'കരിയർ ഉപേക്ഷിച്ച് ഭർത്താവിനെ അനുസരിച്ചു, പൃഥ്വിരാജിന്റെ ഭാര്യ പദവി നൽകിയ സ്റ്റാർഡം, ഇതോ സ്ത്രീശാക്തീകരണം?'
മലയാളത്തിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമെ സിനിമ നിർമ്മാണ രംഗത്തേക്ക് കടന്ന് വന്നിട്ടുള്ളു. അതിൽ പ്രധാനിയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. മുൻനിര നായകന്മാരുടെ നിരയിലേക്ക് ഉയർന്നശേഷം 2017ൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ നടൻ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. നിർമ്മാണം, വിതരണം തുടങ്ങിയവയെല്ലാം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കീഴിൽ നടക്കുന്നുണ്ട്.
സംവിധായകൻ, നടൻ എന്നീ നിലകളിൽ എപ്പോഴും ബിസിയായതിനാൽ ഭാര്യ സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. 2019ൽ നയൻ എന്ന സിനിമ നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ഇന്ന് അത് ഗുരുവായൂർ അമ്പലനടയിൽ വരെ എത്തി നിൽക്കുന്നു. രജിനികാന്തിന്റെ പേട്ട മുതൽ സലാർ വരെ കേരളത്തിൽ ഡിസ്ട്രിബ്യൂഷൻ ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഇതുവരെ നിർമ്മിച്ച സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായിരുന്നു.

ഇപ്പോഴിതാ സുപ്രിയ മേനോന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. അടുത്തിടെ നടന്ന ജെഎഫ്ഡബ്ല്യു മൂവി അവാർഡ്സ് 2025ൽ മലയാളത്തിലെ വുമൺ പ്രൊഡ്യൂസർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് സുപ്രിയ മേനോനാണ്. ഗോളം, ഖൽബ് സിനിമകൾ നിർമ്മിച്ച ആനി സജീവ്, കൊണ്ടൽ നിർമ്മിച്ച സോഫിയ പോൾ, ആവേശം നിർമ്മിച്ച നസ്രിയ നസീം, ലിറ്റിൽ ഹാർട്ട്സ് നിർമ്മിച്ച സാന്ദ്ര തോമസ് എന്നിവരാണ് സുപ്രിയയ്ക്കൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്ന മറ്റ് വനിത നിർമ്മാതാക്കൾ.
ഗുരുവായൂർ അമ്പലനടയിൽ സിനിമയ്ക്കാണ് സുപ്രിയയ്ക്ക് പുരസ്കാരം ലഭിച്ചത്. നടി പാർവതിയാണ് പുരസ്കാരം നൽകിയത്. ഇങ്ങനൊരു അംഗീകാരത്തിലേക്ക് എത്തിച്ചേരാൻ സഹായിച്ച ഭർത്താവിനും കുടുംബാംഗങ്ങൾക്കും എല്ലാം സുപ്രിയ വേദിയിൽ വെച്ച് നന്ദി പറഞ്ഞു.
തന്റെ അച്ഛൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം മുൻനിരയിലിരുന്ന് കയ്യടിക്കുകയും ആവേശം കൊണ്ട് വിസിലടിക്കുന്നതും കാണാമായിരുന്നുവെന്നും സുപ്രിയ പറഞ്ഞു. ഇംഗ്ലീഷിൽ കലക്കൻ പ്രസംഗം നടത്തിയ സുപ്രിയയുടെ വീഡിയോ വൈറലായതോടെ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
ആളുകൾക്ക് ഏറ്റവും കൂടുതൽ എതിർപ്പ് അറിയിച്ചത് ശരാശരി നിലവാരം മാത്രം പുലർത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ നിർമ്മിച്ചതിന് സുപ്രിയയ്ക്ക് മികച്ച നിർമ്മാതാവിനുള്ള പുരസ്കാരം നൽകിയതിന് എതിരെയായിരുന്നു. ആവേശം സിനിമ നിർമ്മിച്ച നസ്രിയയായിരുന്നു പുരസ്കാരത്തിന് അർഹയെന്നായിരുന്നു ഏറെയും കമന്റുകൾ. തെന്നിന്ത്യയിലാകെ ആഘോഷിക്കുപ്പെട്ട സിനിമയായിരുന്നു ഫഹദ് ഫാസിൽ നായകനായ ആവേശം.

മറ്റൊരു വിമർശനം ഇംഗ്ലീഷിൽ സുപ്രിയ നടത്തിയ പ്രസംഗത്തെ വിമർശിച്ചായിരുന്നു. മാതൃഭാഷയിൽ സംസാരിക്കാൻ സുപ്രിയ തയ്യാറായില്ലെന്നതാണ് പല പ്രേക്ഷകരേയും ചൊടിപ്പിച്ചത്. പൃഥ്വിരാജിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ ആരും സുപ്രിയ എന്നൊരാൾ നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്ന് ആരും അറിയുമായിരുന്നില്ല,
പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയിലും പ്രിവിലേജിലും ജീവിക്കുകയും അതിന്റെ സ്റ്റാർഡം ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തി ആദ്യത്തെ ഓസ്കാർ ലഭിച്ചതുപോലെയാണ് സംസാരിക്കുന്നത്, ഓവറേറ്റഡ് സെലിബ്രിറ്റിയാണ് സുപ്രിയ, ഇപ്പോഴത്തെ ആളുകൾ എന്താണ് ഇങ്ങനെ?. സ്വന്തം മക്കളോട് പറയാനുള്ള കാര്യംപോലും പൊതുവേദിയിലെ പറയുകയുള്ളോ. എല്ലാം മറ്റുള്ളവരെ അറിയിച്ചു കൊണ്ടേ ചെയ്യുകയുള്ളോ എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ.
വർഷങ്ങളായി വളരെ ഇഷ്ടത്തോടെ ചെയ്തിരുന്ന കരിയർ ഉപേക്ഷിച്ച് ഭർത്താവിന്റെ തീരുമാനം അനുസരിച്ച് ഒട്ടും പരിചയമില്ലാത്ത സിനിമാ ഫീൽഡിലേക്ക് എത്തിയ വ്യക്തിയാണ് സുപ്രിയ. ഇതൊക്കെ എങ്ങനെ സ്ത്രീ ശാക്തീകരണമാകുമെന്നും കമന്റുകളുണ്ട്. പൃഥ്വിരാജിനെ വിവാഹം ചെയ്യും മുമ്പ് ബിബിസിയെ മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മാധ്യമപ്രവർത്തനം സുപ്രിയ ഉപേക്ഷിച്ചു.


Click it and Unblock the Notifications











