വിവാഹം കഴിഞ്ഞ് അഞ്ചാം മാസം അമ്മയായ നയൻതാര, കുഞ്ഞുങ്ങളുടെ പേരിന്റെ അർത്ഥം ഇതാണ്, വിഘ്നേഷ് ശിവൻ പറഞ്ഞത്!
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും താരത്തിന്റെ ഭർത്താവുമായ വിഘ്നേഷ് ശിവനും രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ആയിരിക്കുകയാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്ന സന്തോഷത്തിലാണ് താരദമ്പതികൾ. വൈകീട്ടേോടെയാണ് വിഘ്നേഷ് ശിവൻ തങ്ങൾക്ക് ഇരട്ട കുട്ടികൾ പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
തങ്ങളുടെ പൊന്നോമനകളുടെ ചിത്രവും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. ഇളം കുഞ്ഞിക്കാലുകൾ ചുംബിക്കുന്ന നയൻതാരയും വിഘ്നേഷ് ശിവനേയുമാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
നയൻതാര അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അടുത്തിടെയായി നിരന്തരം വാർത്തകൾ വരുന്നുണ്ടായിരുന്നു. ഷാരൂഖാനും പ്രിയങ്ക ചോപ്രയുമെല്ലാം ചെയ്തപോലെ നയൻസും വിക്കിയും സറോഗസിയിലൂടെയാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
വിഘ്നേഷിനും നയൻതാരയ്ക്കും കുഞ്ഞുങ്ങൾ പിറന്ന സന്തോഷം ആരാധകരും ആഘോഷിക്കുകയാണ്. തനിക്ക് ജനിക്കാൻ പോകുന്നത് ഇരട്ട കുഞ്ഞുങ്ങളാണെന്ന് നേരത്തെ വിഘ്നേഷ് മനസിലാക്കിയിരുന്നുവോയെന്നും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്.

അങ്ങനൊരു ചോദ്യം ആരാധകർ പങ്കുവെക്കാൻ കാരണം വിക്കി തന്റെ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന സിനിമയിൽ 'ടു ടു ടു' എന്നൊരു പാട്ട് ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ആ പാട്ട് വലിയ രീതിയിൽ വിക്കി തന്റെ സോഷ്യൽമീഡിയ വഴി സെലിബ്രേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആ ഗാനത്തിന് വരികളെഴുതിയതും വിഘ്നേഷ് ശിവൻ തന്നെയായിരുന്നു. നിരവധി പേരാണ് പുതിയ മാതാപിതാക്കൾക്ക് ആശംസകളുമായി എത്തിയകത്.
തന്റെ ആൺ മക്കളെ ഉയിർ, ഉലകം എന്നീ പേര് ചൊല്ലിയാണ് വിക്കി വിശേഷിപ്പിച്ചിരിക്കുന്നത്. ഉയിർ എന്നാൽ ജീവൻ എന്നാണ് അർഥം. ഉലകം എന്നതിന്റെ അർഥം ലോകം എന്നാണ്.

'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു.'
'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു', എന്നാണ് മക്കളുടെ ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ കുറിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് വിക്കിയും നയൻസും മാതാപിതാക്കളായിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ ഒമ്പതിന് അത്യഢംരപൂർവമാണ് ഇരുവരുടേയും സ്വപ്ന വിവാഹം നടന്നത്. താരനിബിഢമായ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിക്കിയും നയൻസും വിവാഹിതരായത്.
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നയൻതാര ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ നയൻതാര ചിത്രം.

സിനിമയിൽ ഷാരൂഖാനാണ് നായകൻ. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‍ പ്രധാനപ്പെട്ട അതിഥി താരമായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജവാന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ജവാൻ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി സിനിമ അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തും.


Click it and Unblock the Notifications