'ഫഹദിനൊപ്പം കണ്ടപ്പോൾ‌ കുഴപ്പമില്ലായിരുന്നല്ലോ?'; പരിക്കേറ്റ കൈയ്യുമായി നസ്രിയ നസീം, കാരണം തിരക്കി ആരാധകർ!

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നസ്രിയയുടെ വീട്ടുവിശേഷങ്ങൾ ആരാധകർ അറിയുന്നതും സോഷ്യൽമീഡിയ വഴിയാണ്.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ചർച്ചയായികൊണ്ടിരിക്കുന്നത്. താൻ അഭിനയിച്ച ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെക്കുറിച്ചുള്ള പോസ്റ്റും ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രവുമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. നാനിയാണ് നായകനായി എത്തുന്നത്. അടുത്തിടെ ചിത്രത്തിലെ നസ്രിയയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള ചെറിയ ടീസർ പുറത്തിറങ്ങിയിരുന്നു. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ മൈത്രി മൂവി മേക്കേഴ്‌സിന്റെ യട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

ആദ്യ തെലുങ്ക് സിനിമ

ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേർസ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. സിനിമയുടെ ഭാ​ഗമായപ്പോഴുള്ള അനുഭവവും സംവിധായകനെ കുറിച്ചുമാണ് നസ്രിയയുടെ കുറിപ്പ്. 'ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂർത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകൻ. ഇപ്പോൾ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു.'

പ്ലാസ്റ്ററിട്ട കൈകളുമായി നസ്രിയ

'കഴിഞ്ഞ ഒരു വർഷത്തോളമായുള്ള വലിയൊരു യാത്രയായിരുന്നു ഇത്. പ്രതിസന്ധികൾക്കിടയിലും ഇങ്ങനെയൊരു സിനിമ നമുക്ക് ചെയ്യാനായതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഞാൻ ശരിക്കും ലീല തോമസിനെ മിസ് ചെയ്യാൻ പോവുകയാണ്. അടുത്ത പ്രൊജക്റ്റിൽ കാണും വരെ നിങ്ങളെയും ഞാൻ മിസ് ചെയ്യാൻ പോവുകയാണ്. ഈ സിനിമ കാണാനായി ഞാനും അക്ഷമയോടെ കാത്തിരിക്കുന്നു' എന്നാണ് സംവിധായകനൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് നസ്രിയ കുറിച്ചത്. പ്ലാസ്റ്ററിട്ട കൈയ്യുമായാണ് നസ്രിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നസ്രിയയുടെ കൈക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചാണ് ആരാധകർ അന്വേഷിക്കുന്നത്. കമന്റ് ബോക്സിലും താരത്തിന്റെ കൈക്ക് എന്ത് സംഭവിച്ചുവെന്നതിനെ കുറിച്ച് ചോദ്യങ്ങൾ വന്നിട്ടുണ്ട്.

Recommended Video

ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam
ഭാര്യയും ഭർത്താവും ഇനി തെലുങ്കിൽ കസറും

അടുത്തിടെ ഫഹദിനൊപ്പം പൊതുവേദിയിലെത്തിയപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നുവല്ലോയെന്ന കമന്റുകളുമുണ്ട്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. കമന്റുകൾക്ക് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. അണ്ടേ സുന്ദരാനികി നാനിയുടെ 28-ാം ചിത്രം കൂടിയാണ്. നടി രോഹിണിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലാണ് നസ്രിയ അഭിനയിച്ചിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ അറ്റ്ലിയുടെ രാജാ റാണിയായിരുന്നു. നയൻതാരയും ആര്യയുമാണ് ചിത്രത്തിൽ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ട്രാൻസ് ആണ് മലയാളത്തിൽ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദായിരുന്നു നായകനായി എത്തിയത്. പുഷ്പ എന്ന അല്ലു അർജുൻ സിനിമയിലൂടെ ഭാര്യയ്ക്ക് മുമ്പ് തന്നെ ഫഹദ് തെലുങ്കിൽ അരങ്ങേറി കഴിഞ്ഞു.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X