ഭാര്യയെ വച്ചുള്ള ഷോ പരമാവധി ഒഴിവാക്കുക, കോകിലയെ എങ്കിലും കരയിപ്പിക്കാതെ നോക്ക്! കൊച്ചി വിട്ടെന്ന് നടന്‍ ബാല
നാലാം തവണയും വിവാഹിതനായതിന്റെ പേരിലാണ് അടുത്തിടെ നടന്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. മാമന്റെ മകളും മുറപ്പെണ്ണുമായ കോകിലയെയാണ് നടന്‍ വിവാഹം കഴിച്ചത്. മാത്രമല്ല കോകില ഗര്‍ഭിണി ആണെന്നും വൈകാതെ കുഞ്ഞു ജനിക്കുമെന്നും താരങ്ങള്‍ വെളിപ്പെടുത്തി.
ഈ വിവാഹത്തോട് കൂടി മലയാളികളെല്ലാവരും നടനോട് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വന്തം നാട്ടില്‍ നിന്ന് തന്നെയുള്ള പെണ്‍കുട്ടിയെ ഭാര്യയാക്കിയ സ്ഥിതിക്ക് ബാല ഇനി ജീവിക്കേണ്ടത് സ്വന്തം നാട്ടില്‍ ആണെന്നാണ് പൊതു അഭിപ്രായം. ഒടുവില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശരി വെച്ച് ബാല കൊച്ചി വിട്ട് പോയി. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് ലഭിച്ച പ്രതികരണാണ് അതിലും ശ്രദ്ധേയം...

'എല്ലാവര്‍ക്കും നന്ദി! ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും. എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കുകയാണ്. ഒരുപാട് ദൂരേയ്ക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെയാണ്.
എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ... എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം... എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം ബാല...'
ബാലയെ പിന്തുണച്ചും വിമര്‍ശിച്ചും നടന്റെ പോസ്റ്റിന് താഴെ നൂറുക്കണക്കിന് കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. 'മലയാളികള്‍ താങ്കളെ കുറെയധികം ഇഷ്ട്ടപ്പെട്ടു, സ്‌നേഹിച്ചു. പലതിന്റെയും യഥാര്‍ത്ഥ കാരണം അറിയാതെ. പക്ഷേ താങ്കളുടെ കുറെ പ്രഹസനങ്ങള്‍ കാരണം താങ്കള്‍ നന്നായി വെറുപ്പിച്ചു. വെറുതെ ഷോ ഓഫ് കാണിക്കാതെ ഇനിയെങ്കിലും സന്തോഷമായി ജീവിക്കു. ജീവിതം മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി പ്രദര്‍ശിപ്പിക്കാനുള്ളതല്ല.
നിങ്ങള്‍ക്ക് ചുറ്റും നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ മാത്രമെ ഉണ്ടാകു. ഈ നാട്ടിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉണ്ടാകില്ല. അവര്‍ ഇന്നലെ നിങ്ങളുടെ കൂടെ എങ്കില്‍ നാളെ വേറൊരാളുടെ കൂടെയാണ്. യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് ജീവിക്കു. ആരോഗ്യം ശ്രദ്ധിക്കു. പുതിയ തുടക്കത്തിന് ആശംസകള്‍.'

'പൊക്കോ, ദൂരെ പൊക്കോ.... എന്നിട്ട് ആ കോകിലയെ എങ്കിലും കരയിപ്പിക്കാതെ നോക്ക്. തിരുമ്പി വരക്കൂടാത് അണ്ണാ... മനസമാധാനം സ്വന്തമായി കണ്ടെത്തേണ്ടതാണ് അണ്ണാ, 250 കോടി കൊടുത്താല്‍ കിട്ടൂലാ. പിന്നെ ഞാന്‍ 'നല്ലവനാണ്, നല്ലവനാണെന്ന്' അറിയിക്കാന്‍ ഭാര്യയെ വച്ച് ഉള്ള ഷോകള്‍ പരമാവധി ഒഴിവാക്കുക. ആ ഷോയൊക്കെ വെറും ഷോ മാത്രം ആയിരുന്നു എന്ന് ആളുകള്‍ മുന്നേ മനസ്സിലാക്കിയതാണ്. പിന്നെ പറ്റുമെങ്കില്‍ അണ്ണന്റെ സ്വന്തം ഊര് ആയ തമിഴ്നാട്ടിലേക്ക് തന്നെ പോകാന്‍ ശ്രമിക്കുക.'
ഇതിനൊപ്പം നടന്‍ ബാലയെ വളരെ രൂക്ഷമായ രീതിയിലും ചിലര്‍ വിമര്‍ശിച്ചിരുന്നു. 'നിന്നെ വിട്ടൊഴിയാതെ, ഒരു പാവം എലിസബത്തിന്റെ ഓര്‍മകള്‍ നിന്നിലുണ്ടാവും. ശരിക്കും ബാലയെ വിളിക്കേണ്ടത് പച്ച തെറിയാണ്. രണ്ട് മലയാളി പെണ്‍കുട്ടികളെ നശിപ്പിച്ചു, കര്‍ണാടകയില്‍ വേറൊന്ന്, ഇപ്പോള്‍ നിന്റെ നാട്ടുകാരിയും. അതിനേം നീ ഒഴിവാക്കും. നീ പക്കാ ഫ്രോഡ് ആണ്. പണത്തിന്റെ അഹങ്കാരമാണ്. നിന്നെ ഇവിടെ ആര്‍ക്കും ആവശ്യമില്ല. സഹായം ചെയ്തു, ചെയ്തൂന്ന് പറഞ്ഞ് വന്നിരിക്കുന്നു...' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.


Click it and Unblock the Notifications