കാവ്യ വല്ലാതെ തടിച്ചു പോയി! മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകര്‍ പറയുന്നതിങ്ങനെ

ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ട് നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. സിനിമയിലേക്ക് കാവ്യ ഉടനെ തിരിച്ച് വരുമോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നൊരു ഉത്തരം മാത്രമായിരുന്നു നടി നല്‍കാറുള്ളത്. മാത്രമല്ല പൊതുവേദികളില്‍ നിന്നും നടി മാറി നില്‍ക്കുന്നതില്‍ ആരാധകരും നിരാശരാണ്.

ഏറ്റവും പുതിയതായി ജയറാം-പാര്‍വതി ദമ്പതിമാരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബസമേതം എത്തിയിരിക്കുകയാണ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്. താരവിവാഹത്തിലെ ശ്രദ്ധാകേന്ദ്രവും ഇവരിലേക്ക് പോയെന്ന് പറയാം. അതേ സമയം വിവാഹത്തിനെത്തിയ കാവ്യയോട് പല ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍.

kavya

വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. സുഖമാണോന്നും അഭിനയത്തിലേക്ക് തിരികെ വരുമോ എന്നൊക്കെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വളരെ കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിട്ട് പോവുകയായിരുന്നു കാവ്യ ചെയ്തത്. ഈ വീഡിയോ പുറത്ത് വന്നതോടെ നടിയെ പറ്റിയുള്ള അഭിപ്രായങ്ങളുമായി ആരാധകരുമെത്തി. വിശദമായി വായിക്കാം...

'സുഖമാണോ എന്ന ചോദ്യത്തിന് സുഖമാണെന്നാണ് കാവ്യ പറയുന്നത്. കുറേ ആയല്ലോ കണ്ടിട്ട് എന്ന ചോദ്യത്തിന് ഞാന്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു എന്നായിരുന്നു നടിയുടെ മറുപടി. പുതിയ പടത്തിലൊക്കെ അഭിനയിക്കാന്‍ ചാന്‍സുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും മകളെ നോക്കുകയാണെന്നും', സൂചിപ്പിച്ചിരിക്കുകയാണ് കാവ്യ.

എന്നാല്‍ കാവ്യയോട് ഇനിയും അഭിനയിക്കണമെന്ന് പറയുകയാണ് ആരാധകര്‍. ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ. നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. അഭിനയിക്കാന്‍ നല്ല ചാന്‍സുകള്‍ കിട്ടുമ്പോള്‍ അഭിനയിക്കുക, കാവ്യ അഭിനയത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. എന്നുവച്ച് പഠിച്ച കലേ വീട്ടില്‍ അടച്ചിടരുത്.

kavya

എന്നും ഒരുപാട് ഇട്ടായിരുന്നു കാവ്യ ചേച്ചിയെ. ഇപ്പോള്‍ ഹിന്ദി നടി ഹേമ മാലിനിയെ പോലെ തോന്നി, കാവ്യ ചേച്ചിയോടൊള്ള ഇഷ്ട്ടം കൊണ്ടായിരിക്കും എന്നിങ്ങനെ കാവ്യയോട് തിരികെ സിനിമയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. എന്നാല്‍ അവരുടെ അഭിനയ ജീവിതമൊക്കെ കഴിഞ്ഞു. ഇനി കുടുംബജീവിതമാണ്. അതില്‍ ഏറ്റവും പ്രധാന വേഷമാണ് ഒരു അമ്മ റോള്‍. അത് ഭംഗി ആയി ചെയ്യാനാണ് ഒരാള്‍ കാവ്യയോട് പറയുന്നത്.

അതേ സമയം കാവ്യയുടെ രൂപത്തെ കുറിച്ചുള്ള കമന്റുകളും നിരവധിയാണ്. എന്തിനാ മുത്തേ മുടി വെട്ടിയത്. അതായിരുന്നു ആ മുഖം കാണാന്‍ ഐശ്വര്യമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. എന്നാല്‍ നടിയെ ബോഡിഷെയിമിങ് നടത്തുന്ന കമന്റുകളും നിരവധിയാണ്. കാവ്യ തടി കുറയ്ക്കണം. ഇപ്പോള്‍ കാണുമ്പോള്‍ ഒരു അമ്മച്ചി ലുക്കാണ്. ഇത്തിരി തടി കൂടുതലായെന്ന് തോന്നുന്നില്ലേ, പണ്ട് എന്തൊരു സുന്ദരിയായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യയുടെ കൂടെ നില്‍ക്കുമ്പോള്‍ കാവ്യയ്ക്കാണ് കൂടുതല്‍ തടിച്ച ശരീരം.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X