വീട്ടിലിടുന്ന മാക്‌സിയും ഫാഷനായി! ഇതെന്ത് ജീവിയാണ്, നടി പ്രയാഗ മാര്‍ട്ടിന്റെ ലുക്കിനെ വിമർശിച്ച് സോഷ്യൽ മീഡിയ
സിനിമയില്‍ നിന്നും കുറച്ച് കാലം വിട്ട് നിന്നതിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. നടിയുടെ തിരിച്ച് വരവ് വലിയൊരു മേക്കോവര്‍ നടത്തി കൊണ്ടായിരുന്നു. ഹെയര്‍ സ്‌റ്റൈലില്‍ ഭീകര മാറ്റം വരുത്തിയതോടെ പ്രയാഗ തന്നെയാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലായി.
എന്നാല്‍ പിന്നീട് വസ്ത്രത്തിലും മേക്കപ്പിലുമൊക്കെ നിരന്തരം മാറ്റങ്ങള്‍ വന്ന് തുടങ്ങിയതോടെ നടി വ്യാപകമായി വിമര്‍ശിക്കപ്പെടാന്‍ തുടങ്ങി. ഏറ്റവും പുതിയതായി ഒരു കോളേജില്‍ പരിപാടിയ്‌ക്കെത്തിയ നടിയുടെ വീഡിയോയാണ് വൈറലാവുന്നത്. കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ചെത്തിയ പ്രയാഗയുടെ ലുക്കിനെയും വസ്ത്രത്തെയും പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

അള്‍ട്രാ മോഡേണ്‍ ലുക്കില്‍ എത്തി കോളേജ് പിള്ളേരുടെ മനം കവര്‍ന്ന് പ്രയാഗ മാര്‍ട്ടിന്‍.. എന്ന തലക്കെട്ടോട് കൂടിയാണ് നടിയുടെ വീഡിയോ വൈറലായത്. ഇതിന് പിന്നാലെ വിമര്‍ശനങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഇങ്ങനൊരു തലവാചകം കൊടുത്തതിനെയാണ് ഒരാള്‍ ആദ്യമേ വിമര്‍ശിച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട അഡ്മിന്‍ അറിയുവാന്‍ വേണ്ടി ഒരു ഫോലോവര്‍ എഴുതുന്നു... കാര്യം ഈ ഇന്‍സ്റ്റാഗ്രാം പേജ് സാറിന്റേതാണ്. ഫോണും അതിലുള്ള ഇന്റര്‍നെറ്റും എല്ലാം സാറ് സാറിന്റെ കാശ് കൊടുത്ത് മേടിച്ചതാണെന്നുള്ള കാര്യം അറിയാഞ്ഞിട്ടല്ല, എന്നാലും ഒരു ഫോളോവര്‍ എന്ന നിലക്ക് പറയുകയാണ്... ഒരുമാതിരി കോപ്പിലെ ക്യാപ്ഷന്‍ കൊടുക്കുന്നത് നിര്‍ത്താന്‍ പറ്റുമോ സാര്‍?
അള്‍ട്രാ മോഡല്‍ എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട ഈ ഫോളോവേര്‍സിനെ പറ്റിക്കുന്നത് IPC 420 & IPC S24 Ultra വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റ കൃത്യമാണെന്ന് ഇതിനോടകം സാറിനെ ഓര്‍മ്മപ്പെടുത്തുന്നു. എന്ന് ഫോളോവര്‍, ഒപ്പ്.. എന്നും പറഞ്ഞാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.
അതേ സമയം പ്രയാഗയുടെ ലുക്കിനെയും വേഷത്തെയും കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും വന്നിരിക്കുന്നത്. 'എന്ത് ചെയ്താലും ഒരു മെന ആവാത്ത ഒരു ജീവി, ഇതിന്റെ എല്ലാം പുറകെ ഇത്രേം ക്യാമറയും കൊണ്ട് പോകുന്നത് എന്ത് കണ്ടിട്ടാണോ എന്തോ? പാവം നല്ലൊരു നടി ആയിരുന്നു പെട്ടെന്ന് എന്തോ സംഭവിച്ചു. അതിപ്പോ പുതിയ ഒരു ജീവിയെ കണ്ടാല്‍ നമ്മള്‍ ആണേലും ഫോണ്‍ എടുത്തു ഫോട്ടോ എടുക്കില്ലേ, അത്രയേയുള്ളു.

പശൂന്റെ വാല്‍ ആന്നോ തലയില്‍ ഒരു സൈഡിലോട്ട് വെച്ചേക്കുന്നത്? വീട്ടില്‍ ഇടുന്ന മാക്‌സി വരെ ഫാഷന്‍ ആയി, എന്തോ കണ്ട് പേടിച്ചു തോന്നുന്നു. റിലേ മൊത്തം പോയി. നിങ്ങളുടെ ഇഷ്ട്ടം ആണ് ഏത് കോലത്തില്‍ നടക്കണമെന്നത്. അതുപോലെ തന്നെ ഞങ്ങളുടെ ഇഷ്ടമാണ് ഏത് കോലം ഇഷ്ടപെടണമെന്നുള്ളത്.
പ്രയാഗയുടെ കൂടെ ഷൈന്‍ ടോം ചാക്കോയും ഉണ്ടായിരുന്നെങ്കില്‍ പെര്‍ഫെക്ട് ജോഡി ആവുമായിരുന്നു. രണ്ടാളുടെയും റിലേ പോയതാണ്. പക്ഷെ ഷൈനിനു എന്ത് ചെയ്താലും ഭംഗിയുണ്ട്. ഇതൊരു ജന്തു തന്നെ മയില്‍പീലി പെണ്ണുംപിള്ള, ഇവളുടെ ആദ്യ സിനിമയില്‍ എന്ത് ഭംഗിയായിരുന്നു ഇപ്പോള്‍ തനി കൂതറയായി', തുടങ്ങി പ്രയാഗയുടെ ലുക്കിനെ ഒറ്റയടിക്ക് വിമര്‍ശിക്കുന്ന കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.
എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് എന്നീ സിനിമകളാണ് കഴിഞ്ഞ വര്‍ഷം പ്രയാഗയുടേതായി തിയേറ്ററുകളിലേക്ക് എത്തിയത്. ജമാലിന്റെ പുഞ്ചിരി എന്നൊരു സിനിമ കൂടി വരാനിരിക്കുകയാണ്.


Click it and Unblock the Notifications











