ഭർത്താവിനെ മറ്റൊരു സ്ത്രീയ്ക്ക് വിട്ട് കൊടുക്കാൻ സുഹാനയ്ക്ക് മാത്രമേ സാധിക്കൂ; ബഷീറിൻ്റെ ഭാഗ്യമെന്ന് ആരാധകർ
രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങുന്ന താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് ബഷീറിനെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്ത് വരുന്നത്. അതേ സമയം യൂട്യൂബ് ചാനലിലൂടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ ഓരോ ദിവസവും പങ്കുവെക്കാന്‍ ബഷീര്‍ ശ്രമിക്കാറുണ്ട്.
ഏറ്റവും പുതിയതായി രണ്ടാമത്തെ ഭാര്യ മഷൂറയുടെ സീമന്തത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു താരകുടുംബം. എന്നാല്‍ അതിന് പിന്നാലെ ബഷീറും ആദ്യ ഭാര്യ സുഹാനയും അവരുടെ പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. അതിനുള്ള മുന്നൊരുക്കത്തെ കുറിച്ചാണ് പുതിയ വീഡിയോയില്‍ പറയുന്നത്.

ബഷീര്‍ ബഷി ഒന്നുമല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം ജീവിതപങ്കാളിയായി എത്തിയതായിരുന്നു സുഹാന എന്ന സോനു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയായിരുന്ന സുഹാന ബഷീറിനൊപ്പം ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. അന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയായിരുന്നു. വിവാഹത്തോടെയാണ് മതം മാറി സുഹാന എന്ന പേര് സ്വീകരിക്കുന്നത്. ശേഷം നല്ലൊരു കുടുംബിനിയായി ബഷീറിനൊപ്പം ജീവിക്കുകയായിരുന്നു.
ഇപ്പോള്‍ പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരങ്ങള്‍. എന്നാല്‍ സുഹാനയെ പോലൊരു സ്ത്രീ ശരിക്കും അത്ഭുതമാണെന്നാണ് ആരാധകര്‍ പോലും കമന്റിടുന്നത്. ഈ ലോകത്ത് ബഷീറിനെ ഇത്രയധികം മനസിലാക്കിയ വേറെ ആരെങ്കിലും ഉണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്. അതിന് സുഹാനയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

സുഹാനയെ വിവാഹം കഴിച്ചതിന് ശേഷം നടിയും അവതാരകയുമായ ശ്രിയ റെഡ്ഡിയുമായി ബഷീര്‍ ബന്ധത്തിലായിരുന്നു. ഇരുവരും വിവാഹിതരെ പോലെ തന്നെയാണ് ജീവിച്ചതും. അക്കാലത്തും സുഹാന കൂടെ തന്നെ നിന്നു. പിന്നീട് രണ്ടാമതും വിവാഹം കഴിക്കാനായി ഒരുങ്ങിയപ്പോഴും പരിഭവങ്ങളില്ലാതെ സുഹാന ബഷീറിനൊപ്പം നിന്നു. അങ്ങനെയാണ് ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായി മഷുറ ആ കുടുംബത്തിലേക്ക് എത്തുന്നത്.
എല്ലാ കാര്യങ്ങളിലും വിട്ട് വീഴ്ചയ്ക്ക് തയ്യാറാവുന്ന പ്രകൃതമാണ് സുഹാനയുടേത്. ബഷീറിനും മഷൂറയ്ക്കും എല്ലാം ചെയ്ത് കൊടുക്കുന്ന പക്കാ വീട്ടമ്മയായി സുഹാന മാറി. എന്നാല്‍ അതിലുപരി വ്‌ളോഗ് ചെയ്യാനും സംസാരിക്കാനുമൊക്കെ സുഹാന എത്തുന്നത് ആരാധകര്‍ക്കും അത്ഭുതമാണ്. തന്റെ ഭാര്യമാരുടെ ഐക്യവും ഒത്തൊരുമയുമാണ് കുടുംബത്തിന്റെ വിജയത്തിന് പിന്നിലെന്നാണ് ബഷീര്‍ എപ്പോഴും പറയാറുള്ളത്. രണ്ടാളും അഡ്ജസ്റ്റ് ചെയ്ത് പോയില്ലായിരുന്നെങ്കില്‍ ഇരുവരുടെയും നടുവില്‍ കിടന്ന് താന്‍ ബുദ്ധിമുട്ടിയേനെ.

അങ്ങനെ നോക്കുമ്പോള്‍ താന്‍ ഭാഗ്യവാനാണെന്നാണ് ബഷീര്‍ പറയാറുള്ളത്. പതിമൂന്ന് വര്‍ഷത്തെ ജീവിതത്തിനിടയില്‍ അത്ര സുഖകരമായ അനുഭവങ്ങളും അല്ലാത്തതുമൊക്കെ സുഹാനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടാവും. അവിടെയും പിടിച്ച് നില്‍ക്കുന്നതിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്. ഇനിയും മുന്നോട്ട് ഇതേ സന്തോഷത്തോടെ പോവാന്‍ താരകുടുംബത്തിന് സാധിക്കട്ടെ എന്നാണ് പുതിയതായി വന്ന വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.
വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഭാര്യയ്ക്ക് സ്വര്‍ണ നെക്ലേസ് വാങ്ങി കൊടുക്കുകയാണ് ബഷീര്‍ ചെയ്തിരിക്കുന്നത്. സോനുവിന് സമ്മാനം കൊടുത്തപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നി. ഒരു ഗിഫ്റ്റ് കിട്ടിയപ്പോള്‍ ആ മുഖത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നുമൊക്കെ കമന്റുകള്‍ വരികയാണ്.
അതേ സമയം മൂന്നാമതും താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഏവരും. മഷുറ ഗർഭിണിയായത് മുതൽ കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകളിലായിരുന്നു ആരാധകരും. കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അമ്മയുടെ സ്ഥാനം സുഹാനയ്ക്കാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications