വേഷം മാറി വന്നാലും ഹണി റോസിനെ ഞങ്ങള്‍ പൊക്കും! നടിയുടെ പുത്തന്‍ വീഡിയോയ്ക്ക് വീണ്ടും വിമര്‍ശനം
ഉദ്ഘാടനം സ്റ്റാര്‍ എന്നാണ് നടി ഹണി റോസിപ്പോള്‍ അറിയപ്പെടുന്നത്. സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം കേരളത്തിലുടനീളം ഉദ്ഘാടനങ്ങളില്‍ പങ്കെടുത്താണ് ഹണി വാര്‍ത്തയില്‍ നിറയുന്നത്. അതേ സമയം നടിയുടെ പുത്തന്‍ മേക്കോവറാണ് പുതിയ വര്‍ഷത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയില്‍ ഒരു ഉദ്ഘാടനത്തിനെത്തിയ ഹണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. ഇത്തവണ ഹെയര്‍ കളര്‍ മാറ്റുകയും പ്രത്യേക രീതിയിലുള്ള ഹെയര്‍ സ്റ്റൈലുമായിട്ടാണ് നടി എത്തിയിരുന്നത്. ഇതോടെ ഹണി റോസിനെതിരെയുള്ള ബോഡി ഷെയിമിങ്ങ് വീണ്ടും കൂടിയെന്ന് പറയാം.

ചുരുണ്ട മുടി അഴിച്ചിട്ടതിനൊപ്പം ഓറഞ്ച് നിറമുള്ള ഗ്ലാമറസ് വേഷമായിരുന്നു ഹണി ധരിച്ചിരുന്നത്. വേദിയിലേക്ക് നടന്ന് വന്ന ഹണിയെ ആരവങ്ങളോടെയാണ് വേദിയിലേക്ക് ആരാധകര്‍ സ്വീരകരിച്ചത്. ഈ വര്‍ഷത്തെ തന്റെ ആദ്യത്തെ ഉദ്ഘാടനം ഇതാണെന്ന് പറഞ്ഞ നടി ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്തി. മാത്രമല്ല ഈ വീഡിയോ ഇന്‍സ്റ്റാഗ്രം പേജിലൂടെ നടി പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍.
വളരെ പെട്ടെന്ന് ഹണിയുടെ വീഡിയോ തരംഗമായി. നൂറ് കണക്കിന് ആളുകളാണ് ഹണിയെ കളിയാക്കിയും പരിഹസിച്ചും എത്തിയിരിക്കുന്നത്. കൂടുതല്‍ പേരും ബോഡി ഷെയിമിങ്ങ് നടത്തി കൊണ്ടുള്ള കമന്റുകള്‍ ഇട്ടപ്പോള്‍ പിന്തുണ അറിയിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
'കിലുക്കത്തിലെ ജഗതിയോ? ഈശ്വരാ ഇത് പിന്നേം വലുതായോ? ഹണി റോസ് ചേച്ചി ഇനി എങ്ങനെയൊക്കെ വേഷംകെട്ടി ആളുമാറി വന്നാലും ഒരു അടയാളം വെച്ച് നമ്മള്‍ പൊക്കും ഇത് ഹണി റോസ് ആണെന്ന്. ഹണിയ്ക്ക് മാത്രം ഇത്രയും ഉദ്ഘാടനങ്ങള്‍ കിട്ടുന്നതിന്റെ കാര്യം ഇപ്പോള്‍ മനസിലായില്ലേ.

എല്ലാവരും വരുമ്പോ മുന്നില്‍ പോയി നില്‍ക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഹണി വരുമ്പോള്‍ പുറകില്‍ നില്‍ക്കണം എന്നും ആഗ്രഹിക്കുന്നു. എന്താപ്പോ അങ്ങനെ? ഹണി ചേച്ചിടെ പുതിയ ലുക്ക് പവര്‍. ഓരോരോ പ്രഹസനങ്ങള്‍. മിടുക്കി ആയിരുന്നു പിന്നെ എന്തെക്കെയോ സംഭവിച്ചു. മീഡിയ അറ്റെന്‍ഷന്‍ കിട്ടാന്‍ കാട്ടി കൂട്ടുന്ന ഓരോ അവതാരങ്ങള്‍.
നാട്ടുകാര്‍ കണ്ടത് ഹണി റോസിന്റെ ആട്ടമാണ്, ഇതാര് ദൊറോത്തി മദാമ്മയോ, ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിനെ പോലെയുണ്ട്, എന്തോ എവിടെയോ തകരാറ് പോലെ, ഹണിയ്ക്ക് ഇരിക്കാന്‍ ഇനി പ്രത്യേക സീറ്റ് വേണ്ടി വരുമല്ലോ, മാന്യമായ വസ്ത്രം ധരിക്കാതെ ഇങ്ങനെ ആളുകളുടെ മുന്നില്‍ വന്ന് നില്‍ക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു.
ഇത്രയും കാലത്തിനിടയ്ക്ക് ഹണിയുടെ ഏറ്റവും മോശം ലുക്ക് ഇതാണ്. ഇനി ഇങ്ങനെ കാട്ടിക്കൂട്ടുന്നത് അംഗീകരിക്കാനേ കഴിയുന്നില്ല', എന്നിങ്ങനെ ഹണിയെ വിമര്‍ശിച്ച് കൊണ്ട് നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. എന്നാല്‍ നടിയെ അനുകൂലിക്കുന്നവരും നിരവധിയാണ്.
'കുറേ ഞരമ്പ് രോഗികള്‍ പരിസരബോധം പോലും ഇല്ലാതെ നടിയുടെ പിന്നാലെ നടക്കുന്നത് കണ്ടിട്ട് കാണുന്നവരുടെ തൊലിയുരിഞ്ഞു പോകുന്നു. ആ നടി അവരുടെ മര്യാദക്കൊണ്ട് പരമാവധി ആരെയും പിണക്കാതെ നോക്കുന്നുണ്ട്. ഓര്‍ക്കുക ഒരുനടിയും ആരാധകരോട് ഇത്ര മാന്യമായി പെരുമാറാറില്ല, ആരാധകരെ പുച്ഛത്തോട് കൂടി മാത്രമേ മിക്ക നടിമാരും കാണാറുള്ളു, അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹണി റോസ്', എന്നാണ് ഒരു ആരാധകന്‍ ഹണിയെ കുറിച്ച് പറയുന്നത്.


Click it and Unblock the Notifications











