'പണത്തിന് മീതെ പരുന്തും പറക്കില്ല... അച്ഛനും മകളും കൂടി എങ്ങോട്ടാ യാത്ര..?'; ആശിഷിനും ഭാര്യയ്ക്കും പരി​​ഹാസം!

സ്നേഹവും സമാധാനവും നിറഞ്ഞ ദാമ്പത്യം ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലർക്കും വിജയകരമായ കുടുംബജീവിതം ഉണ്ടാകാറില്ല. പങ്കാളിക്കൊപ്പം ഒത്തുപോകാൻ കഴിയില്ലെന്ന് തിരിച്ചറിയുമ്പോൾ ആ ബന്ധം വേർപ്പെടുത്തി തന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കുന്ന ഒരാളെ കണ്ടെത്തുന്നവർ ഇന്നത്തെ കാലത്ത് നിരവധിയാണ്. മുമ്പൊക്കെ പലരും സമൂഹത്തെയും കുത്തുവാക്കുകളെയും ഭയന്ന് താൽപര്യമില്ലാത്ത ജീവിതം ജീവിച്ച് തീർക്കാറുണ്ട്.

എന്നാൽ ഇന്ന് അ​ങ്ങനെയല്ല കാലവും മനുഷ്യനും ഒരുപാട് മാറി. ഡിവോഴ്സും പുനർ‌ വിവാഹവും സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുമ്പോൾ അതെപ്പോഴും വാർത്തയായി മാറാറുണ്ട്. തങ്ങളുടെ താരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാനുള്ള പ്രേക്ഷകരുടെ താൽപര്യങ്ങൾ തന്നെയാണ് ഇത്തരം വാർത്തകൾ വൈറലാകാനുള്ള കാരണം.

Ashish Vidyarthi wife
Photo Credit: https://www.instagram.com/ashishvidyarthi1

കഴിഞ്ഞ വർഷം ഒരു പുനർവിവാഹം ചെയ്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു നടനാണ് അറുപതുകാരനായ ആശിഷ് വിദ്യാർത്ഥി. സിഐഡി മൂസയിലെ പോലീസ് ഉദ്യോ​ഗസ്ഥനായ ​ഗൗരി ശങ്കറായാണ് ആശിഷ് വിദ്യാർത്ഥി മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചത്. സിഐഡി മൂസയിൽ മാത്രമല്ല ചെസ്സ് അടക്കമുള്ള മലയാള സിനിമകളിലും ആശിഷ് വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സഹനടൻ, വില്ലൻ റോളുകളിൽ സജീവമായിരുന്നു സ്റ്റാന്റപ്പ് കൊമേഡിയൻ കൂടിയായ ആശിഷ് വിദ്യാർത്ഥി. ബോളിവുഡിൽ സജീവമായ ആശിഷ് വിദ്യാർത്ഥി സുഹൃത്തും അസം സ്വദേശിനിയും ഫാഷന്‍ സംരംഭകയുമായ രൂപാലി ബറുവയെയാണ് രണ്ടാം വിവാഹത്തിലൂടെ ഭാര്യയായി സ്വീകരിച്ചത്. രൂപാലിയും ആശിഷും തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസം മാത്രമാണുള്ളത്.

എന്നാൽ തലമുടി നരച്ചതുകൊണ്ടും അറുപതുകളോട് അടുത്തതുകൊണ്ടുമാകണം ആശിഷിന്റെ രണ്ടാം വിവാഹം സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വിവാഹ​ത്തിന്റെ ഫോട്ടോയും വീഡിയോയും പങ്കിട്ടെത്തിയ ആശിഷിന് നേരെ വിമർശനങ്ങളും പരിഹാസവുമായിരുന്നു ഏറ്റവും കൂടുതൽ വന്നത്. തനിക്കെതിരെ ഉണ്ടായ സൈബർ ബുള്ളിയിങിനെതിരെ കുറച്ച് നാളുകൾക്ക് മുമ്പ് ആശിഷ് പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്റെ കൂട്ടുകാരി രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോൾ ഒരുപാടുപേർ മോശം വാക്കുകളാൽ അവരുടെ അനിഷ്ടവും വെറുപ്പും കമന്റുകളായൊക്കെ എഴുതിയിരുന്നു. ആ കല്യാണമല്ല ആരുടേയും പ്രശ്നം. എന്റെ പ്രായമാണ് എന്നാണ് എനിക്ക് മനസിലായത്. ഈ പ്രായത്തിൽ അടങ്ങി ഒതുങ്ങി ഇരിക്കാതെ ജീവിതം ആസ്വദിക്കുന്നത് എന്തിനാണ് എന്നതാണ് ചിലരുടെ പ്രശ്നം.

Ashish Vidyarthi wife
Photo Credit: https://www.instagram.com/ashishvidyarthi1

അപ്പോഴും വളരെ വ്യക്തിപരമായി ചിലർ ഇത് വലിയ പ്രതീക്ഷയാണ് ഞങ്ങൾക്ക് തരുന്നത്, എന്റെ പ്രണയകഥയും ഇതുപോലെ ഒരുനാൾ പൂവണിയുമല്ലോ എന്നൊക്കെ സന്തോഷം പറഞ്ഞു. അവരിലാണ് എന്റെ പ്രതീക്ഷ എന്നായിരുന്നു നടൻ പ്രതികരിച്ചത്. ഒരിടവേളയ്ക്കുശേഷം ഇപ്പോഴിതാ വീണ്ടും ആശിഷിന് നേരെ സൈബർ ബുള്ളിയിങുമായി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.

അതിന് കാരണം ഇൻസ്റ്റന്റ് ബോളിവുഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ആശിഷിന്റെയും ഭാര്യ രൂപാലിയുടെയും വീഡിയോയായിരുന്നു. ഇരുവരും അവധി ആഘോഷിക്കാനുള്ള യാത്ര പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ബിസ്ക്കറ്റ് നിറത്തിലുള്ള പാന്റും ചെക്ക് ഷർട്ടുമായിരുന്നു ആശിഷിന്റെ വേഷം. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷായാണ് രൂപാലി എത്തിയത്.

പാപ്പരാസികൾ ആവശ്യപ്പെട്ടപ്പോൾ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആശിഷിനെ കണ്ടാൽ രൂപാലിയുടെ പിതാവാണെന്നേ തോന്നുവെന്നാണ് ഏറെയും കമന്റുകൾ വന്നത്. മുടി കറുപ്പിക്കാതെ നാച്വറൽ ലുക്കിൽ ആശിഷ് എത്തിയതാകാം വിമർശനത്തിന് കാരണമായത്.

പണത്തിന് മീതെ പരുന്തും പറക്കില്ല... അച്ഛനും മകളും കൂടി എങ്ങോട്ടേക്കാണ് യാത്ര..?, ക്യാപ്ഷൻ ഇല്ലായിരുന്നുവെങ്കിൽ ആശിഷിന്റെ മകളാണ് രൂപാലിയെന്ന് തെറ്റിദ്ധരിച്ചേനെ എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. ഷൂട്ടിങ് തിരക്കില്ലാത്തപ്പോൾ ഭാര്യയ്ക്കൊപ്പമുള്ള യാത്രകളാണ് ആശിഷിന്റെ പ്രധാന വിനോദം.

More from Filmibeat

Read more about: ashish vidyarthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X