വിവാഹത്തിന് മുന്‍പും താമസം അവിടെയാണോ? കല്യാണം വരെയെങ്കിലും സ്വന്തം വീട്ടില്‍ നിന്നൂടേ? ദിയയോട് ആരാധകര്‍

താരപുത്രിയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയയെ ഓസി എന്നാണ് എല്ലാവരും വിളിക്കുന്നത്. മൂത്തമകള്‍ അഹാന സിനിമാ നടിയായി തിളങ്ങി നില്‍ക്കുമ്പോള്‍ അനിയത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തുന്നത്. പിന്നാലെ കാമുകനെ പുറംലോകത്തിന് പരിചയപ്പെടുത്തി. വീട്ടുകാരുടെ സമ്മതം കൂടി കിട്ടിയതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കും എത്തി. സെപ്റ്റംബറില്‍ നടക്കുന്ന വിവാഹത്തിന് വേണ്ടി സ്വര്‍ണം വാങ്ങിക്കാനും വസ്ത്രങ്ങള്‍ വാങ്ങിക്കാനുമൊക്കെയുള്ള തിരക്കിലാണ് താരപുത്രിയിപ്പോള്‍.

diya-krishna-aswin

ഇതിനിടെ അശ്വിന്റെ വീട്ടിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം പോയതുമൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ ദിയ കാണിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും അശ്വിന്റെ അമ്മയുണ്ടാക്കുന്ന വിഭവങ്ങളെ കുറിച്ച് പറഞ്ഞാണ് പുതിയൊരു വീഡിയോയുമായി ഓസി എത്തിയിരിക്കുന്നത്.

ബാക്കി വന്ന ഇഡ്ഡ്‌ലി കൊണ്ട് ഫ്രൈ ചെയ്യുന്നൊരു വെറൈറ്റി വിഭവത്തെ പറ്റിയായിരുന്നു വീഡിയോയിലൂടെ ദിയ കാണിച്ചത്. മുന്‍പ് അമ്മായിയമ്മയുടെ അച്ചാര്‍ ബിസിനസിനെ കുറിച്ചും മറ്റുമൊക്കെ താരപുത്രി കാണിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പേ ഭര്‍ത്താവിന്റെ വീട്ടില്‍ താമസം ആരംഭിച്ചോ എന്ന് ചോദിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

'ഓസി ദയവായി നിങ്ങളുടെ കുടുംബത്തോടും മാതാപിതാക്കളോടും ഒപ്പം നല്ല സമയം ചെലവഴിക്കാനാണ് ഒരാള്‍ പറയുന്നത്. കാരണം നിങ്ങള്‍ക്ക് ഈ സമയം ഒരിക്കലും തിരികെ ലഭിക്കില്ല.

വിവാഹശേഷം അശ്വിന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. എന്നാല്‍ വിവാഹശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തെയും വീടിനെയും ശരിക്കും നഷ്ടമായത് പോലെ തോന്നും. പിന്നീട് നിരാശപ്പെട്ടിട്ട് കാര്യമില്ലെന്നാണ്' ഒരു ആരാധകന്‍ പറഞ്ഞത്.

എന്നാല്‍ ഇതിന് താഴെ കമന്റുമായി മറ്റ് ചിലരും എത്തി. ഇരുപത്തിയേഴ് വര്‍ഷമായിട്ടും അവര്‍ ജീവിച്ചത് സ്വന്തം വീട്ടില്‍ തന്നെയല്ലേ, പിന്നെ എന്താ കുഴപ്പമെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ എനിക്ക് ഇരുപത്തിയേഴ് വയസില്ലെന്നും 25 വയസ്സേ ഉള്ളുവെന്നും പറഞ്ഞ് ദിയ തമാശരൂപേണ ഈ കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ്.

ദിയയുടെ പുതിയ വീഡിയോയുടെ താഴെ ആശംസകള്‍ അറിയിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും നൂറുക്കണക്കിന് ആരാധകരാണ് എത്തിയിരിക്കുന്നത്. ചിലര്‍ അശ്വിന്റെ വീട്ടിലെ അടുക്കളയെയും അവിടുത്തെ വൃത്തിയില്ലായ്മ ചൂണ്ടി കാണിച്ചും എത്തിയിരുന്നു. എന്നാല്‍ ഇത് മോഡുലാര്‍ അടുക്കള അല്ല. ഉള്ള സ്ഥലത്ത് 'കഠിനാധ്വാനം ചെയ്ത് ചെറുകിട ബിസിനസ് നടത്തുന്ന ഒരു സാധരണ വീട്ടമ്മയുടെ അടുക്കളയാണ്.

diya-krishna-aswin

ഒരേ സമയം പല പണികള്‍ ചെയ്യുമ്പോള്‍ അടുക്കള വൃത്തിക്കേടാകും. അത് അവരുടെ ജോലി കഴിയുമ്പോള്‍ം. ഒരു വീട്ടിലെ സാധാരണ ജോലികള്‍ അല്ല ഒരേ സമയം ഒരുപാട് ജോലികള്‍ ചെയ്യുന്നതാണ്, അതില്‍ കുറ്റം കണ്ടുപിടിക്കേണ്ടെന്നാണ് ഒരാള്‍ പറയുന്നത്.

ദിയ വളരെ ലക്കിയാണ്. ഇതുപോലെ റൊമാന്റിക്കും കെയറിങ്ങുമായിട്ടുള്ള ഒരു ജീവിത പങ്കാളിയെ കിട്ടാന്‍ ഈ കാലത്ത് സാധ്യമല്ല. അശ്വിന്‍ വളരെ കഴിവുള്ള വ്യക്തിയാണ്. എല്ലാ കാര്യത്തിലും അവന്‍ ദിയയെ പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.

ദിയയുടെ ആദ്യ ലവറും അശ്വിനും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ എന്നും ചോദിച്ച് ഒരാള്‍ എത്തിയിരുന്നു. അയാള്‍ക്ക് വേണ്ടത് ഒരു അടിമയെ ആയിരുന്നു. അശ്വിനും വേണ്ടത് സൂപ്പറായിട്ടുള്ള ഒരു പങ്കാളിയെയാണ്. രണ്ടാള്‍ക്കും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ആശംസകള്‍.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X