ഗര്‍ഭകാലത്തെ ആഘോഷം, ഇങ്ങനൊരാള്‍ ഭര്‍ത്താവായി വന്നതിന്റെ തിളക്കമാണ് അമലയ്ക്ക്! സത്യമാണെന്ന് നടിയും

മലയാളത്തില്‍ നിന്നും തമിഴിലെത്തിയതിന് ശേഷമാണ് അമല പോള്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തുന്നത്. തെന്നിന്ത്യയിലാകെ ശ്രദ്ധേയായി മാറിയ നടിയിപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ നടി വൈകാതെ അമ്മയാവാനുള്ള മുന്നൊരുക്കത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി പറഞ്ഞ് കൊണ്ടിരിക്കുന്നത്.

തന്റെ നിറവയര്‍ കാണിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ അമല പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമല. ഇതിന് താഴെ നടി നല്‍കിയ അടിക്കുറിപ്പ് കൂടി ശ്രദ്ധേയമായതോടെ താരദമ്പതിമാരെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി ആരാധകരുമെത്തി.

amala

'നക്ഷത്രവിളക്കിന് താഴെയുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍' ഒരു വര്‍ഷത്തിനുള്ളില്‍ ശരിക്കും ഞങ്ങളുടെ ജീവിതവും മുഴുവന്‍ മാറിയേക്കാം. സ്വയം സ്‌നേഹിക്കുകയാണെങ്കില്‍ നമ്മള്‍ കൂടുതല്‍ അര്‍ഹരാണെന്ന് അറിയാന്‍ സാധിക്കും. കൂടുതല്‍ ആവശ്യപ്പെടാന്‍ ധൈര്യമുള്ളവരായിരിക്കുക, യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ വേണ്ടത്ര അച്ചടക്കം പാലിക്കണമെന്നുമാണ്,' ചിത്രങ്ങള്‍ക്ക് അമല നല്‍കിയ ക്യാപ്ഷന്‍.

ഇതിന് താഴെ നൂറുക്കണക്കിന് കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 'നിങ്ങള്‍ ശരിയായ വ്യക്തിയോടൊപ്പമാണ്, ശരിയായ സമയത്ത്, ദൈവം നിങ്ങള്‍ക്ക് സ്‌നേഹം മാത്രം നല്‍കി. ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്ന് പറഞ്ഞ് അമലയെയും ഭര്‍ത്താവിനെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയുമൊക്കെ അനുഗ്രഹിച്ച് കൊണ്ടാണ് ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.

മാത്രമല്ല ശരിയായ പങ്കാളിയോടൊപ്പമുള്ളപ്പോള്‍ സ്ത്രീകള്‍ വ്യത്യസ്തമായി തിളങ്ങുന്നു എന്ന് ഒരാള്‍ കമന്റിട്ടിരുന്നു. ഈ പറഞ്ഞത് വളരെ സത്യമാണെന്നാണ് അമല മറുപടിയായി കൊടുത്തിരിക്കുന്നത്. ജഗത്ത് ജീവിതത്തിലേക്ക് വന്നപ്പോള്‍ താന്‍ കൂടുതല്‍ തിളങ്ങുന്നുണ്ടെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്.

amala

ഒരു കുഞ്ഞ് ജനിക്കുന്നത് നിങ്ങളുടെ ഭര്‍ത്താവിനോടും കുട്ടിയോടും വീണ്ടും പ്രണയത്തിലാകുന്നതിന് തുല്യമാണ്. അമലയും ഭര്‍ത്താവും തമ്മിലുള്ള പ്രണയം കാണുമ്പോള്‍ അത്രയും സന്തോഷമാണ്. ഈ വര്‍ഷത്തെ മികച്ച ദമ്പതികള്‍ക്കുള്ള അവാര്‍ഡ് ഇവര്‍ക്കാണ് കൊടുക്കേണ്ടത് എന്ന് തുടങ്ങി അനേകം കമന്റുകളാണ് താരദമ്പതിമാരുടെ പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.

അമല ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും ഒരുമിച്ച് ഗര്‍ഭകാലം ആസ്വദിക്കുകയായിരുന്നു. പലയിടങ്ങളില്‍ താമസിച്ച് പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് താരദമ്പതിമാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അമല നിറവയറില്‍ ആദ്യം സ്വിമിങ്പൂളിലും പിന്നെ കടലിലുമൊക്കെ നീന്തുകയും കുളിക്കുകയുമൊക്കെ ചെയ്തിരുന്നു.

മെഡിറ്റേഷന്‍, യോഗ, വ്യായമങ്ങള്‍, ഉറക്കം, വിശ്രമം എന്നിങ്ങനെ ഗര്‍ഭകാലത്ത് അത്യാവശ്യം വേണ്ടതെല്ലാം ചെയ്യുന്നതിനെ പറ്റി താരങ്ങള്‍ പറയാറുണ്ട്. അമലയ്ക്കും കുഞ്ഞിനും ആവശ്യമായതൊക്കെ നല്‍കി എല്ലായിപ്പോഴും സന്തോഷിപ്പിച്ച് കൂടെ നില്‍ക്കുന്ന ഭര്‍ത്താവിനെ അനുമോദിക്കുകയാണ് ആരാധകര്‍. മറ്റ് തിരക്കുകളെല്ലാം മറന്ന് ഭാര്യയെ ചേര്‍ത്തുപ്പിടിക്കുന്നതാണ് ഈ സമയത്ത് ഏറ്റവും ആവശ്യമുള്ള കാര്യമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X