പകുതി തുണി ഉടുത്തു നടന്നാല്‍ എല്ലാം തികഞ്ഞെന്നാണ് വിചാരം! മാളവികയുടെ വസ്ത്രത്തിന് സൈബര്‍ ആക്രമണം
കേരളത്തിലിപ്പോള്‍ ഹണി റോസും അവരുടെ ഉദ്ഘാടനങ്ങളുമാണ് തരംഗമായി കൊണ്ടിരിക്കുന്നത്. അത്യാവശ്യം ഗ്ലാമറസ് വേഷത്തില്‍ വന്നതിന്റെ പേരില്‍ സ്ഥിരമായി നടി പരിഹസിക്കപ്പെടാറുണ്ടായിരുന്നു. ഇതിന് പിന്നാലെ സമാനമായ രീതിയില്‍ നടി അന്ന രാജനും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇവര്‍ക്കൊപ്പം നടി മാളവിക മേനോന്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ മാളവികയുടെ വേഷവും നടപ്പുമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ചിലര്‍ ഹണി റോസിനെ പോലെയാവാന്‍ മാളവിക ശ്രമിച്ചതാണെന്ന് പറയുന്നു. എന്നാല്‍ വേഷം കെട്ടി വരികയാണെന്ന് പറഞ്ഞ് ചിലര്‍ മാളവികയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

നീല നിറമുള്ള ബോഡികോണ്‍ ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് മാളവിക ഉദ്ഘാടനത്തിനെത്തിയത്. ഈ ലുക്കിലുള്ള ചിത്രങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോസിന്റെ താഴെയുമൊക്കെയാണ് വിമര്‍ശനാത്മകമായിട്ടുള്ള കമന്റുകള്‍ വന്ന് കൊണ്ടിരിക്കുന്നത്.
ഞാന്‍ ഹണിയെ വിട്ട് ഇനി മാളവിക ആണ് ക്രഷ് എന്നാണ് ഒരാള്‍ പറയുന്നത്. ഹണി റോസിനും അന്നയ്ക്കും ശേഷം ആരാണെന്നുള്ള വെല്ലുവിളി ഏറ്റെടുത്ത നമ്മുടെ മുത്താണ് മാളിക, ബിയര്‍ കുറച്ചു കുറയ്ക്കാം. ഹണി റോസിനെ തോല്‍പ്പിച്ച് കൊണ്ട് കൊടുങ്ങല്ലൂരിന്റെ താരം മലയാളി യുവക്കാളുടെ ഹരം, മാളു ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.
മാറ് മറക്കാന്‍ സമരം ചെയ്ത നങ്ങേലി ഇപ്പോള്‍ ജീവിച്ചിരുന്നേല്‍ ആ സമരം വെറുതെ ആയിരുന്നു എന്നോര്‍ത്ത് പശ്ചാതപിച്ചേനെ. എത്രത്തോളം വസ്ത്രം അഴിക്കുന്നോ അതാണ് സൗന്ദര്യം എന്ന നിലയിലേക്ക് മലയാളി അധഃപതിച്ചിരിക്കുന്നു. എന്തെങ്കിലും കാണിച്ചാലേ ഇപ്പോള്‍ ഉദ്ഘാടനത്തിന് വിളിക്കൂ എന്ന അവസ്ഥയിലേക്ക് എത്തിയോ?
ആരോ തമന്നയുടെ ഫേസ്‌കട്ട് ഉണ്ടെന്ന് പറഞ്ഞു. അതിനു ശേഷം തമന്നയുടെ മിക്ക കോസ്റ്റും ഇട്ടിട്ടേ ഇവള്‍ പുറത്ത് ഇറങ്ങുകയുള്ളു. ഇതുപോലെ ജാഡ ഉള്ള ഒരു മോഡല്‍ വേറെയില്ല. ഹണി റോസ് വേര്‍ഷന്‍ 2 ആണെന്ന് അനുമാനിക്കാം. താരരാജാക്കന്മാരുടെ കൂടെ ഒരു സിനിമയില്‍ വന്നാല്‍ പിന്നെ ഇവളുമാര് മൊത്തത്തില്‍ ഒടുക്കത്തെ ജാടയാണ് കാണിക്കുന്നത്.
ഇതുപോലെ അണിഞ്ഞു ഒരുങ്ങി വരുന്നത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയല്ലേ? ഇവള്‍ക്കും മാതാപിതാക്കളുണ്ടാവുമല്ലോ. അവരെ പറഞ്ഞാല്‍ മതി. പിന്നെ എവിടെങ്കിലും പോയി കേറിയാലും കുഴപ്പമില്ല കുറേ പണം മാത്രം മതിയെന്ന് വിചാരിക്കുന്ന കുറേ മാതാപിതാക്കളുണ്ട്. അപ്പോള്‍ പിന്നെ ഇതല്ല ഇതിനപ്പുറവും നമ്മള്‍ കാണേണ്ടിവരും.

സ്വയം സൂപ്പറാണെന്ന് കരുതി ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ ഓവര്‍ ക്യൂട്ട് നെസ് മുഖത്ത് വാരി വിതറി തെറിപ്പിക്കുന്ന ഒത്തിരി പെണ്‍കുട്ടികളെ ഈയിടയായി കുറച്ചധികം കാണുന്നുണ്ട്. സിനിമയില്‍ ഒന്നു മുഖം കാണിച്ചാല്‍ ഉടന്‍ താരസുന്ദരി ആയി. പിന്നെ അവര്‍ക്ക്, അല്‍പവസ്ത്രം മതി. എന്താണ് എല്ലാവരും ഇങ്ങനെ?
പകുതി തുണി ഉടുത്തു നടന്നാല്‍ എല്ലാം തികഞ്ഞെന്ന് ആരാണിവരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇത് സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതല്ല കാരണം പുള്ളിക്കാരി ആ വസ്ത്രം അഡ്ജസ്റ്റ് ചെയ്യാന്‍ നന്നായി പാടുപെടുന്നുണ്ട്.. എന്ന് തുടങ്ങി മാളവികയുടെ വസ്ത്രത്തിനെതിരെ രൂക്ഷമായിട്ടുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.
നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചു. ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറുക്കന്‍ എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











