ഭാര്യ കുഞ്ഞിനെയും ബാഗും എടുത്ത് നടക്കുന്നു! കൈയ്യും വീശി നടന്‍, ടൊവിനോയുടെ പുതിയ വീഡിയോയ്ക്ക് വിമര്‍ശനം

ടൊവിനോ തോമസ് നായകനായി അഭിനയിച്ച പുത്തന്‍ ചിത്രം നടികര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഒരു ടൊവിനോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അതേ സമയം സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് അഭിമുഖങ്ങളില്‍ നടന്‍ പങ്കുവെച്ച കാര്യങ്ങളും വൈറലായി കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ടൊവിനോ തോമസും കുടുംബവും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ അതിലും വൈറലാവുന്നത്. ഭാര്യയുടെയും മക്കളുടെയും കൂടെ വരുന്ന നടന്റെ വീഡിയോ കണ്ട് പരിഹസിക്കുകയാണ് എല്ലാവരും. ടൊവിനോയുടെ വസ്ത്രധാരണമാണ് പ്രധാനമായിട്ടും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

tovino-thomas

ടൊവിനോയും ഭാര്യയും രണ്ട് മക്കളും ചേര്‍ന്ന് ഇറങ്ങി വരുന്നതും ശേഷം കാറില്‍ കയറി പോകുന്നതുമാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. ഇടയ്ക്ക് നടന്‍ ആരാധകരുടെ കൂടെ ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട്. മണ്ണിന്റെ നിറമുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് താരമെത്തിയത്. എന്നാല്‍ നടന്റെ പാന്റിന്റെ പകുതിയോളം ഷര്‍ട്ടിന്റെ നിറം പോലെ കണ്ടതാണ് പരിഹാസങ്ങള്‍ക്ക് കാരണമായത്.

പണ്ട് കിണര്‍ പണിക്ക് പോകുമ്പോ എന്റെ പാന്റ് ഇതുപോലെയായിരുന്നു. നമ്മളൊക്കെ ഈ പാന്റ് ഇട്ടാല്‍ ഇന്നലെ അടിച്ചു ഫിറ്റായി ഏതോ ചെളിയില്‍ നിന്ന് എഴുനേറ്റു വരുവാണെന്നു പറയും. ഇതൊക്കെ നാളത്തെ ട്രെന്‍ഡ് ആണെന്ന് അറിഞ്ഞിരുന്നേല്‍ എടുത്ത് കളയില്ലായിരുന്നു.

ഇനി മുതല്‍ പാന്റും ഷര്‍ട്ടും ഒരുമിച്ചു വാഷിങ് മെഷിനില്‍ ഒരുമിച്ചു ഇടാതെ സൂക്ഷിക്കുക. ശരിക്കും ഇതൊക്കെ ഒരു ഫാഷനാണോ. ടെവാിനോയെ ഇങ്ങനൊരു വസ്ത്രത്തില്‍ കാണുമെന്ന് കരുതിയില്ല. 2018 ലെ പ്രളയത്തിന് ഇട്ട വസ്ത്രം അലക്കാതെ എടുത്തോണ്ട് വന്നതല്ലേ... എന്നിങ്ങനെ ടൊവിനോയുടെ വസ്ത്രത്തെ കളിയാക്കി കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

tovino-thomas

ഇതിനിടെ ചിലര്‍ ടൊവിനോയുടെ ഭാര്യയെയും ശ്രദ്ധിച്ചിരുന്നു. നടന്‍ മുന്നില്‍ ഒറ്റയ്ക്ക് നടന്ന് വരുമ്പോള്‍ ഭാര്യയാണ് ഇളയമകനെയും എടുത്ത് വരുന്നത്. മാത്രമല്ല ഭാര്യയുടെ കൈയ്യില്‍ രണ്ട് ബാഗുകളും ഉണ്ടായിരുന്നു. ഞാന്‍ ടൊവിനോയുടെ ഭാര്യയെ മാത്രമാണ് നോക്കിയത്. അവര്‍ കുഞ്ഞിനെയും രണ്ട് ബാഗുമൊക്കെ എടുത്തോണ്ട് വരുന്നു. ഭര്‍ത്താവ് ആരാധകരുടെ കൂടെ നിന്ന് ചിരിച്ചോണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഇതൊക്കെ ശരിയാണോ എന്നാണ് ഒരു ആരാധിക നടനോട് ചോദിക്കുന്നത്.

ഭാര്യയുടെ കൈയ്യില്‍ നിന്ന് ബാഗ് അല്ലെങ്കില്‍ കുഞ്ഞിനെ എങ്കിലും പിടിക്കാമായിരുന്നു. 2 ബാഗും പിന്നെ കുഞ്ഞിനെയും എടുത്ത് അവര്‍ നടക്കുന്നത് കണ്ടോ.. എന്നിങ്ങനെ നീളുകയാണ് ചോദ്യങ്ങള്‍. എന്നാല്‍ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇങ്ങനെ കമന്റിടുന്നതെന്നാണ് ചിലരുടെ ന്യായീകരണം. കുഞ്ഞുങ്ങളെയും എടുത്ത് ഇതല്ല ഇതിനപ്പുറവും ചാടി കടക്കുന്നവരാണ് സ്ത്രീകള്‍.

ടൊവിനോ ഒരിക്കലും മോശം ഭര്‍ത്താവല്ല. അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ നിന്നും ഭാര്യയെയും മക്കളെയും നോക്കുന്നതിനെ പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്രയും വിമര്‍ശനങ്ങളുടെ ആവശ്യമില്ലെന്നും പറയുകയാണ് ആരാധകര്‍.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X