എല്ലാ ഉഡായിപ്പും പൊളിഞ്ഞ് വീണപ്പോള്‍ പൊങ്ങി വന്നതാവും! റിനോഷിന്റെ ആരോപണങ്ങളില്‍ ബിഗ് ബോസ് ആരാധകര്‍
ബിഗ് ബോസ് മലയാളം ഷോയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ വിന്നറായ അഖില്‍ മാരാരുടെ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. അഖിലിന്റെ പ്രതികരണങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.
എന്നാല്‍ അഖിലിനെ വിമര്‍ശിച്ചും പരിഹസിച്ചു കൊണ്ടും എത്തുകയാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ റിനോഷ് ജോര്‍ജ്. അഞ്ചാം സീസണില്‍ മത്സരിച്ച റിനോഷ് വീടിനകത്ത് നടന്ന സംഭവങ്ങളെ കുറിച്ചും മറ്റുമൊക്കെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ റിനോഷിന്റെ ആരോപണം അസൂയയും കുശുമ്പും കൊണ്ടാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഈ വിഷയത്തെപ്പറ്റി ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നടക്കുന്ന പുതിയ ചര്‍ച്ചയിങ്ങനെയാണ്...

'ബിഗ് ബോസ് സീസണ്‍ 5 കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയി. പക്ഷെ ഇവന്റെ ഉള്ളിലെ പക ഇത് വരെ അടങ്ങിയിട്ടില്ല. ചുമ്മാ വാഴ ആയി ഇരുന്നു മറ്റുള്ളവര്‍ക്കു ഇരട്ട പേരും ഇട്ടു ഇടയ്ക്കു വ..**എന്നും പറഞ്ഞു നടന്നാല്‍ കപ്പ് അടിക്കാം എന്നതായിരിന്നു ഇവന്റെ ഗംഭീര ഗെയിം പ്ലാന്‍..
പക്ഷെ അഖില്‍ മാരാര്‍ എന്ന സൂപ്പര്‍ പ്ലെയറിന്റെ മുന്‍പില്‍ ഇവന്റെ എല്ലാ ഉടായിപ്പ് പ്ലാനും പൊളിഞ്ഞു വീണു. അതിന്റെ ചൊരുക്ക് ആണ് ഒരു വര്‍ഷം ആയിട്ടും റിനോഷ് തീര്‍ക്കുന്നത്.
റിനോഷ് ഒരു തോല്‍വിയും പേഴ്‌സണല്‍ ഗഡ്ജ് തീര്‍ക്കുന്നതാണ് എന്നുള്ളതിന് തെളിവുകള്‍..
1. ജുനൈസ്-മാരാര്‍ ഫിസിക്കല്‍ അസാള്‍ട്ട് നടന്നത് എഡിറ്റ് ചെയ്തു എന്നാണ് റിനോഷ് പറയുന്നത്. അങ്ങനെ നടന്നിട്ടും അഖില്‍-ജുനൈസ് ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയി തുടരുന്നു. അവര്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലാത്തത് എന്ത് കൊണ്ട്?
വേറൊരു കോണ്ടെസ്റ്റന്റും ഈ വിവരം ഇതുവരെ പറയാതെ ഇരുന്നതും റിനോഷിനെ സപ്പോര്‍ട്ട് ചെയ്‌തോണ്ട് പുറത്തു വരാത്തതും എന്ത് കൊണ്ട്? ജുനൈസ് പോലും ഈ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ ഇരിക്കുന്നത് എന്ത് കൊണ്ട്?

2. ജുനൈസ്-റിനോഷ് നല്ല ഫ്രണ്ട്സ് ആയിരിന്നു ഹൗസിന്റെ ഉള്ളില്‍. ഇപ്പോള്‍ അവര്‍ തമ്മില്‍ അത്ര ബോണ്ട് ഇല്ലാത്തത് എന്തുകൊണ്ട്? റിനോഷ് ഏഷ്യാനെറ്റിന് വേണ്ടി പടച്ചു വിടുന്ന നുണകള്‍ ആണെന്ന അറിയാവുന്നത് കൊണ്ടാണ് ജുനൈസ് മിണ്ടാതെ ഇരിക്കുന്നത് എന്നത് പകല്‍ പോലെ സത്യം.
3. ബിഗ് ബോസ് സീസണ്‍ 5 ലെ എല്ലാ മത്സരാര്‍ത്ഥികളും ഇപ്പോഴും നല്ല ബന്ധത്തില്‍ തുടരുന്നു. ഇടയ്ക്ക് കൂടുന്നു. ഹൗസില്‍ ശത്രുക്കള്‍ ആയിരുന്ന ശോഭ-അഖില്‍ പോലും നല്ല സുഹൃത്തുക്കള്‍ ആയി മാറി. എന്നിട്ടും റിനോഷ് മാത്രം ആരോടും ഒരു ബന്ധവും ഇല്ലാതെ മാറി നില്‍ക്കുന്നത് എന്ത് കൊണ്ടാണ്? മനസ്സില്‍ പക കൊണ്ട് നടക്കുന്നത് കൊണ്ടല്ലേ.
4. ഹൗസില്‍ പെങ്ങള്‍ ആയി നടന്നിരുന്ന ശ്രുതി പോലും ഇപ്പോള്‍ റിനോഷിനെ ഒഴിവാക്കി നടക്കുന്നത് ഇവന്‍ ഉടായിപ്പു ആണെന്ന് അറിഞ്ഞിട്ടല്ലേ?
അഖില്‍ മാരാര്‍ കപ്പ് നേടിയതില്‍ ഉള്ള അസൂയ, കുശുമ്പ്, പക, പ്രതികാരം എന്നിവയാണ് ഈ കുണുവാവയുടെ വീഡിയോ വഴി പുറത്തു വരുന്നത്. ഇതുപോലെ ഒരു വിഷം ഉള്ളില്‍ കൊണ്ട് നടക്കുന്ന വ്യക്തിയെ പൊക്കി കൊണ്ട് നടക്കുന്ന ഫാന്‍സിനോട് (അങ്ങനെ ഒരു കൂട്ടര്‍ ഇല്ല. പഴയ പിആര്‍ ടീമ്‌സ് തന്നെയാണ് ഇപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നത്) സഹതാപം മാത്രം.. എന്നും പറഞ്ഞാണ് ബിഗ് ബോസ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications