ഇത്രയും വലിയ നടനായിട്ടും അദ്ദേഹത്തിന്റെ അവസ്ഥ ദയനീയം! ഓര്‍മ്മ നഷ്ടപ്പെട്ട ടിപി മാധവന്റെ വീഡിയോ കണ്ട് ആരാധകര്‍

ഒരു കാലത്ത് മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ നിറസാന്നിധ്യമായിരുന്ന നടനാണ് ടി പി മാധവന്‍. സിനിമയ്ക്ക് പുറമേ ടെലി സീരിയലുകളിലും സജീവമായിരുന്ന നടന്‍ വാര്‍ധക്യകാലത്തെ അവശതകളിലൂടെ കടന്ന് പോവുകയാണ്. ഭാര്യയും മക്കളുമൊക്കെ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് നിലവില്‍ ഗാന്ധി ഭവനില്‍ കഴിയുകയാണ് താരം.

മുന്‍പും ഗാന്ധിഭവനില്‍ നിന്നുള്ള ടിപി മാധവന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ഓര്‍മ്മ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് താരമുള്ളത്. ഇത് വ്യക്തമാക്കുന്ന തരത്തിലൊരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ചായകുടിച്ച കാര്യം ഓര്‍ക്കാതെ വീണ്ടും ഒരു ചായ കുടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാ മാധവേട്ടന്‍ എന്ന ക്യാപ്ഷനില്‍ ഗാന്ധിഭവനിലെ അംഗങ്ങളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 tp-madhavn

ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന നടന്റെ അവസ്ഥയോര്‍ത്ത് വേദനിക്കുകയാണ് ആരാധകര്‍. ഇതെല്ലാവര്‍ക്കും ഗുണപാഠമാണെന്ന് അടക്കം നടനെ വിമര്‍ശിച്ചും മാധവന്റെ കാര്യത്തില്‍ ഇടപെടാത്ത അമ്മ സംഘടനയെ കുറ്റപ്പെടുത്തിയും നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ നോക്കാന്‍ ആളുണ്ടാവും. ഇല്ലെങ്കില്‍ ഇതുപോലെ നോക്കുന്ന നല്ല മനസുകള്‍ ഉണ്ടാവും അതാണ് സത്യം. എത്രയൊക്കെ വലിയ നടനായിരുന്നെങ്കിലും ഒരിക്കല്‍ എല്ലാവരുടെയും ഗതി ഇങ്ങനെയൊക്കെ തന്നെ. നല്ല മനസുകള്‍ക്കിടയില്‍ അദ്ദേഹം ചെന്ന് ചേര്‍ന്നത് അദ്ദേഹത്തിന്റെ ഭാഗ്യമെന്ന് പറയാം.

മലയാള സിനിമയില്‍ തകര്‍പ്പന്‍ കഥാപാത്രം ഉള്ള നടന്‍. ഇന്ന് ഇദ്ദേഹത്തെ എല്ലാപേരും കൈ ഒഴിഞ്ഞു. നിലവില്‍ അമ്മ എന്ന താരസംഘടനയില്‍ ഇടവേള ബാബു ഇരുന്ന സ്ഥാനത്ത് ഇരുന്ന വ്യക്തി ആണ് ഇന്ന് ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. നിരവധി നല്ല വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടന്റെ അവസ്ഥ. എന്തൊരു ദയനീയം. എവിടെ സിനിമ സംഘടന? ഈ പാവം മനുഷ്യന്റെ കാര്യത്തില്‍ ഇവനൊന്നും ഒരു കണ്‍സേണ്‍ ഇല്ലേ? എന്ന് തുടങ്ങി അമ്മ സംഘടനയെ വിമര്‍ശിച്ചും ചിലരെത്തി.

ഒന്നുമില്ലെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച ആളല്ലേ. എന്താണ് ഒരു സംഘടനകളൊന്നും ഇടപെടാത്തത്. ഒരു അമ്മ സംഘടന ഉണ്ട് അത് എന്തിനാണാവോ ആവോ? കോടികള്‍ ആസ്തിയുള്ള താര സഘടനക്ക് ഈ അവശകലാകാരന് അവസാന നാളുകളില്‍ നല്ലത് പോലെ ജീവിക്കാന് സന്മനസ്സ് കാണിച്ചു കൂടെ. പണവും ആരോഗ്യവും ഉള്ളപ്പോള്‍ നമ്മള്‍ പലതുമാണ്. അത് രണ്ടും ഇല്ലെങ്കില്‍ നമ്മള്‍ ഒന്നുമല്ലാതാകുന്നു.. എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.

 tp-madhavn

മാത്രമല്ല ടിപി മാധവനെതിരെ ഗുരുതര വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ഇയാള്‍ സ്വന്തം ഫാമിലിയോട് കാട്ടിയത് എന്താന്ന് അറിയുമോ. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഇതെല്ലാം അനുഭവിക്കുന്നത്. ഭാര്യയെയും മക്കളെയും ലവലേശം നോക്കാതെ അവരുടെ കണ്‍മുന്നില്‍ വെച്ച് അങ്ങേയറ്റത്തെ കുത്തഴിഞ്ഞ ജീവിതം നയിച്ചാല്‍ അവരുടെ പ്രതികരണം ഇങ്ങനെ ഇരിക്കും.

അങ്ങനെയുള്ള ജീവിതം നയിച്ച ഇയാളെ ജീവിതത്തിന്റെ സായാംകാലത്ത് അവര്‍ നോക്കണം എന്നാണോ? ഇദ്ദേഹത്തിന്റെ പൂര്‍വ്വകാല ജീവിതം ശരിക്കും അറിഞ്ഞ് തന്നെയാണോ ഈ പ്രതികരണമെന്ന് ചോദിച്ച് ഒരാള്‍ നടനെ വിമര്‍ശിച്ചിരിക്കുകയാണ്. എന്നാല്‍ അതെന്തും ആകട്ടെ ഇപ്പോള്‍ വയ്യല്ലോ. ആരും ആരെക്കാളും ശ്രേഷ്ടരല്ലെന്നാണ് വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ഒരു ആരാധകന്‍ എത്തിയിരിക്കുന്നത്.

അറുനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ടിപി മാധവന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2015 ല്‍ ഹരിദ്വാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടന് പക്ഷാഘാതം വരുന്നത്. ചികിത്സയ്ക്ക് പോലും വകയില്ലാത്ത അവസ്ഥയിലേക്ക് വന്നതിന് ശേഷമാണ് നടന്‍ ഗാന്ധിഭവനിലെത്തുന്നത്. ചില സിനിമാ താരങ്ങള്‍ പോലും താരത്തെ കാണാന്‍ ഇവിടെ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X