പയ്യൻ അടുത്ത് നിന്നപ്പോഴാണ് കുഴപ്പം! തുണിയുടുക്കാതെ വന്നാൽ പ്രശ്‌നമില്ല, സാനിയ അയ്യപ്പന് വീണ്ടും സൈബർ ആക്രമണം
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സൈബര്‍ ആക്രമണം നേരിടാറുള്ള നടിയാണ് സാനിയ അയ്യപ്പന്‍. ആദ്യ സിനിമ മുതല്‍ സാനിയ വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്. പലപ്പോഴും നടിയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിക്കാറുള്ളത്. സമാനമായ രീതിയില്‍ നടിയുടെ പുത്തന്‍ ഫോട്ടോസിനും വീഡിയോസിനും വ്യാപക വിമര്‍ശനമാണ് വന്നിരിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ നടന്ന് വന്ന് കാറിലേക്ക് കയറുന്ന സാനിയയുടെ വീഡിയോ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്‌റ്റൈലിഷ് മേക്കോവര്‍ എന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന നടിയുടെ ലുക്കിനും വസ്ത്രത്തിനുമെതിരെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.
ചിലര്‍ നടിയെ കളിയാക്കുന്നതിനൊപ്പം മുന്‍കാലങ്ങളില്‍ നടന്ന സംഭവങ്ങളും കൂടി ചേര്‍ത്തിരിക്കുകയാണ്. അവിടെയും ആശ്വാസം സാനിയയെ ചേര്‍ത്ത് പിടിക്കുന്ന ചിലരുണ്ടെന്നുള്ളതാണ്. അത്തരത്തില്‍ നടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിങ്ങനെയാണ്....

'ഇവള്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന്റെ മുന്നില്‍ കൂടെയാണോ പോകുന്നത് ഇത്രയും ലൈറ്റ് അടിക്കാന്‍? ഇവള്‍ക്കൊരു കീറാത്ത ഡ്രസ്സ് വാങ്ങി കൊടുക്കാന്‍ ഇവിടെ ആരും ഇല്ലേ? ഉദയനാണ് താരം സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം നടന്ന് വരുന്നത് പോലെയുണ്ട്. ഇവളാരാണെന്നാണ് വിചാരം, നീയേതാ...
ഒരു പയ്യന്‍ അടുത്ത് വന്നു ഫോട്ടോ എടുക്കാന്‍ നിന്നപ്പം നീ വലിയ പതിവൃത ചമഞ്ഞല്ലോ. അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു. ഇപ്പോള്‍ തുണി ഊരി കാണിക്കാം. അതിന് നിനക്ക് പ്രശനം ഇല്ല അല്ലേ?', എന്നിങ്ങനെ സാനിയയെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
ഇതിന് പുറമേ ഫേസ്ബുക്കിലും മറ്റ് സൈറ്റുകളിലും നടിയുടെ ശരീരഭാഗങ്ങള്‍ ഫോക്കസ് ചെയ്തുള്ള ചിത്രങ്ങളും പ്രചരിക്കുകയാണ്. ഗ്ലാമറിന്റെ ലോകത്ത് ജോലി എടുക്കുന്ന സാനിയയെ പോലെയുള്ളവര്‍ക്ക് ഇഷ്ട വസ്ത്രം ധരിച്ചതിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്നത് വളരെ മോശം കാര്യങ്ങളാണെന്നാണ് ആരാധകരും പറയുന്നത്. ഒറ്റ വാക്കില്‍ നടിയ്ക്ക് നേരെ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ഉറപ്പിച്ച് പറയാം.

'എത്രയൊക്കെ ആയിട്ടും ആരുടെയും അസൂയ മാറുന്നില്ലല്ലോ. അവള്‍ മുന്നോട്ട് തന്നെയാണ് താനും. ഇത്രയധികം ഈ കുട്ടിയെ വെറുക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍, കരണമൊന്നുമില്ല. പക്ഷെ ഇഷ്ടമല്ല, അവളെ കാണുന്നത് കലിയാണ്. ഇതൊരു പ്രത്യേകതരം അസുഖം തന്നെയാണെന്നാണ്', നടിയെ അനുകൂലിച്ച് കൊണ്ട് ഒരാള്‍ പറയുന്നത്.
'ഇതിലെ ഹൈലൈറ്റ് എന്താണെന്ന് വച്ചാല്‍ സാനിയയുടെ വീഡിയോയുടെ താഴെ ഇവളാരാണ്, ഇവളെ ആര് മൈന്‍ഡ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് കമന്റ് ഇട്ടിരിക്കുന്ന പലരും പുള്ളിക്കാരിയെ ഫോളോ ചെയ്യുന്നുണ്ട് എന്നതാണെന്ന്', ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നു.
ആത്മവിശ്വാസവും സ്‌റ്റൈലും ഒരുപോലെ കൈകാര്യ ചെയ്തുള്ള സാനിയയുടെ വരവ് അഭിനന്ദനമര്‍ഹിക്കുന്നതാണ്. അവരുടെ വസ്ത്രം എന്താണെന്ന് തുറന്ന് കാണിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. ആത്മവിശ്വാസത്തോടെ ആറ്റിറ്റിയൂഡ് കാണിക്കാന്‍ സാധിച്ച സാനിയ അതിശയിപ്പിക്കുന്നു എന്ന് തുടങ്ങി നടിയ്ക്ക് പിന്തുണ നല്‍കുന്ന നിരവധി കമന്റുകളും ഇതിനൊപ്പമുണ്ട്.
പതിനഞ്ച് വയസില്‍ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ എന്ന സിനിമയിലെ നായിക വേഷം നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തു. തുടക്കത്തില്‍ ട്രോളുകളാണ് ലഭിച്ചതെങ്കിലും അത് പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ നടിയെ സഹായിച്ചു. എന്നാല്‍ അത്യാവശ്യം ഗ്ലാമറസായി എത്തുന്ന നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്.


Click it and Unblock the Notifications











