എന്തൊക്കെ പറ‍ഞ്ഞാലും മഷൂറ അത്രയും സ്നേഹിക്കുന്നുണ്ട്, കുറ്റപ്പെടുത്തുന്നവർ കാണണം; പ്രശംസിച്ച് ആരാധകർ

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാർക്കൊപ്പമുള്ള ബഷീർ ബഷിയുടെ ജീവിതം പലർക്കും അത്ഭുതമാണ്. സുഹാന, മഷൂറ എന്നീ രണ്ട് ഭാര്യമാരും ഒരു വീട്ടിലാണ് താമസിക്കുന്നത്. ടെലിവിഷൻ ഷോകളിൽ ബഷീർ ബഷി സാന്നിധ്യം അറിയിച്ചതോടെയാണ് ഇവരുടെ സ്വകാര്യ ജീവിതം വലിയ ചർച്ചയാകാൻ തു‌ടങ്ങിയത്. ബഷീറിന്റെ രണ്ടാം ഭാര്യയായാണ് മഷൂറ കടന്ന് വരുന്നത്. ഇരുവരും അ‌ടുത്തപ്പോൾ തുടക്കത്തിൽ ആദ്യ ഭാര്യ സുഹാനയ്ക്ക് പ്രശ്നമുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഇത് ഉൾക്കൊണ്ടു. ഒരു വീട്ടിൽ സഹോദരിമാരെ പോലെ കഴിയുകയാണ് സുഹാനയും മഷൂറയും. ഇപ്പോഴിതാ സുഹാനയുടെ പിറന്നാൾ ദിനം ആഘോഷിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മഷൂറ. കേക്ക് മുറിച്ച് കുടുംബസമേതം ഇവർ പിറന്നാൾ ദിനം ആഘോഷിച്ചു. സുഹാന അറിയാതെ കേക്ക് വാങ്ങിയതും മറ്റ് ഒരുക്കങ്ങൾ നടത്തിയതും മഷൂറയാണ്. ഇതൊരു ചെറിയ കാര്യമാണെന്നറിയാം എന്നാലും ഇങ്ങനെ ചെയ്യുന്നത് ഒരു രസമാണെന്ന് മഷൂറ പറയുന്നു.

Mashura  Suhana

സുഹാനയ്ക്ക് സർപ്രെെസായി പിറന്നാൾ സമ്മാനവും മഷൂറ നൽകുന്നുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മഷൂറയും സുഹാനയും തമ്മിലുള്ള സ്നേഹത്തെ പലരും അഭിനന്ദിച്ചു. സുഹാനയുടെ പേരിൽ മഷൂറയെ കുറ്റപ്പെടുത്തുന്നവർ ഇവരുടെ സ്നേഹം കാണണമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മഷൂന് സോനുനോടുള്ള ഇഷ്ടവും സ്നേഹവും അത് വേറെതന്നെയാണ്.

അവർ ഹാപ്പിയാണ് അവരുടെ ഇടയിൽ ഒരു ബോണ്ട്‌ ഉണ്ട് അത് കാണികളെ കാണിക്കേണ്ട ഒരു ആവിശ്യവും ഇല്ല. അത് അവർ തമ്മിലായിക്കോളും, ഒരാളുടെ കമന്റിങ്ങനെ. ആരൊക്കെ നെ​ഗറ്റീവ് പറഞ്ഞാലും മഷൂറയ്ക്ക് സുഹാനയോടുള്ള സ്നേഹം നന്നായി മനസിലാകുന്നുണ്ട്. എന്നും ഇത് പോലെ മുന്നോട്ട് ജീവിച്ച് കാണിക്കുക. ഇത് കാണുമ്പോൾ ഞങ്ങൾക്കും നല്ല സന്തോഷം തോന്നുന്നു, മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചു.

Mashura  Suhana

സുഹാനയുടെ കുടുംബ ജീവിതം മഷൂറ ഇല്ലാതാക്കി, സുഹാന നിസഹായയാത് കൊണ്ട് പിടിച്ച് നിൽക്കുകയാണ് എന്നെല്ലാം നേരത്തെ ഇവർക്കെതിരെ വിമർശനം വന്നിരുന്നു. മിക്കപ്പോഴും മോശം കമന്റുകൾ മഷൂറയ്ക്കാണ് വരാറ്. എന്നാൽ ഒരിക്കൽ പോലും ഇത് മഷൂറ-സുഹാന ബന്ധത്തെ ബാധിച്ചില്ല. മകൾക്ക് കൊടുക്കുന്ന സ്നേഹം തന്നെയാണ് മഷൂറയ്ക്ക് താൻ നൽകാറെന്ന് സുഹാന നേരത്തെ പറഞ്ഞിരുന്നു.

ഞങ്ങൾ കുടുംബ ജീവിതത്തിൽ സന്തുഷ്ടരാണ്, പുറത്ത് നിന്നുള്ളവരുടെ കമന്റുകൾ കാര്യമാക്കാറില്ല എന്നാണ് ബഷീർ പറയാറുള്ളത്. സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകൾ വന്നപ്പോഴും ഇതൊന്നും ഇവരുടെ കുടുംബത്തെ ബാധിച്ചതേയില്ല. രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ച് ബഷീർ നേരത്തെ സംസാരിച്ചിരുന്നു. ഇതിന് മുമ്പ് ഒരു റിലേഷന്റെ പ്രശ്നമുണ്ടായിരുന്നു. രണ്ടാമത് വിവാഹം ചെയ്തെന്ന പേര് അപ്പോൾ വന്നു.

എന്നാൽ പിന്നെ രണ്ടാമാതൊരു വിവാ​ഹം ചെയ്ത് ജീവിക്കാമെന്ന് താൻ തീരുമാനിച്ചെന്നാണ് ബഷീർ ബഷി പറഞ്ഞത്. തന്റെ രണ്ട് ഭാര്യമാരും പരസ്പരം സ്നേഹത്തോടെ കഴിയുന്നവരാണെന്നും ബഷീർ വ്യക്തമാക്കി. വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ മഷൂറയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. എന്നാൽ മഷൂറ നിർബന്ധം പിടിച്ചതോടെ വിവാഹത്തിന് കുടുംബം സമ്മതിച്ചു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ബഷീർ ബഷിയും കുടുംബവും. ലക്ഷക്കണക്കിന് പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബേർസ്.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X