ബിജു കുട്ടന്റേത് അഹങ്കാരമായ പ്രവൃത്തി! വന്ന വഴി മറക്കരുത്, ഇതുമൊരു പ്രൊമോഷന്റെ ഭാഗമാണെന്ന് സോഷ്യല്‍ മീഡിയ
നടന്‍ ബിജു കുട്ടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തന്‍ സിനിമയാണ് 'കള്ളന്മാരുടെ വീട്'. ഹുസൈന്‍ അറോണി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായിട്ടുള്ള പ്രൊമോഷന്‍ പരിപാടികളില്‍ ബിജു കുട്ടന്‍ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി വന്നിരിക്കുകയാണ് സംവിധായകനിപ്പോള്‍.
ഈ സിനിമയിലെ ഏറ്റവും വലിയ കഥാപാത്രമായി ഞങ്ങള്‍ കാണുന്നത് ബിജു കുട്ടനെയാണ്. പോസ്റ്ററിലും മറ്റുമൊക്കെ ബിജുവിന് വലിയ പ്രധാന്യം കൊടുത്തെങ്കിലും അദ്ദേഹം പ്രൊമോഷന് വരികയോ സഹകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ ഒരുപാട് തവണ വിളിച്ചിരുന്നുവെന്നുമാണ് സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

സംവിധായകന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ നടന്‍ ബിജു കുട്ടനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്ന് വന്നു. ഇതിനിടയില്‍ സിനിമ ജനുവരി അഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ് പോസ്റ്ററുമായി നടനെത്തുകയും ചെയതു. ഇതോടെ ബിജു കുട്ടന്റെ പോസ്റ്റിന് താഴെ താരത്തെ പരിഹസിച്ചും ചോദ്യം ചെയ്തുമൊക്കെയുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
ദേ ഇപ്പോള്‍ വാര്‍ത്ത കണ്ടതേയുള്ളു ബിജുക്കുട്ടന്‍ പ്രൊമോഷന് ചെല്ലുന്നില്ലെന്ന് സംവിധായകന്‍ പറയുന്നത്. അത് മോശമല്ലേ ബിജു? അയാളൊരു റോള്‍ തന്നപ്പോള്‍ അതിന്റെ അവസാനം വരെ കൂടെ നില്‍ക്കണ്ടേ?. സിനിമ വിജയിക്കുമ്പോള്‍ അതിന്റെ ഗുണം കിട്ടുന്നത് ആര്‍ക്കാണ്. കൂടുതല്‍ ബിജുവിന് തന്നെ. ഇപ്പോള്‍ വിളിച്ച് ആ സംവിധാകയനോട് പ്രൊമോഷന് റെഡിയാണെന്ന് പറയൂ...
പേര് പോലെ തന്നെ ആയല്ലോ. കള്ളന്മാര്‍ മുങ്ങി നടക്കട്ടെ. ബിജുക്കുട്ടാ നടന്ന് വന്ന വഴി മറന്നു കൊണ്ടുള്ള താങ്കളുടെ അഹങ്കാരമായ പ്രവൃത്തി താങ്കള്‍ക്ക് തിരിച്ചടിയായി ലഭിക്കും. സംവിധായകന്‍ ഉണ്ടെങ്കിലേ സിനിമ ഉള്ളൂ, നടന്മാര്‍ ഉള്ളൂ. കേരളത്തില്‍ തന്നെ എത്രയോ താരങ്ങള്‍ സിനിമ കിട്ടാത്തതിനാല്‍ വളരെ പ്രയാസകരമായി ജീവിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ സിനിമ പ്രൊമോഷനും പോകാതെ കാശും വാങ്ങി മുങ്ങി നടക്കുന്നവരാണ്.

നായകനായ നിങ്ങള്‍ക്ക് ഈ പടത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങള്‍ ഇതിന്റെ പ്രമോഷന് പോലും പോകാതിരുന്നത്. പിന്നെ ജനങ്ങള്‍ ഇതെന്തിന് കാണണം? ഉള്ള ഇഷ്ട്ടം കൊണ്ട് കളയരുത്. പ്രൊമോഷന് വരാത്തതിന്റെ കാരണം ബോധിപ്പിക്കാന്‍ താങ്കള്‍ ബാധ്യസ്തനാണ്. പ്രൊമോഷന്‍ നടത്താതെ നടക്കുന്നത് ശരി ആണോ? വല്ലപ്പോഴും ഒരു പടം കിട്ടുന്നത് നേരാവണ്ണം നോക്കി നടത്തിയില്ലെങ്കില്‍ ഉള്ളതും പോകും.
എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആരോപണം പക്കാ പ്രൊമോഷന്റെ ഭാഗമാണെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെ ഒരു പടത്തെ കുറിച്ചു എല്ലാവരും ഇപ്പോള്‍ അറിഞ്ഞില്ലേ. അതു തന്നെ ആയിരുന്നു അവരുടെ ഉദ്ദേശവും. ഇങ്ങനെ ഒരു ഇഷ്യൂ ആയത് കൊണ്ട് നല്ലൊരു പ്രൊമോഷന്‍ കിട്ടി.
ബിജു കുട്ടന്‍ വന്നിരിന്നേല്‍ ഇത്ര പോലും ശ്രദ്ധിക്കപ്പെടില്ല. സംവിധായകന്റെ ഇന്റര്‍വ്യൂ കണ്ടാല്‍ പ്രൊമോഷന്‍ സ്റ്റാന്‍ഡ് ആണെന്ന് മനസ്സിലാകും.
നായകനെ പ്രൊമോഷനില്‍ കണ്ടില്ലെന്ന് എല്ലാവരും പറയുന്നു. ഒടുവില്‍ ഇതുതന്നെ ഒരു പ്രൊമോഷന്‍ ആയി. ചെറിയൊരു സിനിമയ്ക്ക് ഇത്രയും പബ്ലിസിറ്റി കിട്ടിയില്ലേ? ആരോ തെണ്ടിത്തരം കാണിച്ചെന്ന് മനസിലായി. അതാരാണെന്ന് അറിഞ്ഞിട്ട് ഒന്നൂടെ ഈ പോസ്റ്റില്‍ വരാം.
ഈ കണ്ട തിരക്ക് എല്ലാം ഉണ്ടായിട്ടും അഭിനയിക്കുന്ന എല്ലാ പടങ്ങളുടെയും പ്രൊമോഷന് ഓടി എത്തുന്ന മമ്മൂക്കയെ ഒക്കെ കാണുമ്പോള്‍ ആണ് ഇവനെ ഒക്കെ കിണറ്റില്‍ ഇടാന്‍ തോന്നുന്നത്. സിനിമ ആണ് നിങ്ങളുടെ അന്നം എന്നത് ഓര്‍ത്താല്‍ നല്ലത്.അല്ലേല്‍ വടി പിടിക്കാം.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ബിജുക്കുട്ടന്റെ പോസ്റ്റിന് താഴെ വരുന്നത്.


Click it and Unblock the Notifications











