ഡാന്‍സാണെങ്കില്‍ അമ്മയുടെ കഴിവ്! അല്ലെങ്കില്‍ അമ്മയെ ഒഴിവാക്കിയ മൂദേവി; വീണ്ടും കിടിലന്‍ ഡാൻസുമായി മീനൂട്ടി

താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള ആളാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യര്‍-ദിലീപ് താരങ്ങളുടെ മകളായ മീനാക്ഷി ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. പ്രധാനമായും താരപുത്രി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഒക്കെയായിരിക്കും കാരണം.

ഇപ്പോഴിതാ അതിമനോഹരമായൊരു ഡാന്‍സ് വീഡിയോയുമായിട്ടാണ് മീനൂട്ടി എത്തിയിരിക്കുന്നത്. സാധാരണ ലഭിക്കാറുള്ളത് പോലെ ഇത്തവണയും മീനാക്ഷിയെ അഭിനന്ദിച്ച് കൊണ്ടാണ് ആരാധകരും കമന്റുകളുമായി വന്നത്. എന്നാല്‍ ചിലര്‍ മീനാക്ഷിയെയും മഞ്ജു വാര്യരെ കുറിച്ചും പറഞ്ഞ് പരിഹാസങ്ങളുമായി എത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം.

meenakshi

ദിലീപും മഞ്ജു വാര്യരും പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് മുതലാണ് മകള്‍ മീനാക്ഷി ദിലീപും വാര്‍ത്തകളില്‍ നിറഞ്ഞത്. അമ്മയുടെ കൂടെ പോവാതെ അച്ഛന്റെ കൂടെ ജീവിക്കാനായിരുന്നു മീനാക്ഷി തീരുമാനിച്ചത്. ഇതും വലിയ വിമര്‍ശനമാണ് താരപുത്രിയ്ക്ക് നേടി കൊടുത്തത്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ മീനൂട്ടി അംഗീകരിക്കപ്പെട്ടു.

പിതാവിനൊപ്പം പൊതുവേദികളിലും താരവിവാഹങ്ങളിലുമൊക്കെ മീനാക്ഷിയും സജീവ സാന്നിധ്യമായി. ആദ്യം ക്യാമറക്കണ്ണുകളില്‍ നിന്നും ഓടിയൊളിച്ചിരുന്ന ആളിപ്പോള്‍ ക്യാമറയും ഫേസ് ചെയ്ത് തുടങ്ങി. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാമിലും താരപുത്രി സജീവമാകുന്നത്. തന്റെ ഫോട്ടോസും കൂട്ടുകാരികളുടെ കൂടെയുള്ളതും ഇടയ്ക്ക് ഡാന്‍സ് വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങി.

ഏറ്റവും പുതിയതായി ചെന്നൈ എക്‌സ്പ്രിലെ 'തിത്‌ലി' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന വീഡിയോയാണ് താരപുത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് പ്രത്യേകിച്ച് ക്യാപ്ഷനൊന്നുമില്ലെങ്കിലും ഒരു ചിത്രശലഭത്തിന്റെ ഇമോജി മാത്രമാണ് മീനൂട്ടി കൊടുത്തിരിക്കുന്നത. സിംപിള്‍ ലുക്കില്‍ കലംകാരി കുര്‍ത്തയാണ് വേഷം.

meenakshi

അസാമാന്യ മെയ്‌വഴക്കത്തോടെയും ചടുലമായിട്ടും ഡാന്‍സ് കളിച്ച താരപുത്രിയ്ക്ക് ആശംസാപ്രവാഹമാണ്. അമ്മ മഞ്ജു വാര്യര്‍ നര്‍ത്തകിയാണെങ്കിലും ആ കഴിവുകളോട് ഒപ്പം നില്‍ക്കുന്ന പ്രകടനം മീനൂട്ടി ഇതുവരെ കാഴ്ച വെച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അതുപോലെ തോന്നിപ്പിക്കുന്ന പ്രകടനമാണെന്നാണ് പൊതു അഭിപ്രായം.

മീനാക്ഷിയുടെ വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. 'അമ്മയുടെ കഴിവ് എന്ന് പറഞ്ഞ് കുറേ പേര്‍ ഇപ്പോള്‍ വരുമെന്നാണ്' ഒരാള്‍ പറയുന്നത്. എന്നാല്‍ ഇത് അച്ഛന്റെയോ അമ്മയുടെയോ കഴിവുകളല്ല. ഇത് മീനാക്ഷി ഡാന്‍സ് പഠിച്ചു നേടിയ അവളുടെ സ്വന്തം കഴിവാണ്. മീനൂട്ടി ഏത് വീഡിയോ ഇട്ടാലും കമന്റ് ബോക്‌സില്‍ ജൂനിയര്‍ മഞ്ജു, അമ്മയുടെ കഴിവ്, എന്നൊക്കെ പറയുന്നത് കാണാം.

ചിലര്‍ ഡാന്‍സ് വീഡിയോ ആണെങ്കില്‍ അമ്മയുടെ മകള്‍, അമ്മയുടെ കഴിവ് എന്നൊക്കെ പറഞ്ഞ് നല്ല കമന്റുകള്‍ ഇടും. അല്ലെങ്കില്‍ ഇതേ ആളുകള്‍ തന്നെ അമ്മയെ ഒഴിവാക്കിയ മൂദേവി എന്നും പറഞ്ഞ് വരും. ആളുകള്‍ പലവിധമായത് കൊണ്ട് എങ്ങോട്ടും ചാടും. മീനൂട്ടി അടിപൊളിയായി ജീവിക്കാനാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

മീനാക്ഷിയുടെ വീഡിയോ

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X