ദിലീപിന്റെ മകളാണെന്നുള്ള ഒരു കുറവേ ഉള്ളു! മീനാക്ഷി ദിലീപിനെതിരെ വീണ്ടും സൈബര്‍ ആക്രമണം

നടന്‍ ദിലീപിനെ പോലെ മകള്‍ മീനാക്ഷി ദിലീപും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ്. പൊതുസമൂഹത്തിന് മുന്‍പിലോ ക്യാമറയ്ക്ക് മുന്‍പിലോ അധികം പ്രത്യക്ഷപ്പെടാന്‍ താല്‍പര്യപ്പെടാത്ത ആളാണ് മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് മീനാക്ഷിയെ പുറംലോകത്തേക്ക് കാണാറുള്ളു. എന്നാല്‍ അടുത്ത കാലത്തായി താരപുത്രിയുടെ വീഡിയോസ് നിരന്തരം പുറത്ത് വരാറുണ്ട്.

ഏറ്റവും പുതിയതായി നടി നമിത പ്രമോദിന്റെ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ മീനാക്ഷിയും എത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. നമിതയും മീനാക്ഷിയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ നടന്‍ നാദിര്‍ഷയുടെ മകളുടെ കൂടെയായിരുന്നു മീനാക്ഷിയും എത്തിയത്.

meenakshi-dileep

എന്നാല്‍ താരപുത്രിയുടെ വീഡിയോ പുറത്ത് വന്നതോടെ പലരും മീനൂട്ടിയെ വിമര്‍ശിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ദിലീപിന്റെ മകള്‍ എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളിലെല്ലാം ദിലീപിന്റെ മകള്‍ എന്നേ ഉണ്ടായിരുന്നുള്ളു. 'പത്തു മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മക്ക് ഒരു റോളുമില്ല. ദിലീപിന്റെ മകളായത് മാത്രമേ ആ കൊച്ചിനുള്ള ആകെയൊരു കുറവ്. മഞ്ജുവിന്റെ മകള്‍ ആണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം',

ഈ കുട്ടിക്ക് ദിലീപിന്റെ ഛായയും മാനറിസവും ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും. അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി മീനാക്ഷി വന്നിറങ്ങിയ ലുക്ക് ഇതിന് മുന്‍പ് മഞ്ജു റേഞ്ച് റോവറില്‍ വന്നിറങ്ങിയ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷിക്ക് ജാഡയാണെന്നും തലക്കനവും അഹങ്കാരവും ഉണ്ടെന്നും പറയുന്നവരുണ്ട്. ഇത്രയൊക്കെ കോടികള്‍ ആസ്തിയുള്ള കുട്ടിക്ക് ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ പറയുന്നു.

ഇത്തവണ മാധ്യമങ്ങളുടെ മുന്നിലേക്ക് വരാന്‍ പോലും കൂട്ടാക്കാതെ ഒഴിഞ്ഞ് മാറി പോവുകയായിരുന്നു മീനാക്ഷി ചെയ്തത്. എന്നാല്‍ മുന്‍പും മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ മീനാക്ഷി ശ്രമിക്കാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകളും പ്രചരണങ്ങളുമൊക്കെ അത്ര സുഖകരമല്ലാത്തത് കൊണ്ടാവും മീനൂട്ടി മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

meenakshi

ദിലീപ്- മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമര്‍ശനങ്ങള്‍ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ തുടങ്ങി.

മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തു. ഇതിനിടയില്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി. എന്നാല്‍ എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

മാതാപിതാക്കളെ പോലെ മീനാക്ഷിയും അഭിനയത്തിലേക്ക് വരുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരുന്നത്. ഇടക്കാലത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടറാവണമെന്ന് ആഗ്രഹത്തില്‍ അടിയുറച്ച് നില്‍ക്കുകയായിരുന്നു മീനൂട്ടി. മകളുടെ ആഗ്രഹത്തിന് ദിലീപും ഒപ്പം നിന്നു. ചെന്നൈയില്‍ പഠിച്ച് കൊണ്ടിരിക്കുന്ന താരപുത്രി വൈകാതെ ഡോക്ടറായേക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X