കുറച്ചൂടി പൈസ കൊടുത്താല്‍ ആ തുണിയും ഉണ്ടാവില്ല! റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രത്തിന് സൈബർ അറ്റാക്ക്

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നീലവെളിച്ചം എന്ന സിനിമയിലൂടെയാണ് നടി റിമ കല്ലിങ്കല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ ഭാര്‍ഗവി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നായികയായി അഭിനയിച്ചതിനൊപ്പം ആ സിനിമയുടെ നിര്‍മാതാവും റിമയായിരുന്നു.

മുന്‍പത്തെ പോലെ സജീവമായി സിനിമകള്‍ ചെയ്യാതെ ഇടവേളകളിലാണ് റിമയുടെ ചിത്രങ്ങളെത്തുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുമുണ്ട്. എല്ലാ തവണയും റിമയുടെ പോസ്റ്റുകള്‍ വിമര്‍ശിക്കപ്പെടാറാണ് പതിവ്. ഇത്തവണയും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.

 rima-kallingal

റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാര്‍ മുന്‍പ് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് വസ്ത്രത്തിന്റെ പേരിലാണ്. ഇപ്പോഴും സമാനമായ രീതിയില്‍ റിമയെ വിമര്‍ശിച്ച് കൊണ്ടാണ് ചിലരെത്തുന്നത്. ഏറ്റവും പുതിയതായി ബിക്കിനി വേഷത്തിലുള്ള ഫോട്ടോസാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറമുള്ള ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തായ ദിയ ജോണിയ്ക്കൊപ്പം മാലിദ്വീപിലേക്ക് നടത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിമ പങ്കുവെച്ചത്.് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ഈ ഫോട്ടോസ് എടുത്തതെന്നും നടി സൂചിപ്പിച്ചുണ്ട്. വളരെ ഹോട്ട് ലുക്കിലുള്ള റിമയുടെ ഫോട്ടോസിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സഹപ്രവര്‍ത്തകരും സിനിമാ താരങ്ങളുമായ സാധിക വേണു ഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി, ശോഭ വിശ്വനാഥ്, തുടങ്ങി നിരവധി പേരാണ് റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുകളുമായി പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. എന്നാല്‍ വളരെ മോശം രീതിയില്‍ ഫോട്ടോയ്ക്ക് കമന്റിട്ടവരും നിരവധിയാണ്.

 rima-kallingal

ആഷിക് അബു ഇവളെ അങ്ങ് കയറൂരി വിട്ടിരിക്കുകയാണോ? സദാചാര വിധക്തരുടെ അഭിപ്രായങ്ങള്‍ എന്താണ് എന്ന് നോക്കാം. 'പുതിയ സിനിമയൊന്നും കിട്ടാത്തതുകൊണ്ട്' എന്ന കമന്റ് വന്നോ ഗൂയ്സ്, പാവം ചാച്ചി..മീന്‍ പിടിച്ചിട്ട അത് വിറ്റിട്ടു വേണം ചാച്ചിക്കു ഡ്രസ്സ് മേടിക്കാനുള്ള ക്യാഷ് ഉണ്ടാക്കാന്‍. അത് കൊണ്ടല്ലേ പാവം ഉടുതുണിയില്ലാതെ മീന്‍ പിടിക്കാന്‍ പോകുന്നു. കഷ്ടം തന്നെ.

കുറച്ചു പൈസ കൂടി കൊടുത്താല്‍ ആ രണ്ടു തുണി കഷ്ണം കൂടി അഴിച്ചു പോസ് ചെയ്‌തേനെ. എന്ന് തുടങ്ങി റിമയെ കളിയാക്കിയും പരിഹസിക്കുന്ന തരത്തിലുമാണ് കമന്റുകള്‍ വരുന്നത്.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് തോന്നുകയാണെന്നും ആരാധകര്‍ സൂചിപ്പിക്കുന്നുണ്ട്. മുന്‍പത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അമ്മാവന്‍ കമന്റുകള്‍ കുറഞ്ഞു കുറഞ്ഞു വരുന്നുണ്ടെന്ന് പറയാം. ഇത് നല്ലൊരു സൂചനയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്ന ഗ്ലാമര്‍ ഫോട്ടോസിനെല്ലാം വ്യാപക വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. പലതും കാണുന്നില്ലെന്ന് വിചാരിച്ച് റിമ അവഗണിക്കുകയാണ് ചെയ്യാറുള്ളതും. ഇത്തവണയും കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാനോ വിശദീകരണവുമായി വരാനോ നടി തയ്യാറായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X