റിയാസ് എത്ര വിഷം തുപ്പിയാലും റോബിനോടുള്ള സ്‌നേഹം പോവില്ല; റിയാസിനെ ഉദ്ഘാടനത്തിന് വിളിക്കാത്തതെന്തെന്ന് ആരാധകർ

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ തുടങ്ങാന്‍ പോവുകയാണ്. എന്നിരുന്നാലും നാലാം സീസണും അതിലെ മത്സരാര്‍ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ടാക്കിയ അത്രയും ഓളം ഇനി ആര്‍ക്കും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്കിപ്പുറവും റോബിന്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇരിട്ടിയില്‍ ഉദ്ഘാടനത്തിനെത്തിയ റോബിന് വലിയ സ്വീകരണമാണ് ലഭിച്ചത്. തന്റെ കാറിന്റെ ഉള്ളിലൂടെ മുകളിലേക്ക് കയറിയ റോബിന്‍ ആരാധകരെ അഭിസംബോധന ചെയ്യുകയും കെട്ടിപ്പിടിക്കുകയും അവരുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. അമ്മമാരും കുട്ടികളുമടക്കം റോബിന കാണാനായി തിക്കും തിരക്കുമായിരുന്നു.

എത്ര വലിയ ആര്‍ട്ടിസ്റ്റുകള്‍ വന്നിട്ടും ഇതുപോലൊരു ജനക്കൂട്ടത്തെ ആരും കണ്ടിട്ടില്ല

തന്നെ കാണാനെത്തിയവരുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് റോബിന്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ഇരിട്ടിയില്‍ ഇത്രയും ജനം കുടിയത് ഇത് ആദ്യമായിട്ടാണ്. എത്ര വലിയ ആര്‍ട്ടിസ്റ്റുകള്‍ വന്നിട്ടും ഇതുപോലൊരു ജനക്കൂട്ടത്തെ ആരും കണ്ടിട്ടില്ല. അതാണ് ഡോ. റോബിന്റെ പവര്‍ എന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. അതേ സമയം റിയാസിനെ ട്രോളി കൊണ്ടാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്.

രാജ്ഞിയെ കുറ്റം പറഞ്ഞ് രാജാവിനെ തകര്‍ക്കാന്‍ നോക്കണ്ട

രാജാവ് എന്നും രാജാവ് തന്നെയാണ്. രാജ്ഞിയെ കുറ്റം പറഞ്ഞ് രാജാവിനെ തകര്‍ക്കാന്‍ നോക്കണ്ട. രാജാവ് കൂടുതല്‍ ശക്തന്‍ ആകും. എന്താ റിയാസിനെ ആരും ഉദ്ഘാടനങ്ങള്‍ക്കൊന്നും വിളിക്കാത്ത. കണ്ണ് തുറന്ന് നോക്കടാ റിയാസേ. നീ എത്ര വിഷം തുപ്പിയാലും ഈ ഡോക്ടറിനെ സ്നേഹിക്കുന്നവരടെ സ്‌നേഹം 10 ബിഗ് ബോസ് സീസണ്‍ വന്ന് പോയാലും മറന്നതല്ല. എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് റോബിന്റെ വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

റോബിന്റെ പ്രതിശ്രുത വധു ആരതി പൊടിയ്‌ക്കെതിരെ  റിയാസ് സലീം സംസാരിച്ചിരുന്നു

കഴിഞ്ഞ ദിവസം റോബിന്റെ പ്രതിശ്രുത വധുവും നടിയുമായ ആരതി പൊടിയ്‌ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം സംസാരിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ ആരതി പൊടിയെ കുറിച്ചുള്ള ചോദ്യത്തിന് വളരെ മോശമായ രീതിയിലുള്ള പരാമര്‍ശമാണ് റിയാസ് നടത്തിയത്. ഇത് ആരാധകരെ മാത്രമല്ല സാധാരണക്കാരെയും ചൊടിപ്പിച്ചു. ഫെമിനിസത്തിന് പിന്തുണ നല്‍കി എപ്പോഴും അതേ കുറിച്ച് സംസാരിക്കാറുള്ള റിയാസ് ഒരു സ്ത്രീയെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്തതെന്ന ആരോപണം വന്നിരുന്നു.

റിയാസിനെ കളിയാക്കി ബ്ലെസ്ലിയടക്കം മറ്റ് ബിഗ് ബോസ് താരങ്ങളും എത്തി

ഇതിനെതിരെ റിയാസിനെ കളിയാക്കി ബ്ലെസ്ലിയടക്കം മറ്റ് ബിഗ് ബോസ് താരങ്ങളും എത്തിയതോടെ സംഭവം വീണ്ടും ചര്‍ച്ചയായി. ഒടുവില്‍ ആ പരാമര്‍ശം മോശമാണെന്ന് തിരിച്ചറിഞ്ഞ് ക്ഷമ പറഞ്ഞ് റിയാസെത്തുകയും ചെയ്തു. ഈ സംഭവം റോബിന്‍ ആരാധകരും ഏറ്റെടുത്തിരുന്നു. എന്തുകൊണ്ടാണ് ഡോ. റോബിന് ഇത്രത്തോളം പിന്തുണ കിട്ടുന്നതെന്ന് റിയാസിന് ഇനിയും മനസിലായിട്ടില്ല. അതൊട്ട് അദ്ദേഹം മനസിലാക്കാന്‍ പോകുന്നില്ലെന്നാണ് കമന്റുകള്‍.

അടുത്ത മാസം ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയം നടക്കുകയാണ്

അതേ സമയം ഉദ്ഘാടനങ്ങള്‍ക്ക് പുറമേ സിനിമയുമായി ബന്ധപ്പെട്ടും മറ്റുമായി റോബിന്‍ തിരക്കിലാണ്. അടുത്ത മാസം ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയം നടക്കാന്‍ പോവുകയാണ്. അതിന്റെ മുന്നൊരുക്കങ്ങളിലാണ് താരങ്ങള്‍. ഇതിനിടയില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങളെയും വിവാദങ്ങളെയും മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് പോവുക എന്നതാണ് ലക്ഷ്യമെന്ന് റോബിന്‍ തന്നെ പറയുന്നു.

റോബിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X