അന്ന് തരംതാഴ്ത്തിയവര്‍ ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാവും! ലക്ഷ്മി നായരുടെ സന്തോഷത്തില്‍ പ്രതികരണവുമായി ആരാധകര്‍

ടെലിവിഷന്‍ അവതാരക എന്നതിലുപരി പാചക വിദഗ്ധയാണ് ലക്ഷ്മി നായര്‍. നിരവധി പാചക പരിപാടികളിലൂടെയാണ് ലക്ഷ്മി ശ്രദ്ധേയാവുന്നത്. പിന്നീട് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചും ലക്ഷ്മി സജീവമായി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചാണ് താരം എത്താറുള്ളത്.

അത്തരത്തില്‍ തന്നെ തേടിയെത്തിയ സന്തോഷത്തെ പറ്റിയാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി നായര്‍ പറഞ്ഞിരിക്കുന്നത്. ദുബായില്‍ നിന്നും ഗോള്‍ഡന്‍ വിസ തനിക്ക് ലഭിച്ചതിനെ പറ്റിയും ആ ചടങ്ങെന്താണെന്നുമാണ് വീഡിയോയില്‍ ലക്ഷ്മി നായര്‍ കാണിച്ചിരിക്കുന്നത്.

lakshmi-nair

ഭര്‍ത്താവിനും മകനും മരുമകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തതും ഷോപ്പിങ്ങിനും മറ്റുമൊക്കെ പോവുന്നതും വീഡിയോയിലൂടെ കാണിച്ചിരുന്നു. എന്നാല്‍ ഇതിനു താഴെ വന്ന ആരാധകരുടെ കമന്റുകളാണ് ശ്രദ്ധേയമാവുന്നത്. ലക്ഷ്മി നായരെ അനുകൂലിച്ചു കൊണ്ടും അവരുടെ പേരില്‍ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളെ പറ്റിയുമൊക്കെ ചിലര്‍ പറഞ്ഞിരിക്കുകയാണ്.

ഏറെ കാത്തിരിപ്പിനൊടുവില്‍ തനിക്ക് വന്നു ചേര്‍ന്ന സന്തോഷത്തെ പറ്റിയായിരുന്നു ലക്ഷമി നായര്‍ പറഞ്ഞത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായില്‍ എത്തിയതും അവിടെ താമസിക്കുന്ന ഹോട്ടല്‍ മുതലുള്ള വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സന്തോഷം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാത്രമല്ല കൊച്ചുമകളായ സരസ്വതിയുടെ ആദ്യത്തെ വിദേശ യാത്ര കൂടിയായിരുന്നു ഇതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. നേരത്തെ ഇങ്ങനൊരു യാത്ര പ്ലാന്‍ ചെയ്‌തെങ്കിലും നടക്കാതെ പോയതാണ്. ഇപ്പോള്‍ എല്ലാം ഒത്തുവന്നപ്പോള്‍ കുടുംബം ഒരുമിച്ച് പോരുകയായിരുന്നു എന്നും വീഡിയോയില്‍ ലക്ഷ്മി പറയുന്നു.

ഭയങ്കര സന്തോഷമുള്ള നിമിഷമായത് കൊണ്ട് അതെല്ലാവരും ഒരുമിച്ച് ആഘോഷിച്ചു. ആളും ബഹളുമൊക്കെ കണ്ടപ്പോള്‍ ആദ്യമൊന്ന് പേടിച്ച് പോയെങ്കിലും മകള്‍ സരസ്വതി എല്ലാം ആസ്വദിച്ചെന്നാണ് ലക്ഷ്മിയുടെ മരുമകളായ അനു പറഞ്ഞത്. അതേ സമയം ലക്ഷ്മിയെ കുറിച്ച് ആരാധകരും അഭിപ്രായങ്ങളുമായി വന്നിരിക്കുകയാണ്.

lakshmi-nair

'എനിക്ക് ലക്ഷ്മി മേമിനെ ഏറെ ഇഷ്ടമായതിന്റെ കാരണം എന്താണെന്ന് അറിയാമോ എന്ന് ചോദിച്ച് കൊണ്ടാണ് ഒരു ആരാധിക എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ടം ആള്‍ക്കാര്‍ തരം താഴ്ത്തി ആരോപണങ്ങള്‍ ഏല്‍പിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജീവിതം കൊണ്ട് സമൂഹത്തിന് സാക്ഷ്യം കൊടുത്ത വ്യക്തിത്വമാണ് അവരുടേത്. ഈശ്വാനുഗ്രഹത്താല്‍ ഉയരങ്ങള്‍ കീഴടക്കി വിജയക്കൊടി പാറിച്ച വ്യക്തി.

അന്നു യുദ്ധത്തിന് വന്നവരുടെ മുഖം ഇപ്പോള്‍ ലജ്ജിച്ച് മഞ്ഞളിച്ചു പോയി കാണും. അതാണ്, അതാണ് വിജയം. എന്തൊരു പോസിറ്റീവ് എനര്‍ജി ആണ് മാം. ലവ യു സോ മച്ച്. നല്ല സന്ദേശം, മാതൃക ഒക്കെ ജീവിതം കൊണ്ട് സമൂഹത്തിന് പകര്‍ന്നു കൊടുത്ത വ്യക്തി. ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ മാം... എന്നുമാണ് ആരാധിക പറയുന്നത്.

ലക്ഷ്മി നായരെ ഭയങ്കര ഇഷ്ടാണെന്ന് പറഞ്ഞാണ് മറ്റ് ചിലരും എത്തിയിരിക്കുന്നത്. അത്രയും വിനയം ഉള്ള ആളാണ്. എത്ര ഉയരങ്ങളില്‍ എത്തിയാലും വിനയം അത് കൈവിടരുത്. പലര്‍ക്കും കാണാത്ത സാധനം അതാണ്. കുടുംബവും വര്‍ക്കും ഒരുപോലെ കൊണ്ടുപോകുന്ന നമ്മളെ മുത്താണ്... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X