന്‍ഫ്‌ലുവന്‍സരുമായ ദിയ കൃഷ്ണ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ ദിയ ഗര്‍ഭിണിയല്ലേ എന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നു വന്നിരുന്നു. നിങ്ങളുടെ മോഹങ്ങളെല്ലാം ശരിയാണ് ഞാന്‍ ഒരു കുഞ്ഞഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ദിയയും ഭര്‍ത്താവ് അശ്വിനും വെളിപ്പെടുത്തിയത്.
പിന്നാലെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് നിമിഷത്തെക്കുറിച്ച് താരങ്ങള്‍ വീഡിയോകളുടെ സംസാരിക്കുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷം ആശുപത്രിയിലേക്ക് പോകുന്നതും ചില ടെസ്റ്റുകള്‍ എടുക്കുന്നതും ഒക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് അന്നുമുതല്‍ ഉടനെ ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹത്തിലായിരുന്നു തങ്ങളെന്നും അതിനുവേണ്ടി ശ്രമിച്ചിരുന്നതായും ദിയ വെളിപ്പെടുത്തിയിരുന്നു. ആദ്യമാസം പ്രഗ്‌നന്റ് ആവാത്തതിനെ തുടര്‍ന്ന് ടെന്‍ഷന്‍ അടിച്ചെന്നും പെട്ടെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സത്യമാണെന്ന് മനസ്സിലാക്കിയതെന്നുമക്കെ താരപുത്രി പറയുന്നു.
ശേഷം ഇരുവരും ഹോസ്പിറ്റലില്‍ പോയി റിസള്‍ട്ട് എടുത്തതും കാണിച്ചു. രണ്ടാള്‍ക്കുമൊപ്പം അമ്മ സിന്ധുവും ഉണ്ടായിരുന്നു. ഇതിനിടയില്‍ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞതോടെ ദിയ കരയാന്‍ തുടങ്ങി. ഇന്‍ജെക്ഷന്‍ ചെയ്യുന്നത് പേടിയായതിനെ തുടര്‍ന്നാണ് ദിയ കരഞ്ഞത്. പിന്നിടുള്ള മാസങ്ങളിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. ഇന്‍ജെക്ഷന്‍ ഫോബിയ ദിയയ്ക്ക് ഉള്ളതാണ് കാരണമെന്നും വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇത് കണ്ടതോടെ ദിയയെ പിന്തുണച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. 'സത്യം നമ്മള്‍ എത്ര ധൈര്യം ഉണ്ടന്ന് പറഞ്ഞാലും ബ്ലഡ് എടുക്കുന്നതും ഇന്‍ജെക്ഷന്‍ എടുക്കുന്നതും പേടിയുള്ളവരായിരിക്കും ഭൂരിഭാഗം പേരും. അമ്മയേക്കാള്‍ വലിയ പോരാളി വേറെ ഇല്ല എന്ന് കേട്ടിട്ടില്ലേ.. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ എന്തൊക്കെ നമ്മള്‍ ത്യാഗങ്ങള്‍ സഹിക്കുന്നു. അതുപോലെ തന്നെ ഇന്‍ജെക്ഷന്‍ പേടി ഒക്കെ വഴിയേ മാറിക്കോളും. എപ്പോഴും സന്തോഷമായിട്ടിരിക്കുക. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ...

ഇന്‍ജെക്ഷന്‍ എടുത്തപ്പോള്‍ കരയുന്ന ദിയയെ കണ്ട്.... ദിയയുടെ ഡെലിവറി പെയിനിനെ കുറിച്ച് ആലോചിച്ച് പോയി ഞാന്‍. പാവം എങ്ങനെ സഹിക്കോ എന്തോ? എന്നാല്‍ അശ്വിന്‍ ദിയയെ എത്ര നന്നായാണ് ആശ്വസിപ്പിക്കുന്നത്. ഇങ്ങനൊരു ഭര്‍ത്താവിനെ കിട്ടിയ നിങ്ങള്‍ ഭാഗ്യവതിയാണ്. ദിയയുടെ അമ്മയുടെയും അച്ഛനെയും സഹോദരിമാരുടെയും റിയാക്ഷന്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായേനെ...
ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തുന്നതിന് മുന്‍പ് തുടക്കത്തില്‍ തന്നെ എത്രപേരാണ് ഇത് ഗര്‍ഭമാണെന്ന് ഊഹിച്ച് പറഞ്ഞത്. അതിനൊക്കെ മലയാളികളെ കഴിഞ്ഞിട്ടുള്ളൂ ആളുകള്‍. ഇങ്ങനെ ജോളിയായിട്ട് നടക്കുന്ന ഒരു പെണ്‍കൊച്ച് ഇതുപോലെ അമ്മയാവണമെന്നുള്ള ആഗ്രഹങ്ങള്‍ പറയുന്ന കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. കണ്ടിരിക്കാനും നല്ല രസമുണ്ട്.... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications











