സ്വന്തം വീട്ടിലെ ആൾ തന്നെ പറഞ്ഞു, ദിയ ചെയ്തത് മോശം; സീക്രട്ട് ഏജന്റിനെ പിന്തുണച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയമാണ് ദിയ കൃഷ്ണ. പ്രോബ്ലമാറ്റിക് ക്യാരക്ടറായാണ് വിമർശകരിൽ കൂടുതൽ പേരും ദിയയെ കാണുന്നത്. യൂട്യൂബ് വ്ലോ​ഗർമാർ നിരവധി തവണ ദിയക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഓൺലെെൻ ബിസിനസിലെ പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ ദിയ ഇത് അവ​ഗണിച്ചു. എന്നാൽ പിന്നീട് വിമർശനം ക‌ടുത്തതോടെ വിശദീകരണം നൽകേണ്ടി വന്നു. വിശദീകരണം നൽകുന്നതിനിടെ ദിയ കരയുകയുമുണ്ടായി. ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ വർ​ഗീയ പരാമർശങ്ങൾ നടത്തുന്നു എന്ന ആരോപണം ദിയക്കെതിരെയുണ്ട്. അച്ഛൻ കൃഷ്ണ കുമാർ ന‌ടത്തിയ ജാതീയ പരാമർശത്തെ ദിയ അനുകൂലിച്ചെന്നും ഒരിക്കൽ ആരോപണം വന്നിരുന്നു.

സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയെ ​ദിയ ബോഡി ഷെയ്മിം​ഗ് ചെയ്തു എന്ന ആരോപണമാണിപ്പോൾ ചർച്ചയാകുന്നത്. സിജോയുടെ വിവാഹത്തിന് എത്തിയ സായ് കൃഷ്ണയും ഭാര്യയും പരസ്പരം ചുബിക്കുന്ന വീഡിയോ വൈറലായിരുന്നു. വീഡിയോക്ക് താഴെ മോശം കമന്റുകൾ തുടരെ വന്നു. കുള്ളന് എത്തുന്നില്ല എന്ന് ഒരാൾ സായിയെ ബോഡി ഷെയ്മിം​ഗ് ചെയ്ത് കൊണ്ട് കമന്റിട്ടു. ഇതിന് താഴെ പൊട്ടിച്ചരിയോടെയുള്ള സ്മെെലികളുമായി ദിയയുടെ കമന്റുമെത്തി.

Diya Krishna
Photo Credit: www.instagram.com/_diyakrishna

ദിയക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. മില്യൺ ഫോളോവേഴ്സുള്ള ഒരു ഇൻഫ്ലുവൻസർ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് വിമർശനം. മാത്രവുമല്ല ദിയയുടെ കുടുംബത്തിൽ തന്നെ ഒരാൾ കടുത്ത ബോഡി ഷെയ്മിം​ഗ് നേരിട്ടുണ്ട്. ദിയയുടെ സഹോദരി ഇഷാനി കൃഷ്ണയ്ക്കാണ് മെലിഞ്ഞതിന്റെ പേരിൽ മോശം വാക്കുകൾ കേൾക്കേണ്ടി വന്നത്. ഒരിക്കൽ ഇഷാനി ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.

ബോഡി ഷെയ്മിം​ഗ് എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഒത്തിരി പേർ ഭയങ്കര മെലിഞ്ഞിട്ടാണെന്ന് പറയും. ആദ്യം വിഷമമായിരുന്നു. പിന്നെ അത് കാര്യമാക്കിയില്ലെന്നും ഇഷാനി വ്യക്തമാക്കി. താനും സഹോദരിമാരും സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഒരിക്കൽ ദിയയുടെ ചേച്ചി അഹാന പറഞ്ഞിരുന്നു. എന്നാൽ ദിയ ഇപ്പോൾ മറ്റുള്ളവരെ ബുള്ളി ചെയ്യുകയല്ലേയെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം.

Diya Krishna  Secret Agent
Photo Credit: www.instagram.com/_diyakrishna, /www.instagram.com/secre_tagen_t/, www.instagram.com/ishaani_krishna

നേരത്തെ ഇൻഫ്ലുവൻസർ പ്രാപ്തി എലിസബത്തിനെതിരെ ദിയ നടത്തിയ പരാമർശവും ചർച്ചയായിരുന്നു. ഏജിം​ഗ് ലൈക്ക് ഫെെൻ വെെൻ എന്ന് കേട്ടിട്ടുണ്ട്. ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത് എന്നായിരുന്നു ദിയയുടെ പരാമർശം. ദിയയുടെയും കുടുംബത്തിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ പ്രാപ്തി എലിസബത്ത് വിമർശിച്ചതായിരുന്നു ഇതിന് കാരണം.

ദിയയുടെ ബിസിനസിന്റെ പേരിൽ പ്രശ്നം വന്നപ്പോൾ അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശവും അടുത്തിടെ വ്യാപകമായി വിമർശിക്കപ്പെട്ടതാണ്. ജോലിയു കൂലിയും ഇല്ലാത്തവരാണ് യൂട്യൂബ് വീഡിയോകളിലൂടെ വിമർശിക്കുന്നതെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. പിന്നാലെ സിന്ധുവിന്റെയും കുടുംബത്തിന്റെയും വരുമാനം സോഷ്യൽ മീഡിയ തന്നെയല്ലേ എന്ന ചോദ്യം വന്നു. കഴിഞ്ഞ വർഷമാണ് ദിയ കൃഷ്ണ വിവാ​​ഹിതയായത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X