അവിഹിതവുമില്ല, ആരോപണങ്ങളുമില്ല! ഫിറോസിനെയും സജ്‌നയെയും പിരിച്ചത് നാട്ടുകാരോ? സോഷ്യല്‍ മീഡിയ പ്രതികരണം

മലയാളം ബിഗ് ബോസില്‍ ആദ്യമായി പങ്കെടുക്കുന്ന ദമ്പതിമാരാണ് ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും. മൂന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടെത്തിയ ഇരുവരും വളരെ പെട്ടെന്നാണ് ആരാധകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. എന്നാല്‍ മത്സരത്തിന്റെ പാതി വഴിയില്‍ താരങ്ങള്‍ പുറത്താവുകയായിരുന്നു.

ഏറ്റവും പുതിയതായി ഇരുവരും വിവാഹജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചതാണ് വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ സജ്‌നയാണ് ഫിറോസുമായി പിരിഞ്ഞെന്നും ഡിവോഴ്‌സ് ചെയ്യാന്‍ പോവുകയാണെന്നും ആദ്യം പറയുന്നത്. പിന്നാലെ ഇതിന് മറുപടിയുമായി ഫിറോസുമെത്തി.

sajina-firoz

സജ്‌നയുടെ അഭിമുഖം കണ്ടതോടെയാണ് താനിതിന് മറുപടിയുമായി വന്നതെന്നാണ് ഫിറോസ് പറഞ്ഞത്. എന്നാല്‍ ഇരുവരും പരസ്പരം കുറ്റപ്പെടുത്താനോ ആരോപണങ്ങള്‍ ഉന്നയിക്കാനോ തയ്യാറായിട്ടില്ല. ഇതിനര്‍ഥം ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് പിരിച്ചുവെന്നാണോന്ന് ചോദിക്കുകയാണ് ആരാധകര്‍. ഫിറോസിന്റെ അഭിമുഖത്തിന് താഴെ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ഒരുമിക്കണമെന്നാണ് ഫിറോസിനോടും സജ്‌നയോടും ആരാധകര്‍ ഒരുപോലെ പറയുന്നത്. സജ്‌നയേക്കാള്‍ നല്ലൊരു പങ്കാളിയെ ഫിറോസിന് കിട്ടില്ല. രണ്ടു പേരും നല്ല ജോഡിയായിരുന്നു. സജ്‌നയുടെ കാര്യത്തിലും അങ്ങനെ തന്നെ. നേരത്തെ ഡിവോഴ്‌സ് ചെയ്തിട്ടുള്ള ആളായത് കൊണ്ട് ആദ്യ ഭര്‍ത്താവിനെ വെച്ച് നോക്കുമ്പോള്‍ ഫിറോസ് സജ്‌നയ്ക്ക് ഏറ്റവും നല്ല ഭര്‍ത്താവായിരുന്നു.

ഫിറോസ് ഈ വീഡിയോയില്‍ ഒരിക്കലും തന്റെ ഭാര്യയെ കുറിച്ച് ഒരു മോശവും പറയുന്നില്ല. അതുപോലെ തന്നെ സജ്‌നയും ഫിറോസിനെ പറ്റി മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. ഇരുവരും അഭിമുഖം കൊടുത്ത ചാനലുകാരാണ് അവരുടെ തമ്പ്‌നെയിലില്‍ എന്തൊക്കെയോ വൃത്തികെട്ട രീതിയില്‍ ആക്കിയത്.

പരസ്പരം വളരെ അധികം സ്‌നേഹവും പിരിയാന്‍ വയ്യാത്ത വിധം ഇഷ്ട്ടവുമാണ് പിരിഞ്ഞതിന് ശേഷമുള്ള ഇവരുടെ സംസാരത്തില്‍. ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരെ നാട്ടുകാര്‍ തല്ലിപ്പിരിച്ചത് ആണെന്ന്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാന്‍ സ്വന്തം ലൈഫ് വരെ കോഞ്ഞാട്ടയാക്കാന്‍ നടക്കുന്ന കുറെ ജീവികള്‍.

ഇനി ചാനലിന് റീച്ച് കിട്ടാന്‍ വേണ്ടി മറ്റൊരു യൂട്യൂബ് ചാനലായ മല്ലു ഫാമിലി ഇതുപോലൊരു കണ്ടന്റ് ചെയ്തിരുന്നു. ഡിവോഴ്‌സ് ചെയ്യുന്നു എന്ന് പറഞ്ഞ് എല്ലാവരെയും പറ്റിക്കാനുള്ള ശ്രമമാണോ എന്ന് കൂടി നേക്കണം. കാരണം ഇരുവരും ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ ഇതു പോലെ പ്രാങ്ക് ചെയ്തിരുന്നു എന്നാണ് ഒരാള്‍ ചൂണ്ടി കാണിക്കുന്നത്.

sajina-firoz

ഡിവോഴ്‌സ് ചെയ്ത മുന്‍ ഭാര്യയില്‍ നിന്ന് ഇതിനേക്കാള്‍ മാന്യത സ്വപ്നത്തില്‍ പോലും കിട്ടുമോ എന്നത് സംശയമാണ് ഫിറോസേ... ആ കുട്ടിയോട് എനിക്ക് നല്ല മതിപ്പു തോന്നുന്നു. ഡിവോഴ്‌സിന് താല്പര്യം ഇല്ലായിരുന്നെങ്കില്‍ ആ കുട്ടികളെ ഓര്‍ത്തു ഒത്ത് തീര്‍പ്പ് ആകാമായിരുന്നില്ലേ? ഇനി ചാനലില്‍ വന്നിരുന്നു ഗീര്‍വാണം വിട്ടിട്ടു എന്താ കാര്യമെന്നാണ് ആരാധകര്‍ ഫിറോസിനോട് ചോദിക്കുന്നത്.

സജ്‌നയ്ക്കും ഫിറോസിനും തമ്മില്‍ ഒരു പ്രശ്‌നം ഇല്ല. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ഒരു ഇന്റര്‍വ്യൂ. ഞങ്ങള്‍ പൊട്ടന്‍മാരൊന്നും അല്ല. യാതൊരു പ്രശ്‌നവും ഇല്ലാതെ ആരും പിരിയില്ല. രണ്ടു പേരും പരസ്പരം പരാതികളും, കുറ്റപ്പെടുത്തലും കൂടി പോയതിന്റെ പേരില്‍ പിരിയേണ്ടി വന്നു. വിട്ടുകൊടുക്കാനും മൗനം പാലിക്കാനും ഒരാള്‍ ശ്രമിച്ചില്ല. ഒന്നിച്ചുള്ളപ്പോള്‍ വാശിയും സ്വന്തം കഴിവു തെളിയിക്കലും കാരണം പിരിഞ്ഞവര്‍ ഇനി വെളുപ്പിച്ചിട്ടു കാര്യമില്ല.

രണ്ടാളുടെയും ഇന്റര്‍വ്യൂ കണ്ടാല്‍ തോന്നും ഒരു കുഴപ്പവും ഇല്ലെന്ന്. സ്‌നേഹം മാത്രം ഉള്ളവരെ മറ്റാരോ ചേര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്തുവാന്‍ തീരുമാനിച്ചതു പോലെ, രണ്ടാളും മനസ്സില്ലാതെ സമ്മതിച്ചതാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ പ്രശ്‌നങ്ങള്‍ കാരണം വഴക്കും അടിയും കേസും പ്രശ്‌നവും ഇല്ലാതെ ഒന്നിച്ച് ഒത്തു പോകാന്‍ കഴിയാത്തവര്‍ പിരിയുക അതാണ് നല്ലതെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X