നല്ലൊരു പെണ്‍കൊച്ചായിരുന്നു, കോലം കെട്ടി കളഞ്ഞല്ല! പെറ്റ തള്ളപോലും കണ്ടാല്‍ സഹിക്കില്ലെന്ന് പ്രയാഗയോട് ആരാധകർ

നാളുകളായിട്ട് അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. സത്യത്തില്‍ തന്റെ മേക്കോവര്‍ ഒരു അബദ്ധം പറ്റി പോയതാണെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു

സിനിമയില്‍ അഭിനയിക്കാന്‍ വന്നത് മുതല്‍ ക്യൂട്ട് സുന്ദരിയായിട്ടാണ് നടി പ്രയാഗ മാര്‍ട്ടിന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടിയെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. പെട്ടെന്നൊരു ദിവസം ഗംഭീര മേക്കോവര്‍ ചിത്രങ്ങളുമായി നടി പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ പ്രയാഗയാണോ എന്ന് പോലും സംശയിക്കുന്ന ചിത്രങ്ങളായിരുന്നു അത്.

വിദേശ വനിതയോട് സാമ്യമുള്ള തരത്തില്‍ ഷര്‍ട്ടും ഷോര്‍ട്‌സും കൂളിങ് ഗ്ലാസുമൊക്കെ വച്ച് സിംപിളായിട്ടാണ് പ്രയാഗ പുറത്തിറങ്ങുന്നത്. എന്നാല്‍ തലമുടിയില്‍ വരുത്തിയ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുടി ഷോര്‍ട്ടായി മുറിച്ച് അതില്‍ സ്വര്‍ണനിറം കൊടുത്തിരിക്കുകയാണ്. പല മോഡലുകളില്‍ ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതോടെ നടി വിമര്‍ശിക്കപ്പെട്ടു.

ഇപ്പോള്‍ വീണ്ടും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പ്രയാഗ പങ്കുവെച്ച ചിത്രങ്ങളാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കൈകള്‍ കൊണ്ടും മറ്റുമായി ചില ആക്ഷന്‍സ് കാണിക്കുന്ന നിരവധി ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അവിടെയും നടിയുടെ മേക്കോവറിനെ പറ്റിയും പുതിയ കാട്ടിക്കൂട്ടുലുകളെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.

prayaga-martin

കാണാന്‍ അത്രയും ഭംഗിയുള്ള നല്ലൊരു സുന്ദരി കൊച്ച് ഇങ്ങനൊരു കോലം കെട്ടിയത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചിലര്‍ വളരെ മോശമായ ഭാഷയില്‍ പ്രയാഗയെ വിമര്‍ശിക്കുമ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് നടിയുടെ ഫാഷനെ അംഗീകരിക്കുന്നത്. അത്തരത്തില്‍ ശ്രദ്ധേയമായ ചില കമന്റുകള്‍ വായിക്കാം...

'പ്രയാഗ ഈ കാണിക്കുന്നതിന് ഒക്കെ വലിയ അര്‍ത്ഥം ഉള്ളതുകൊണ്ട് എല്ലാം മനസ്സിലായത് പോലെ നില്‍ക്കാം. തലയില്‍ എന്താ ഞാറ് നട്ടതാണോ?, ആദ്യമൊക്കെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു ഇപ്പോള്‍ നല്ല മൂഞ്ചിയ ലുക്ക്, സത്യം പറഞ്ഞാള്‍ വിശ്വസിക്കുമോ എന്നറിയില്ല. എന്തായാലും പ്രയാഗയുടെ പുതിയ ലുക്ക് മഹാ ബോറാണ്. പഴയതായിരുന്നു നല്ലത്.

നല്ലൊരു പെണ്‍കൊച്ചായിരുന്നു. ഇപ്പോള്‍ കോലം കണ്ടില്ലേ പെറ്റ തള്ള പോലും സഹിക്കൂല. ഇവള്‍ എന്താണ് ഉദ്ദേശിക്കുന്നേ എന്ന് ഇതുവരെ വ്യക്തമാകുന്നില്ല. എന്ത് സുന്ദരി ആയിരുന്നു. ഇപ്പോള്‍ ഇതെന്തൊരു കോലം ആയി. പ്രയാഗയ്ക്ക് നല്ലൊരു വിഭാഗം ഫാന്‍സിനെയാണ് ഈ കോലം കെട്ടലിലൂടെ നഷ്ടപ്പെടാന്‍ പോകുന്നത്.

prayaga-martin

ഉണ്ണി മുകുന്ദന്റെ നായികയായി 'ഒരു മുറയ് വന്ത് പാര്‍ത്തായ' എന്ന സിനിമയില്‍ അഭിനയിച്ചത് കണ്ടതിന് ശേഷം കാവ്യാ മാധവന് പിന്നാലെ മലയാള തനിമയുള്ള ഒരു നായിക കൂടി വന്നു എന്ന് വിചാരിച്ചു. എന്നാല്‍ ഇത് മുന്നോട്ട് പോകുംതോറും ഉള്‍കൊള്ളാന്‍ സാധിക്കാത്ത മേക്കോവറിലേക്കാണ് പോകുന്നത്.

''മിടുക്കാനായിരുന്നു പിന്നെന്തൊക്കെയോ സംഭവിച്ചു''. പ്രയാഗയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സിദ്ധിഖിന്റെ ഡയലോഗ് ഓര്‍മ വന്നത് എനിക്ക് മാത്രം ആണോ ആവോ?', എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ ഫോട്ടോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. സത്യത്തില്‍ തന്റെ മേക്കോവര്‍ ഒരു അബദ്ധം പറ്റി പോയതാണെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. 'ഇങ്ങനൊരു മേക്കോവര്‍ നടത്തണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ ഇതുപോലെ വന്ന് പോയതാണ്. ശരിക്കും താന്‍ ഉദ്ദേശിച്ച കളര്‍ പോലും ഇതായിരുന്നില്ല. മുടിവെട്ടിയപ്പോള്‍ കളറും കൂടി ചെയ്യാമെന്ന് കരുതി ചെയ്തതാണ്.

പക്ഷേ ഞാന്‍ കരുതിയ കളറല്ല ഒടുവില്‍ വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ലെന്നാണ്', മേക്കോവറിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പ്രയാഗ അടുത്തിടെ പറഞ്ഞത്. മാത്രമല്ല സിനിമയില്‍ നിന്നും താനൊരു ബ്രേക്ക് എടുത്തതിനെ പറ്റിയും നടി സൂചിപ്പിച്ചിരുന്നു.

'ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. അങ്ങനൊരു തീരുമാനത്തിനും പ്രത്യേകിച്ച് കാരണമൊന്നുമില്ല. ബ്രേക്ക് വേണമെന്ന് എനിക്ക് തോന്നി, ഞാന്‍ എടുക്കുന്നു, അത്രമാത്രം. മാത്രമല്ല നിലവില്‍ ഒരു സിനിമയും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അപ്പോള്‍ പിന്നെ ലുക്ക് ഏതായാലും കുഴപ്പമില്ലല്ലോ എന്നും', നടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X