മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നു
ഒരൊറ്റ ഫോട്ടോ കൊണ്ട് സോഷ്യല്‍ മീഡിയയെ വിറപ്പിക്കുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം ഏഴുപത്തിയൊന്ന് ആണെങ്കിലും ഇപ്പോഴും ചുള്ളനായി വിലസുകയാണ് നടന്‍. അതേ സമയം ക്രിസ്റ്റഫര്‍ എന്ന പുത്തന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഇതിനായി വിദേശത്തും നാട്ടിലുമൊക്കെ പ്രേക്ഷകരുടെ മുന്നിലേക്ക് മമ്മൂക്ക എത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ആരാധകരും സഹപ്രവര്‍ത്തകരെയുമൊക്കെ അമ്പരിപ്പിച്ച് കൊണ്ടൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ മരുഭൂമിയിലൂടെ വാഹനം ഓടിച്ച് പോകുന്നതാണ് കാണിക്കുന്നത്. അതിന് പിന്നിലെ രസമെന്താണെന്ന് അറിയാന്‍ കമന്റ് ബോക്‌സ് നോക്കണമെന്ന് മാത്രം. വിശദമായി വായിക്കാം...

ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന് എത്തിയ മമ്മൂട്ടി നായികമാരുടെ കൂടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം അവരുടെ കൂടെ തന്നെ മരുഭൂമിയിലേക്കും യാത്ര നടത്തിയിരിക്കുകയാണ്. നടിമാരായ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, മീര നന്ദന്‍ എന്നിവരാണ് മമ്മൂട്ടിയുടെ കൂടെ ഉണ്ടായിരുന്നത്. മരുഭൂമിയില്‍ നിന്നുമെടുത്ത ചില ചിത്രങ്ങളാണ് ഇവരെല്ലാം പങ്കുവെച്ചതെങ്കില്‍ ഡെസേര്‍ട്ട് ഡ്രൈവിന്റെ വീഡിയോയുമായിട്ടാണ് താരരാജാവ് എത്തിയത്.

ഡെസേര്‍ട്ട് ഡ്രൈവ് എന്ന് മാത്രം ക്യാപ്ഷനില്‍ പങ്കുവെച്ച വീഡിയോയില്‍ നടിമാരെയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ദുബായിലെ മരുഭൂമിയിലേക്കുള്ള യാത്രയാണെന്നും ഹാഷ് ടാഗിലൂടെ മമ്മൂട്ടി സൂചിപ്പിച്ചിരിക്കുകയാണ്. വീഡിയോയില്‍ മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന വാഹനത്തില്‍ മൂന്ന് നടിമാരുണ്ട്. മുന്നില്‍ നടി സ്‌നേഹയും പുറകിലായി ഐശ്വര്യയും മീര നന്ദനുമാണ് ഇരിക്കുന്നത്. വളരെ അനായാസമായി ഡ്രൈവ് ചെയ്ത് തുടങ്ങിയ മമ്മൂട്ടി പിന്നെ സാഹസികതയിലേക്ക് കടന്നു.

മരുഭൂമിയിലെ കയറ്റവും ഇറക്കവുമൊക്കെ സിംപിളായി ചാടി കടന്നതോടെ നടിമാരെല്ലാം കരയാന്‍ തുടങ്ങി. വളരെ സ്പീഡില്‍ വാഹനമൊടിച്ച് ഇറക്കത്തിലേക്ക് ചാടിയതോടെ മൂന്ന് നടിമാരും കരച്ചിലോട് കരച്ചില്‍. ഇതെല്ലാം തമാശയാക്കി ചിരിച്ചോണ്ട് ഇരിക്കുകയാണ് മമ്മൂട്ടിയും. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്നത്.

'ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലാ എന്ന കമന്റാണ് ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത്. ആദ്യം തമാശയായി പറഞ്ഞതാണെങ്കിലും പിന്നീട് എല്ലാരും ഒരേ സ്വരത്തില്‍ ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലാ എന്ന് പറഞ്ഞ് തുടങ്ങി. സിനിമ, ഫോട്ടോഗ്രാഫി, ഡ്രൈവിംഗ് ഇത് മൂന്നും ഇങ്ങേര്‍ക്ക് ഭ്രാന്താണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
ഇങ്ങേരുടെ ലുക്ക്.. പ്രായത്തെ ബഹുമാനിക്കാന്‍ പഠിക്ക് ഇക്കാ, കുട്ടികള്‍ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ നമ്മളെകൊണ്ട് ആവുന്നതാണെങ്കില്‍ അതങ്ങ് സാധിച്ചു കൊടുക്കണം. മക്കളെ രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കേറ്റിവിടല്ലേ. എന്ന് ഏതോ സിനിമയില്‍ പറഞ്ഞിട്ട് ഇപ്പോ മരുഭൂമിലൂടെ വണ്ടി ഓടിച്ചു കളിക്കുവാണോ', എന്നിങ്ങനെ കമന്റകള്‍ നീളുകയാണ്.

അതേ സമയം ചിലര്‍ മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെ കളിയാക്കി കൊണ്ടും എത്തിയിട്ടുണ്ട്. 'മൂന്ന് നായികമാരോടത്ത് മരുഭൂമിയില്‍ വാപ്പ ആറാടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഇജ്ജ് ഇങ്ങനെ പഴയ വണ്ടിയ്ക്ക് പെയിന്റ് അടിച്ചു നടന്നോ', എന്നാണ് ഒരാള്‍ ദുല്‍ഖറിനോടായി പറയുന്നത്. എന്തായാലും നായികമാരുടെ കൂടെയുള്ള മമ്മൂട്ടിയുടെ ഡ്രൈവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications