അശ്വിൻ കഴിക്കുന്നത് കണ്ടാലറിയാം; ഇനിയെങ്കിലും സ്വന്തമായി കുക്ക് ചെയ്യൂ; വീട്ടുകാരെ ആശ്രയിക്കല്ലേ; ആരാധകർ
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയ കൃഷ്ണയുടെ കുടുംബ വിശേഷങ്ങൾ അറിയാൻ താൽപര്യമുള്ളവർ ഏറെയാണ്. സഹോദരിമാരെല്ലാം യൂട്യൂബ് ചാനലിൽ ഉണ്ടെങ്കിലും ഇവരിൽ ദിയയുടെ സ്വകാര്യ ജീവിതമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. അടുത്തിടെയാണ് ദിയ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. കുറച്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം നടന്നത്. വിവാഹ ശേഷം കുടുംബ ജീവിതം എങ്ങനെ മുന്നോട്ട് പോകണമെന്ന് ദിയക്ക് വ്യക്തമായ ധാരണയുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ തന്നെ ഇരുവരും പുതിയ വീട്ടിലേക്ക് മാറി.

തനിക്കും അശ്വിനും തങ്ങളുടേതായ ജീവിതമാണ് വേണ്ടതെന്നും രണ്ട് വീട്ടുകാരുടെയും ഇടപെടൽ ആഗ്രഹിക്കുന്നില്ലെന്നും ദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ ദിയയുടെ ഫോളോവേഴ്സ് ഉന്നയിക്കുന്ന വിമർശനം ചർച്ചയാവുകയാണ്. പുതിയ വീട്ടിലേക്ക് മാറിയ ശേഷം കുക്കിംഗ് കാര്യമായി ഇവിടെ തുടങ്ങിയിട്ടില്ല. മിക്കപ്പോഴും പുറത്ത് നിന്നോ അല്ലെങ്കിൽ ദിയയുടെയോ അശ്വിന്റെയോ വീടുകളിൽ നിന്നാണ് ഭക്ഷണമെന്ന് ഇവരുടെ ഫോളോവേഴ്സ് പറയുന്നു.

ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാം. ദിവസത്തിലൊരിക്കൽ വീട്ടിൽ ഒരുമിച്ച് ഭക്ഷണമുണ്ടാക്കൂ. എന്നായാലും നിങ്ങളത് ചെയ്യണം. പാചകം കുടുംബ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോൾ തന്നെ വീട് മാറി താമസിച്ചു. ഇനി നിങ്ങൾക്ക് എപ്പോഴും വീട്ടുകാരെ ആശ്രയിക്കാൻ പറ്റില്ല എന്നാണ് ഒരാളുടെ കമന്റ്.
അശ്വിൻ കഴിക്കുന്നത് കണ്ടാൽ അറിയാം വീട്ടിൽ നിന്ന് കാര്യമായി ഭക്ഷണമില്ലെന്ന് എന്നാണ് മറ്റ് ചിലരുടെ കമന്റ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഭാവി ജീവിതത്തെക്കുറിച്ച് ദിയ പറഞ്ഞ വാക്കുകളും ഇതിനിടെ ചർച്ചയാവുകയാണ്. തന്റെ വീട്ടുകാരുടെയോ അശ്വിന്റെ വീട്ടുകാരുടെയോ ഇടപെടൽ ഇല്ലാതെ താനും ഭർത്താവും കുട്ടികളും അടങ്ങുന്ന സിംപിൾ ജീവിതമാണ് താൻ ആഗ്രഹിച്ചതെന്ന് ഒരിക്കൽ ദിയ പറയുകയുണ്ടായി.
എനിക്ക് വേണ്ടത് എന്റെ ഭർത്താവും കുട്ടികളുമാണ്. എന്റെയടുത്ത് വേറാരും ഒരു സംസാരത്തിനും വരേണ്ട. ഞങ്ങളുടെ ലോകം. എന്റെ ഫാമിലിയുടെ സെെഡിൽ നിന്ന് ആരും എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടരുത്. അശ്വിന്റെ കുടുംബത്തിൽ നിന്നും ആരും ഇടപെടരുത്. ഞങ്ങളുടെ ജീവിതം ഞങ്ങൾ തീരുമാനിക്കുമെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.


Click it and Unblock the Notifications