ഇവന്മാര്‍ കളിയാക്കി വിട്ടവരെല്ലാം രക്ഷപെട്ടു! മീര നന്ദനെ പരിഹസിച്ച വീഡിയോ, ഇന്ന് ആളിക്കത്തിയെന്ന് ആരാധകര്‍

വിവാഹ ജീവിതത്തിലേക്ക് കടന്നതുമായി ബന്ധപ്പെട്ടാണ് നടി മീര നന്ദന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മീരയുടെ വിവാഹം. ശേഷം നടി ജോലിചെയ്യുന്ന ദുബായിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ മീരയുടെ പഴയൊരു വീഡിയോ വൈറല്‍ ആവുകയാണ്.

ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ മീര ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. അവതാരകയായിട്ടാണ് മീര ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അവതാരകയാവുന്നതിനു മുന്‍പ് ഗായികയാവനാണ് നടി ശ്രമിച്ചത്.

meera-nandan

ഇതിന് മുന്നോടിയായി സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാനുള്ള ഓഡിഷനിലും മീര പങ്കെടുത്തിരുന്നു. പക്ഷേ പാടിയ പാട്ട് മോശമായെന്ന് പറഞ്ഞു മീരയെ അവഗണിക്കുകയായിരുന്നു. അന്ന് പാട്ടുപാടാന്‍ വേണ്ടി ശ്രമിച്ച മീരയെ ചാനലുകാര്‍ അവതാരകയായി തിരഞ്ഞെടുത്തു. അവിടുന്ന് പിന്നെ മീരയ്ക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നില്ല. പല ചാനലുകളിലും അവതാരകയായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിനിമയില്‍ നായികയാവാന്‍ ഉള്ള അവസരം വന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന സിനിമയിലാണ് മീര ആദ്യമായി നായികയാവുന്നത്. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് നിരവധി സിനിമകളിലും അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ നായികയായി മീര നന്ദന്‍ അഭിനയിച്ചു. ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച നടി ദുബായിലേക്ക് പോവുകയും അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയുമാണ്.

വലിയ ഉയരങ്ങള്‍ കീഴടക്കിയെങ്കിലും മീരയുടെ തുടക്കകാലത്തെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പാട്ട് മോശമായതിന്റെ പേരില്‍ വിധികര്‍ത്താക്കളില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

meera-nandan

'മെഹറുബ, മെഹറുബ' എന്ന പാട്ടായിരുന്നു അന്ന് മീര പാടിയത്. പാടി കഴിഞ്ഞതോടെ എന്തെങ്കിലും വിഷമം ഉണ്ടോന്നാണ് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ചോദിച്ചത്. ഇല്ല വിഷമമൊന്നുമില്ല എന്ന് മീര പറയുമ്പോള്‍ പാടുന്ന സമയത്ത് ചിരിയൊന്നും വരുന്നില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളന്മാര്‍ ഏറ്റുപിടിച്ചു. 'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയങ്കരമായിരുന്നു' എന്ന സിനിമ ഡയലോഗ് കൂടി ചേര്‍ത്താണ് മീരയുടെ പഴയ വീഡിയോയും പുതിയ വീഡിയോയും ചേര്‍ത്ത് പ്രചരിക്കപ്പെടുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കമന്റുമായി നടിയും എത്തിയിരുന്നു.

'ചെറിയ കുറവുകള്‍ കണ്ട്് ഒരാളെയും അളക്കരുത്, ലൈഫ് പ്രവചനാധീതമാണ്. അന്ന് തീ കത്തിയില്ല. കത്തിയപ്പോള്‍ അങ്ങ് ആളിക്കത്തി. ഇവന്മാര്‍ കളിയാക്കി വിട്ടവര്‍ എല്ലാം രക്ഷപെട്ടല്ലോ, അതുപോലെ ഇരുന്നു കളിയാക്കുന്ന കുറെ അറിയാം എന്ന് വിചാരിക്കുന്നു ഊള തെണ്ടികള്‍ ഉണ്ട്. ഇവന്മാര്‍ നേരെ പൊട്ടി വീണതാണെന്നാണ് വിചാരം. ദീപക് ദേവിന്റെ എല്ലാരോടുമുള്ള പുച്ഛ ഭാവം, അതാണ് സഹിക്കാന്‍ പറ്റാത്തത്...' എന്നിങ്ങനെ നടിയെ പിന്തുണച്ചും താരങ്ങളെ വിമര്‍ശിച്ചും വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്.

More from Filmibeat

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X