പഴയ ഡ്രസ്സുമിട്ട് ഓട്ടോയിലും ബസിലും പോകുന്നില്ലെന്നേയുള്ളു! മോഹന്‍ലാല്‍ കൂളായി നടക്കാന്‍ കാരണം ഭാര്യയാണ്

മോഹന്‍ലാലിന്റെ കുടുംബത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. രേഖ മേനോനുമായിട്ടുള്ള അഭിമുഖത്തില്‍ ഭര്‍ത്താവിനെക്കുറിച്ചും മക്കളായ പ്രണവിനെയും വിസ്മയയെ കുറിച്ചും ഒക്കെ സുചിത്ര സംസാരിച്ചിരുന്നു. ഈ വീഡിയോ വൈറല്‍ ആയതിന് പിന്നാലെ വലിയ പ്രശംസയാണ് താരപത്‌നിക്ക് ലഭിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഇരുന്ന് കേരളത്തിന്റെ അഭിമാനമായ നടനെ പ്രണയിച്ച് വിവാഹം കഴിച്ചു. സുചിത്രയെ പോലെ ഒരു പെണ്‍കുട്ടി മോഹന്‍ലാലിന്റെ ഭാര്യയായി വന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ വലിയ ഭാഗ്യം. ഇന്നും അദ്ദേഹം ഇത്രയും കൂളായി നടക്കുന്നതിന് കാരണം ഭാര്യയായ സുചിത്രയാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

suchithra-mohanlal

'ഒരു മഹാനടന്റെ ഭാര്യ എന്നുള്ള ഒരു പവറും ഗമയുമില്ലാത്ത സാധു സ്ത്രീ, താഴാഴ്മ കൊണ്ട് മേലാഴ്മ! ഈ ലോകത്ത് നമുക്ക് എന്തു തന്നെ ഉണ്ടായാലും സന്തോഷം കൂടെ ഉണ്ടാവണമെങ്കില്‍ നമ്മള്‍ നമ്മുടേതായ എന്തെങ്കിലും ഹോബി ചെയ്യണം. അതില്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കുക.

ഭര്‍ത്താവിനോട് അല്ലെങ്കില്‍ മറ്റുള്ളവരോട് എന്നെ കുറച്ചെങ്കിലും ശ്രദ്ധിക്കാനും എന്റെ കൂടെ ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ ശ്രമിക്കണമെന്നും പറയുന്നതിനേക്കാള്‍ നല്ലത് അവരുടെ തിരക്കുകള്‍ അല്ലെങ്കില്‍ ടെന്‍ഷന്‍സ് ഒക്കെ മനസിലാക്കി നമ്മള്‍ നമുക്ക് ഇഷ്ടം ഉള്ള കാര്യം ചെയ്ത് അതില്‍ ആനന്ദം കണ്ടെത്തുന്നതാണ്. അപ്പോള്‍ കിട്ടുന്ന സന്തോഷം അത് വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയില്ല. സുചിത്ര അതാണ് ചെയ്യുന്നത്. ഈ വീഡിയോ കിട്ടിയ മെസ്സേജും ഇതാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

സുചിത്രയെ കാണുമ്പോള്‍ ശരിക്കും അത്ഭുതം തോന്നുന്നുവെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. വേറൊരു നാട്ടിലിരുന്ന് ഇത്രമേല്‍ മോഹന്‍ലാലിനെ പ്രണയിച്ച് സ്വന്തമാക്കിയ കഥ. ഇങ്ങനത്തെ വിസ്മയങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചത് കൊണ്ടാകും മോഹന്‍ലാല്‍ ഫിലോസഫിക്കല്‍ ആയി സംസാരിക്കുന്നത്. ജീവിതം തന്നെ വിസ്മയം എന്നൊക്കെ പറയുന്നത്. പക്ഷേ അംഗീകരിക്കാതെ വയ്യ. ഇവര്‍ 4 പേരും വളരെ പ്രത്യേകതയുള്ള മനുഷ്യര്‍ തന്നെ.

suchithra-mohanlal

എനിക്ക് തോന്നുന്നു മോഹന്‍ലാലിനെ സ്‌നേഹിക്കുന്നത് പോലെ ഭാര്യയെയും എല്ലാവരും സ്‌നേഹിക്കും. എത്ര ലാളിത്യമുള്ള സ്ത്രീയാണ് അവര്‍. മലയാളി പെണ്‍കുട്ടികള്‍ക്കൊന്നും കൊടുക്കാതെ മോഹന്‍ലാലിനെ സ്വന്തമാക്കിയ തമിഴ് പെണ്‍കുട്ടി.

ലാലേട്ടന്റെ ഏറ്റവും വല്യ ഫാനിനെ തന്നെയാണ് അങ്ങേര്‍ കല്യാണം കഴിച്ചത്. പുള്ളിക്കാരി ഇത്രയും സമാധാനപ്രിയ ആയത് കൊണ്ടാകണം മോഹന്‍ലാലും എപ്പോഴും ഹാപ്പി കൂള്‍ ആയി നടക്കുന്നത്.

പ്രണവ് അമ്മയുടെ മോന്‍ തന്നെയാണ് അല്ലെങ്കില്‍ ഇത്രയും ഡൗണ്‍ ടു എര്‍ത്ത് പേഴ്‌സണ്‍ ആകാന്‍ സാധിക്കില്ല. സുചിത്ര പഴയ ഡ്രസ്സും ഇട്ട് ഓട്ടോയിലും ബസിലും പോകുന്നില്ല എന്നേയുള്ളൂ. മനസ് കൊണ്ട് പ്രണവിന്റെ സെയിം ക്യാരക്ടര്‍ തന്നെയാണ്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറിന്റെ ഭാര്യയാണെന്നുള്ള ഒരു ചേഷ്ടകളും ഇല്ലാത്ത ഒരു സാധാരണക്കാരി.... എന്നിങ്ങനെ സുചിത്രയെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് എല്ലായിടത്ത് നിന്നും വരുന്നത്.

More from Filmibeat

Read more about: suchithra mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X