ലെനയെ കെട്ടിയതോടെ എയറിലാണല്ലോ! വിവാഹം കഴിഞ്ഞതിന് പിന്നാലെ നടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

എന്തിനെയും ഏതിനെയും കളിയാക്കുക എന്നത് മലയാളികളുടെ പൊതുസ്വഭാവമാണ്. അത്തരത്തില്‍ നടി ലെനയെ പരിഹസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സൈബര്‍ ലോകം. താന്‍ വീണ്ടും വിവാഹിതയായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ലെന പുറത്തുവിടുന്നത്. തന്റേത് അറേഞ്ച്ഡ് വിവാഹമാണെന്ന് പറഞ്ഞ നടി ഭര്‍ത്താവ് ആരാണെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെ പലരും നടിയെ കളിയാക്കിക്കൊണ്ട് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ലെന പല അഭിമുഖങ്ങളിലൂടെയുമായി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നടിയെ പരിഹസിക്കുന്നതിനൊപ്പം ചിലര്‍ ഭര്‍ത്താവിന്റെ ജോലിയെ സംബന്ധിച്ചുള്ള കാര്യങ്ങളും ചൂണ്ടിക്കാണിച്ചാണ് കമന്റുമായി എത്തിയിരിക്കുന്നത്.

lena-pics

വിവാഹ കാര്യം പറഞ്ഞുള്ള ലെനയുടെ പോസ്റ്റിന് താഴെയും വിവാഹ വാര്‍ത്തകളുടെ താെഴയുമായി നൂറുക്കണക്കിന് കമന്റുകളാണ് നിറയുന്നത്. രണ്ടാള്‍ക്കും ആശംസകള്‍. ദയവ് ചെയ്ത് ലെന സൈക്കോളജി പറഞ്ഞു ആ പാവത്തിനെ ബുദ്ധിമുട്ടിക്കരുത്. പുള്ളിയാ കൂട്ട്. ചുമ്മാതല്ല ഹെവി കാര്യങ്ങള്‍ ഒക്കെ പറഞ്ഞു വിടുന്നത്, ഇതിപ്പോ പ്രശാന്ത് റോക്കറ്റില്‍ കയറുന്നതിന് മുമ്പ് എയറിലെത്തുന്ന ലക്ഷണമാണല്ലോ.

ലെന മാഡത്തിന്റെ ഇന്റര്‍വ്യൂ കണ്ട മൊത്തം മലയാളികളും എയറിലാണ്. അപ്പോള്‍ പിന്നെ എയറില്‍ പാറി നടക്കുന്ന ഒരാള്‍ തന്നെ വേണം. ലേ പ്രശാന്താ- എന്റെ പൊന്നെടാവ്വേ, കല്യാണത്തിന്‌ശേഷം ഭൂമിയിലിറങ്ങാന്‍ കൊതിയാവുന്നു. ഇതിപ്പോ ജോലിക്ക് പോയാലും ബഹിരാകാശം വീട്ടിലെത്തിയാലും ബഹിരാകാശം.

മീഡിയയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ക്യാപ്റ്റനെ സുഹൃത്തുക്കളും നാട്ടുകാരും വിളിക്കുന്നത് 'മൊട്ട ' എന്നാണ്. അദ്ദേഹം തലമുണ്ഡനം ചെയ്തതാണത്രേ പണ്ടേ ശീലം. ഇപ്പോള്‍ ഈ വാര്‍ത്തയും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, അന്ന് പറഞ്ഞ ആ പൂര്‍വ്വജന്മ ബുദ്ധഭിക്ഷുവിന് കൂട്ടായി മുണ്ഡനം ചെയ്ത യോഗിയെ പോലെ തോന്നുന്നരാള്‍ കൂട്ടായി കൂടിയിരിക്കുന്നു.

വിദ്യാഭ്യാസത്തില്‍ കാര്യം ഒന്നും ഇല്ല എന്ന് മനസ്സിലായി. ഒടുവില്‍ ആ മനുഷ്യന്‍ ഈ ഭൂമിയില്‍ നിന്ന് തന്നെ പോകാന്‍ തീരുമാനിച്ചു. എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. അതേ സമയം ലെനയുടേത് പോലെ പ്രശാന്തിന്റെയും രണ്ടാം വിവാഹമാണെന്നാണ് സൂചന. ആദ്യ ബന്ധത്തില്‍ അദ്ദേഹത്തിനൊരു മകളുണ്ടെന്നും കമന്റിലൂടെ ചിലര്‍ സൂചിപ്പിച്ചിരിക്കുകയാണ്.

പ്രശാന്തിന്റെ മകള്‍ നന്ദിനി നായര്‍ എന്റെ മകളുടെ ബാച്ച്‌മേറ്റ് ആണെന്ന് പറഞ്ഞാണ് ഒരു സ്ത്രീ എത്തിയിരിക്കുന്നത്. മക്കളുടെ പ്ലസ്ടു ഗ്രാജുവേഷന് പോയപ്പോള്‍ അവിടെ വെച്ച് പ്രശാന്തിനും മകള്‍ക്കുമൊപ്പം ലെനയും ഉണ്ടായിരുന്നു. അവര്‍ കുടുംബസമേതം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.. എന്നാണ് ഒരാള്‍ പറയുന്നത്.

lena-pics

അതേ സമയം ലെനയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ചില ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. എന്ത് കണ്ടിട്ടാണ് ചിലര്‍ ഈ വാര്‍ത്തയെ പരിഹസിക്കുന്നത്. ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകുന്ന പ്രശാന്ത് നായര്‍ക്ക് വിവാഹ മംഗളാശംസകള്‍ നേരുകയല്ലേ വേണ്ടത്. ഇന്ത്യക്കാരെല്ലാം അഭിമാനത്തോടെയാണ് നിങ്ങളെ കാണുന്നതെന്ന് പ്രശാന്തിനോട് പറയുകയാണ് ആരാധകര്‍.

ഇന്ത്യയുടെ ബഹിരാകാശയാത്ര പദ്ധതിയാണ് ഗഗന്‍യാന്‍. ഇതിലെ നാല് യാത്രക്കാരില്‍ ഒരാള്‍ എന്നതിലുപരി അതിന്റെ ക്യാപ്റ്റനാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത്. 2025 ല്‍ ഭൂമിയില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്തേക്ക് എത്തി മൂന്ന് ദിവസത്തിന് ശേഷം തിരികെ ഭൂമിയിലേക്ക് വരുന്നതാണ് ഗഗന്‍യാന്‍ ദൗത്യം. കഴിഞ്ഞ ദിവസമാണ് പ്രശാന്ത് അടക്കമുള്ള നാല് ബഹിരാകാശ യാത്രക്കാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നത്.

ഈ സന്തോഷത്തിന് പിന്നാലെയാണ് അതിലെ ക്യാപ്റ്റന്‍ തന്റെ ഭര്‍ത്താവാണെന്നും വിവാഹക്കാര്യം പറയാന്‍ വൈകിയത് ഇതുകൊണ്ടാണെന്നും ലെന വ്യക്തമാക്കുന്നത്.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X