പ്രസവിച്ചിട്ട് വരുന്നതല്ലേ? കണ്ണിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് വരുന്നത് പോലെ തോന്നും! അമലയെ വിമർശിച്ച് സോഷ്യൽ മീഡിയ
നടി അമല പോള്‍ അമ്മയായിരിക്കുകയാണ്. ഗര്‍ഭിണി ആയത് മുതല്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി അമല പങ്കുവെക്കാറുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പ്രവേശിച്ചു എന്ന് പറഞ്ഞു നടി വീഡിയോ പങ്കുവെച്ചു. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ജൂണ്‍ 11 ന് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി പുറം ലോകത്തോട് പറയുന്നത്.
മകന് പേരിട്ടതടക്കം വിശേഷങ്ങള്‍ അമല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുന്ന നടിയുടെ ചില ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും പരിഹാസവുമാണ് നടിക്ക് നേരിടേണ്ടിയതായി വന്നിരിക്കുന്നത്.

ഭര്‍ത്താവ് ജഗദ് ദേശായിക്കും മകനും ബന്ധുക്കള്‍ക്കും ഒപ്പം ആശുപത്രിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിവരുന്ന അമലയാണ് വീഡിയോയില്‍ ഉള്ളത്. ലിഫ്റ്റില്‍ നിന്നുമിറങ്ങി ആശുപത്രിയിലെ ജീവനക്കാരോട് നന്ദി പറഞ്ഞ് നടിയും കുടുംബവും നടന്ന് നീങ്ങുകയാണ്. വെള്ള നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാണുന്ന അമല ഒരു കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചിട്ടാണ് നടന്നുവരുന്നത്.
മാസ് ലുക്കിലുള്ള നടിയുടെ ഈ വീഡിയോയ്ക്കാണ് ഇപ്പോള്‍ പരിഹാസം നേരിടേണ്ടതായി വരുന്നത്. നടി കൂളിംഗ് ഗ്ലാസ് വെച്ചതാണ് പലരെയും ചൊടിപ്പിച്ചത്. 'ഹോസ്പിറ്റലില്‍ നിന്നും വരുന്ന സ്‌റ്റൈല്‍ ഇങ്ങനെയാണോ? ഇത് കണ്ണിന്റെ ഓപറേഷന്‍ ചെയ്ത പോലെ അല്ലേ വരുന്നത്. എന്തൊരു കഷ്ട്ടമാണ്. പണം മനുഷ്യനെ കോമാളി ആക്കും എന്ന് പറയുന്നത് എത്ര ശരിയാണ്.
പ്രസവിച്ച് കഴിഞ്ഞ് കൂളിംഗ്ലാസ് വെച്ച് വരുന്നത് ആദ്യായി കാണുന്നതാണ്. സാധാരണ പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ സൈഡില്‍ ആരെങ്കിലുമൊക്കെ താങ്ങി ഒരു മാക്‌സിയൊക്കെ ഇട്ട് മാറില്‍ ഒരു തോര്‍ത്തുമുണ്ടും പുതച്ച് തളര്‍ന്ന് അവശയായി വരുന്നതാണ് നാട്ടുനടപ്പ്. ഇവരിപ്പോ ഗ്ലാസും വച്ച് ചിരിച്ച് സന്തോഷത്തോടെ വരുന്നത് ആര്‍ക്കും അങ്ങോട്ട് സഹിക്കുന്നില്ല.

എന്തൊക്കെയാണെങ്കിലും രണ്ടാള്‍ക്കും കുട്ടിയെ എടുത്തു നടക്കാന്‍ വയ്യ. അതിന് ഒരു ആളെ വെച്ചിരിക്കുന്നു.' എന്നിങ്ങനെ നടിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ചിലര്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.
ഓരോരോ കമന്റ്‌സും കഷ്ടം തന്നെ. അവരുടെ ജീവിതം അത് അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു, അതിപ്പോ ആരായാലും ശരി. അതിനെ വിമര്‍ശിക്കാന്‍ നമ്മളൊക്കെ ആരാണ്. നമ്മള്‍ നമ്മളുടെ ഇഷ്ടത്തിന് അല്ലേ ജീവിക്കുന്നത്. വീഡിയോ എടുത്തിടുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. ഇതൊക്കെ കാണാന്‍ ആരെങ്കിലും നമ്മളെ ഫോഴ്‌സ് ചെയ്യുന്നുണ്ടോ ഇല്ലാല്ലോ.
ഇതൊക്കെ ഒരു തരം അസൂയ ആണ്. നമുക്ക് കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുന്നത് കാണുമ്പോഴുള്ള ഒരു വിഷമം. മറ്റുള്ളവരെ അവരവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ സമ്മതിക്കൂ. അപ്പോള്‍ നമുക്കും മനസമാധാനം കിട്ടുമെന്നുമാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications