ഡിവോഴ്‌സായെന്ന് മാത്രം പറയല്ലേ! ഇമോഷണല്‍ പോസ്റ്റിന് പിന്നാലെ നസ്രിയയോട് അഭ്യാര്‍ഥനയുമായി സോഷ്യല്‍ മീഡിയ

ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് നടന്‍ ഫഹദ് ഫാസിലും നസ്രിയയും പറഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു പലരും കുറ്റമായി കണ്ടെത്തിയത്. വിവാഹനിശ്ചയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇത്തരം ചോദ്യങ്ങളെ താരങ്ങള്‍ക്ക് നേരിടേണ്ടി വരികയും ഫഹദ് അസ്വസ്ഥനായി പെരുമാറുകയും ചെയ്തിരുന്നു.

പിന്നീടിങ്ങോട്ടുള്ള താരങ്ങളുടെ ജീവിതം കണ്ട് വിമര്‍ശിച്ചിരുന്നവര്‍ പോലും അസൂയപ്പെട്ടിട്ടുണ്ടാവും. അത്രത്തോളം സന്തോഷത്തിലും സ്‌നേഹത്തിലുമാണ് ഇരുവരും ജീവിച്ചത്. എന്നാലിപ്പോള്‍ താന്‍ കുറച്ച് നാളായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നസ്രിയ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച എഴുത്ത് വൈറലായതോടെ നടി പറയാനുദ്ദേശിച്ച സംഭവമെന്താണെന്ന് അറിയാതെ ആരാധകരും കുഴഞ്ഞു.

nazriya-nazim-fahadh

വൈകാരികമായിട്ടും അല്ലാതെയും താന്‍ പ്രശ്‌നത്തിലായിരുന്നുവെന്നും അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. തിരിച്ച് ജീവിതത്തിലേക്ക് വാരന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി വേണമെന്നുമൊക്കെയാണ് നസ്രിയ പറഞ്ഞത്. മാത്രമല്ല സുഹൃത്തുക്കളായ താരങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ വിളിച്ചപ്പോഴും താന്‍ ഫോണ്‍ എടുക്കുകയോ അവരുടെ മെസേജുകള്‍ക്ക് മറുപടി കൊടുക്കുകയോ ഒന്നു ചെയ്തിട്ടില്ലെന്നും അതിന് കാരണം ഇതാണെന്നും നടി സൂചിപ്പിച്ചു.

എന്നാല്‍ നസ്രിയ പറയാന്‍ ഉദ്ദേശിച്ചത് ഫഹദുമായി വേര്‍പിരിയുകയാണെന്ന് മാത്രം ആവരുതേ എന്ന അപേക്ഷയുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 'ദയവായി മറ്റ് സെലിബ്രിറ്റികള്‍ ചെയ്യുന്നത് പോലെ വിവാഹമോചനം പ്രഖ്യാപിക്കരുത്. നിങ്ങളുടെ കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. അതൊരു വിവാഹമോചന പ്രഖ്യാപനമാണെന്ന് തോന്നല്‍ ഉണ്ട്. വളരെ ആശങ്കയോടെയാണ് നിങ്ങളുടെ പോസ്റ്റ് മുഴുവനും ഞാന്‍ വായിച്ചത്. മറ്റെന്ത് ഇല്ലെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നത് പോലെ നീ തീര്‍ച്ചയായും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നാണ്' നസ്രിയയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റായി പറഞ്ഞിരിക്കുന്നത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഫഹദും നസ്രിയയും പ്രണയത്തിലാവുന്നത്. ഇരുവരും സിനിമയില്‍ ഭാര്യ, ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിച്ചത്. ഒരു പ്രത്യേക സീനില്‍ നസ്രിയയാണ് ഫഹദിനോട് ഇഷ്ടം അറിയിക്കുന്നത്. അങ്ങനെ 2014 ഓഗസ്റ്റില്‍ താരങ്ങള്‍ വിവാഹിതരായി. ആ സമയത്ത് നസ്രിയയ്ക്ക് പത്തൊന്‍പത് വയസും ഫഹദ് ഫാസിലിന് 31 വയസുമായിരുന്നു. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസവും ഉണ്ടായിരുന്നു. ഇത് ചൂണ്ടി കാണിച്ചാണ് ചിലര്‍ പരിഹാസങ്ങളുമായി എത്തിയത്.

nazriya-nazim-fahadh

പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തില്‍ ജീവിച്ച് കാണിച്ചാണ് ഫഹദും നസ്രിയയും വിമര്‍ശകരുടെ വായടപ്പിച്ചത്. നസ്രിയ ജീവിതത്തിലേക്ക് വന്നതോടെയാണ് ഫഹദിന്റെ മാറ്റങ്ങളുടെ തുടക്കമെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ഫാസില്‍ വ്യക്തമാക്കിയത്. വിവാഹത്തിന് ശേഷമാണ് ഫഹദ് മഹേഷിന്റെ പ്രതികാരമടക്കമുള്ള സിനിമകളിലൂടെ സൂപ്പര്‍താര നിരയിലേക്ക് വളരുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി ഫഹദ് മാറി.

ഇരുവരും ചേര്‍ന്ന് നിര്‍മാണ കമ്പനി തുടങ്ങുകയും വീണ്ടും ഒരുമിച്ച് അഭിനയിക്കുകയുമൊക്കെ ചെയ്തിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഫഹദിനും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും താരങ്ങളെ ബാധിച്ചിട്ടില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബേസില്‍ ജോസഫിനൊപ്പം സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് നസ്രിയ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്. ഈ സിനിമയ്ക്ക് ഗംഭീര റിപ്പോര്‍ട്ടാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്.
ഇതിന് ശേഷമാണ് നസ്രിയ സോഷ്യൽ മീഡിയയിൽ നിന്ന് പോലും മാറി നിന്നത്. വൈകാരികമായി പോലും പ്രശ്നങ്ങൾ വന്നതിനാലാണ് താനങ്ങനെ മാറി നിന്നതെന്നാണ് നസ്രിയ വ്യക്തമാക്കിയത്.

More from Filmibeat

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X